Lifestyle

കക്ഷത്തിലെ കറുപ്പ് നിറം മാറ്റണോ? പരിഹാരങ്ങള്‍ വീട്ടില്‍ തന്നെയുണ്ട്

സ്ലീവ് ലെസ് വസ്ത്രം ധരിക്കാന്‍ ഇഷ്ടവും താല്പര്യവും പലര്‍ക്കുമുണ്ട് . എന്നാല്‍ കക്ഷത്തിലെ കറുപ്പ് ഓര്‍ക്കുമ്പോള്‍ മടിയും തോന്നും. സ്ത്രീകളെയും പുരുഷന്മാരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഇത്. ചര്‍മ പ്രശ്‌നം മുതല്‍ ഹോര്‍മോണല്‍ പ്രശ്നങ്ങള്‍വരെ ഇതിന് കാരണമാകാം .എന്നാല്‍ ഇത് ഒഴിവാക്കനുള്ള വഴി നമ്മുടെ വീട്ടില്‍ തന്നെയുണ്ട്.

അതില്‍ ആദ്യ മാര്‍ഗം വെളിച്ചെണ്ണയാണ്. ഇതില്‍ ലോറിക് ആസിഡ് പോലെയുള്ള ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ബാക്ടീരിയകളെ കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ വിറ്റമിന്‍ ഇ കക്ഷത്തിലെ ഇരുണ്ട നിറം നീക്കം ചെയ്യാന്‍ സഹായിക്കുന്നത്. വെളിച്ചെണ്ണ ഉപയോഗിച്ച് ദിവസവും തോളിന് അടിഭാഗം മസാജ് ചെയ്യുക.15 മിനിറ്റിന് ശേഷം വെള്ളത്തില്‍ കഴുകുക.

അടുത്തതായി നാരങ്ങ നീര്. ഇത് ഒരു സ്വാഭാവിക ബ്ലീച്ചിങ് ഏജന്റായി പ്രവര്‍ത്തിക്കുന്നു. കക്ഷത്തില്‍ ഇരുണ്ട ഭാഗത്ത് ദിവസവും പകുതി മുറിച്ച നാരങ്ങ തടവുക. കുളിക്കുന്നതിന് മുമ്പ് കുറച്ച് നേരം ചെയ്താല്‍ വലിയ വ്യത്യാസം കാണാനാകും.

കക്ഷത്തിലെ കറുപ്പ് മാറ്റാന്‍ സഹായിക്കുന്ന മറ്റൊരു പ്രതിവിധിയാണ് ഉരുളക്കിഴങ്ങ് നീര്. ഇതൊരു പ്രകൃതിദത്ത ബ്ലീച്ച് കൂടിയാണ്. ഇത് കക്ഷത്തില്‍ തേച്ച് അരമണിക്കൂറിന് ശേഷം കഴുകി കളയാം.

വളരെ അധികം ഔഷധമൂല്യങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് കറ്റാര്‍വാഴ. ഇതിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ കക്ഷത്തിലെ കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും . കൂടാതെ ചര്‍മത്തിന് കൂടുതല്‍ നിറം നല്‍കാനും സാധിക്കും. കറ്റാര്‍വാഴ ജെല്‍ കക്ഷത്തില്‍ പുരട്ടിയതിന് ശേഷം 15 മിനിറ്റ് വക്കുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ആഴ്ച്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് തുടരാം.

ബേക്കീങ് സോഡയാണ് അടുത്ത മാര്‍ഗം. ഇതിനായി ബേക്കിങ് സോഡ വെള്ളത്തില്‍ കലര്‍ത്തി കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ആഴ്ച്ചയില്‍ രണ്ട് തവണ സ്‌ക്രബ്ബായി കക്ഷത്തില്‍ പുരട്ടാം.