Featured Lifestyle

നഗ്‌നപാദരായി ദിവസവും പുല്ലില്‍ നടക്കാമോ? ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്

കാലില്‍ ചെരുപ്പിടാതെ വീടിന് പുറത്തിറങ്ങുന്നവരാണ് നമ്മളില്‍ പലരും. കുറച്ച് നേരം നഗ്‌നപാദരായി പുല്ലിന് മുകളിലൂടെ നടക്കുന്നത് പല ഗുണങ്ങളും ശരീരത്തിന് നല്‍കുന്നുണ്ടെന്ന് പഠനങ്ങല്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ നടക്കുന്നതിനെ എര്‍ത്തിങ് അല്ലെങ്കില്‍ ഗ്രൗണ്ടിങ് എന്നാണ് പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയില്‍ പറയുന്ന ലേഖനം ഈ ഗുണങ്ങളൊക്കെയാണ് ചൂണ്ടികാണിക്കുന്നത്.

ശരീരത്തിന്റെ പല ഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്ന കാല്‍പാദത്തിലെ പ്രഷര്‍ പോയിന്റുകളെ ഉത്തേജിപ്പിക്കാായി നടത്തതിലൂടെ സഹായിക്കും. കോര്‍ട്ടിസോള്‍ പോലുള്ള സമ്മര്‍ദ്ദ ഹോര്‍മോണുകളുടെ ഉത്പാദനം കുറയ്ക്കാനും ഇത് സഹായകമാകും.

ഭൂമിയുടെ പ്രകൃതിദത്ത ഇലക്ട്രോണുകളുമായി ശരീരത്തെ സംബന്ധിച്ച് സിര്‍ക്കാഡിയന്‍ റിഥത്തെ സ്വാധീനിക്കാനും നല്ല ഉറക്കം നല്‍കാനും എര്‍ത്തിങ്ങിന് സാധിക്കുമെന്ന് ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്തില്‍ പ്രസദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നുണ്ട്.

പ്രകൃതിയുമായി ഒത്തുചേര്‍ന്നുള്ള നടപ്പ് ശരീരത്തിലെ feel good കെമിക്കലായ എന്‍ഡോര്‍പിനുകളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നു. തുടര്‍ന്ന് മൂഡും വൈകാരിക സന്തുലതും മെച്ചപ്പെടുത്തുന്നു.

ശരീരത്തിന്റെ നീര്‍ക്കെട്ടിനെ അകറ്റി പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്താനായും പുല്ലിലുള്ള നടപ്പ് സഹായിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടികാണിക്കുന്നു.

നഗ്‌നപാദരായി പുല്ലിലൂടെ നടക്കുമ്പോള്‍ കാലിന് ഒരു മസാജിന്റെ പ്രയോജനം ലഭിക്കാറുണ്ട്.ശരീരത്തിന് കൂടുതല്‍ ഉണര്‍വ് നല്‍കുന്നു. പുല്ലിലൂടെയുള്ള നടപ്പ് സമ്മര്‍ദ്ദവും നിര്‍ക്കെട്ടും കുറയ്ക്കുന്നു. സ്വാഭാവികമായും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇങ്ങനെ നടക്കുന്നതിലൂടെ കാലിലെ പേശികളെ കരുത്തുറ്റതാക്കും. ഇത് ശരീരത്തിന്റെ പോസ്ചര്‍ മെച്ചപ്പെടുത്തി പുറം വേദന പോലുള്ള പ്രശനങ്ങള്‍ ലഘുകരിക്കും.

ചില സംഘടനകളുടെ നേതൃത്വത്തില്‍ എര്‍ത്തിങ്ങിനെ പറ്റി കൂടുതല്‍ ഗവേഷണം നടക്കുന്നു. ഭൂമിയുടെ ഇലക്ട്രോണുകള്‍ ശരീരത്തിലേക്ക് ഒഴുകുമെന്നത് പോലുള്ള വാദങ്ങള്‍ സ്യൂഡോ സയന്‍സാണെന്ന തരത്തിലുള്ള വിമര്‍ശനവും ഉയരുന്നുണ്ട്.