നിറം, പാടുകളില്ലാത്ത, മുഖക്കുരുവില്ലാത്ത ചര്‍മം, പ്രായക്കുറവു തോന്നിപ്പിയ്ക്കുന്ന, ചുളിവുകളില്ലാത്ത ചര്‍മം എന്നിവയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനായി പലരും പരീക്ഷിക്കാത്ത മാര്‍ഗ്ഗങ്ങളില്ല. സൗന്ദര്യം എന്നത് ജന്മനാ ലഭിക്കുന്നതെങ്കിലും അവ നിലനിര്‍ത്തണമെങ്കില്‍ സ്വയം തീരുമാനിക്കണം. വ്യായാമവും, ഭക്ഷണ ക്രമീകരണവും സൗന്ദര്യം നിലനിര്‍ത്തേണ്ടതിന് ആവശ്യമായ കാര്യങ്ങളാണ്. എപ്പോഴും യുവത്വം വേണമെന്ന് ആഗ്രഹിക്കാത്ത ആരുമില്ല. ആരോഗ്യവും യുവത്വവും നഷ്ടമാകാതിരിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം….
- ചിട്ടയായ ജീവിതം – ചിട്ടയായ ജീവിതം സൗന്ദര്യത്തിന് ഏറെ ഗുണം നല്‍കുന്നു. നേരത്തെ എഴുന്നേല്‍ക്കുക, നേരത്തെ ഉറങ്ങുക, ആവശ്യത്തിന് ഉറക്കം, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, എണ്ണ തേച്ചുകുളി തുടങ്ങിയ പലതും ഇതിന് കാരണമായി വരാം. ഇതെല്ലാം പാലിയ്ക്കുന്നത് ചെറുപ്പം നില നിര്‍ത്താന്‍ നല്ലതാണ്. മദ്യപാന, പുകവലി ശീലം ദോഷം വരുത്തുന്നു. സൗന്ദര്യസംരക്ഷണത്തിന് കഴിവതും നാച്വറല്‍ വഴികള്‍ ഉപയോഗിയ്ക്കുക. കെമിക്കലുകള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക.
- ശരീരഭാരം – ഇതിന് അടിസ്ഥാനമായി വേണ്ടത് ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്തുകയെന്നതാണ്. അമിതവണ്ണവും വല്ലാതെ മെലിഞ്ഞ് ആരോഗ്യമില്ലാതെ ഇരിയ്ക്കുന്നതും പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. വല്ലാതെ വണ്ണം കൂടിയാല്‍ സ്വാഭാവികമായും പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കും. ഇതുപോലെ തീരെ മെലിഞ്ഞാല്‍, ശരീരത്തില്‍ കൊഴുപ്പ് തീരെയില്ലാതെയായാല്‍ മുഖത്തും ചര്‍മത്തിലുമെല്ലാം ചുളിവുകള്‍ പെട്ടെന്ന് വരാന്‍ സാധ്യതയുണ്ട്. ഇതും പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഘടകങ്ങളാണ്.
- വ്യായാമം – ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും വ്യായാമം പ്രധാനമാണ്. ഇത് രോഗങ്ങള്‍ വരാതിരിയ്ക്കാന്‍ മാത്രമല്ല, സൗന്ദര്യത്തിനും ഗുണകരമാണ്. രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതും ശരീരത്തിലെ അനാവശ്യകൊഴുപ്പ് നീക്കാനും ഇതെല്ലാം സഹായിക്കുന്നു. ചര്‍മം വിയര്‍ക്കുന്നത് ചര്‍മത്തിലെ ടോക്സിനുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. ചര്‍മത്തിന് ദൃഢതയും ഉറപ്പും നല്‍കുന്നു.
- മുട്ട – ശരീരത്തിന് ഉള്ളില്‍ നിന്നും പോഷകങ്ങള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. ഇതിന് സഹായിക്കുന്ന പോഷകങ്ങള്‍ കഴിവതും നാച്വറല്‍ രീതിയില്‍ നേടിയെടുക്കാന്‍ ശ്രദ്ധിയ്ക്കണം. പച്ചക്കറികളും പഴങ്ങളും നട്സ്, സീഡ്സ് എന്നിവയുമെല്ലാം കഴിയ്ക്കുക. മീന്‍, മുട്ട, ഇറച്ചി എന്നിവയും ആരോഗ്യകരമായ രീതിയില്‍ കഴിയ്ക്കാം. ഇതെല്ലാം പോഷകം നല്‍കുന്നു. ഇതുപോലെ ധാരാളം വെള്ളം കുടിയ്ക്കണം. ഇതും ശരീരത്തിനും ചര്‍മത്തിനും ഒരുപോലെ ഗുണകരമാണ്. ഇതുപോലെ അനാരോഗ്യകരമായ ഭക്ഷണം ഒഴിവാക്കുകയും ചെയ്യണം. വറുത്തതും പൊരിച്ചതുമെല്ലാം ചര്‍മത്തിന് ദോഷം വരുത്തുന്നവരാണ്.