ദിവസേന നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചിലത് നമ്മെ ചിന്തിപ്പിക്കും ചിലത് കരയിക്കും. മറ്റു ചിലതാകട്ടെ ചിന്തപ്പിക്കുകയും ചെയ്യും. മിക്കവര്‍ക്കും ചിരി പടര്‍ത്തുന്ന വീഡിയോ കാണാന്‍ ആയിരിക്കും താല്‍പര്യം.
അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ തമാശ പറയുകയോ പരസ്പരം നോക്കി ചിരിക്കുകയോ പോലുമില്ലാത്തൊരു കാലം പണ്ടൊക്കെ എല്ലാവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ കാലം മാറിയതോടെ ഇതിനൊക്കെ ഒരുപാട് വ്യത്യാസം സംഭവിച്ചു. ഇന്ന് കുട്ടികളുടെ ഏറ്റവും നല്ല കൂട്ടുകാരാണ് അവരുടെ അധ്യാപകര്‍.
ഒരു അധ്യാപക സൗഹൃദത്തിന്റെ വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്. ക്ലാസ് റൂമില്‍ അധ്യാപകന്‍ ക്ലാസ് എടുത്ത് കൊണ്ടിരുന്നപ്പോള്‍ ഒരു കുട്ടി എഴുന്നേറ്റ് നിന്നു സാറിനോട് ചോദ്യം ചോദിക്കുകയാണ്.
സാര്‍, നീ ഉറങ്ങാം എന്നാണോ, നിങ്ങള്‍ക്ക് ഉറങ്ങാം എന്നാണോ ശരിയായിട്ടുളളത് എന്നാണ് അവന്റെ ചോദ്യം. നിങ്ങള്‍ക്ക് ഉറങ്ങാം എന്നാണ് ശരിയായ ഉത്തരമെന്ന് തല്‍ക്ഷണം തന്നെ അധ്യാപകന്‍ മറുപടിയും പറഞ്ഞു.
ഇത് കേട്ടയുടന്‍ വിദ്യാര്‍ഥികള്‍ കിടന്ന് ഉറങ്ങാന്‍ തുടങ്ങി. കൂട്ടത്തില്‍ ഒരു വിരുതന്‍ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ അത് വൈറലുമായി. എന്ത് നല്ല അധ്യാപകന്‍ ആണ് ഇത്. കുട്ടികളുടെ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ടീച്ചറാണ് ഇത്. അധ്യാപകരായാല്‍ ഇങ്ങനെ വേണം. അങ്ങനെ പോകുന്നു വീഡിയോയുടെ കമന്റുകള്‍.
വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/C_0fDJ9yh9N/?utm_source=ig_web_copy_link