മലേഷ്യയിൽ ക്ലാസ് മുറിയിൽ അധ്യാപികയ്ക്കുനേരെ കോടാലിയുമായി ആക്രമണം നടത്തിയെന്നാരോപിച്ച് 16-കാരനായ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളിനുള്ളിൽ നടന്ന ഭീതിജനകമായ സംഭവത്തിന്റെ ദൃശ്യങ്ങൾ വിദ്യാർത്ഥി തന്നെ മൊബൈൽ ഫോണിലൂടെ തത്സമയം സംപ്രേഷണം ചെയ്യുകയായിരുന്നു. സരാവാക് സംസ്ഥാനത്തെ കുച്ചിങ്ങിലുള്ള ടുങ്കു പുത്ര–ഹെൽപ് ഇന്റർനാഷണൽ സ്കൂളിലാണ് രാജ്യത്തെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്. ഒക്ടോബർ 21-ന് രാവിലെ എട്ടുമണിയോടെയാണ് സ്കൂളിൽ അക്രമസംഭവമുണ്ടായെന്ന വിവരം അടിയന്തര സേവന നമ്പറിലൂടെ പൊലീസിന് ലഭിക്കുന്നതെന്ന് സരാവാക് ആക്ടിങ് പൊലീസ് കമ്മീഷണർ സൈഫുള്ളിസാൻ ഇഷാക്ക് പറഞ്ഞു. പടക്കങ്ങളും Read More…
Tag: classroom
അഞ്ചാം ക്ലാസുകാരന്‍ വിദ്യാര്‍ഥിനികളെ മൂത്രം കുടിപ്പിച്ചു; വായിൽ ദുർഗന്ധമുണ്ടെങ്കിൽ ‘ചോക്ലേറ്റ് കഴിച്ചാൽ മതി’യെന്ന് പ്രിൻസിപ്പൽ !
മധ്യപ്രദേശിലെ ഗുണ ജില്ലയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി സഹപാഠികളായ രണ്ട് പെൺകുട്ടികളെ നിർബന്ധിച്ച് മൂത്രം കലർത്തിയ വെള്ളം കുടിപ്പിച്ചു. ആരോൺ ബ്ലോക്കിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കുടിവെള്ള കുപ്പിയിലാണ് വിദ്യാർത്ഥി മൂത്രം കലർത്തി പെൺകുട്ടികൾക്ക് നൽകിയത്. സംഭവത്തിന് പിന്നാലെ ദുരനുഭവം നേരിട്ട കുട്ടികൾ സ്കൂൾ പ്രിൻസിപ്പലിനോട് പരാതിപ്പെട്ടെങ്കിലും, വായിൽ ദുർഗന്ധമുണ്ടെങ്കിൽ പത്തുരൂപയുടെ ചോക്ലേറ്റ് വാങ്ങി കഴിക്കാനായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി. സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ അവഗണന പുറത്തറിഞ്ഞതോടെ പെൺകുട്ടികളുടെ കുടുംബാംഗങ്ങളും പ്രദേശവാസികളും Read More…
ക്ലാസ് മുറിയിൽ വിദ്യാർത്ഥിനികൾക്കൊപ്പം മദ്യപിച്ച് നൃത്തം ചെയ്ത പ്രധാനാധ്യാപകന് സസ്‌പെൻഷന്‍- വീഡിയോ
ഛത്തീസ്ഗഡിലെ ബൽറാംപൂർ ജില്ലയിലെ ഒരു സർക്കാർ സ്‌കൂൾ ഹെഡ്മാസ്റ്ററെ സ്‌കൂൾ സമയത്ത് മദ്യപിച്ച് ക്ലാസ് മുറിയിൽ വിദ്യാർത്ഥിനികൾക്കൊപ്പം അനുചിതമായി നൃത്തം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്തു. വാദ്രഫ്‌നഗർ ബ്ലോക്കിന് കീഴിലുള്ള പശുപതിപൂർ പ്രൈമറി സ്‌കൂളിലാണ് ഹെഡ്മാസ്റ്റർ ലക്ഷ്മി നാരായൺ സിംഗാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. ഒരു സ്റ്റാഫ് അംഗം ചിത്രീകരിച്ച വീഡിയോയിൽ, സിംഗ് തന്റെ ഫോണിൽ സംഗീതം പ്ലേ ചെയ്യുന്നതും ക്ലാസ് മുറിക്കുള്ളിൽ വിദ്യാർത്ഥികളോടൊപ്പം നൃത്തം ചെയ്യുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. Read More…
ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ അടിപിടി, മുടിയിൽ പിടിച്ച് വലിച്ചും മുതുകിലിടിച്ചും… വീഡിയോ വൈറല്‍
ഓരോ ദിവസം കഴിയുന്തോറും വിദ്യാർത്ഥികൾക്കിടയിലെ സംഘർഷങ്ങളും അക്രമങ്ങളും വർധിച്ചുവരുന്നതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന അനേകം വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ഒരു ക്ലാസ്സിലെ ഏതാനും വിദ്യാർത്ഥിനികൾ ക്ലാസ്സ് റൂമിൽ വച്ച് പരസ്പരം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോയിൽ പെൺകുട്ടികൾ പരസ്പരം അടിക്കുന്നതും ചവിട്ടുന്നതും മുടിയും പിടിച്ചു വലിക്കുന്നതും കാണാം. വീഡിയോയുടെ തുടക്കത്തിൽ വിദ്യാർത്ഥിനികൾ തമ്മിൽ തർക്കിക്കുന്നതാണ് കാണുന്നത്. തൊട്ടടുത്ത നിമിഷം ഒരു പെണ്‍കുട്ടി മറ്റേയാളുടെ കവിളത്ത് അടിക്കുകയാണ്. തുടർന്ന് അടികൊണ്ട പെണ്‍കുട്ടി തിരിച്ചടിക്കുന്നു. വിദ്യാർത്ഥിനകൾ പരസ്പരം അടിക്കുകയും Read More…
അധ്യാപകനെ കോളറില്‍ തൂക്കി, ഷര്‍ട്ട് വലിച്ചുകീറി ആക്രമിച്ച് അധ്യാപിക: ക്ലാസ്സ്റൂമിലെ വഴക്കുകണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ
കുട്ടികളെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ സമയമാണ് വിദ്യാഭ്യാസ കാലഘട്ടം. കാരണം കുട്ടികള്‍ വ്യക്തിപരവും സാമൂഹികപരവുമായ ഏറ്റവും നല്ല പാഠങ്ങള്‍ പഠിക്കുന്നത് തങ്ങളുടെ ഈ പ്രായത്തിലാണ് . അച്ചടക്കം അനുസരണശീലം എന്നിവ വളര്‍ത്തിയെടുക്കാന്‍ കുട്ടികളെ അധ്യാപകര്‍ പ്രാപ്തരാക്കുന്നു . എന്നാല്‍ ഇത്തരത്തില്‍ മനോഹരമായി പോകുന്ന ക്ലാസ്സ്മുറി പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ സംഘര്‍ഷാഭരിതമായ നിമിഷത്തിലേക്ക് മാറിപോയാല്‍ എന്താണ് സംഭവിക്കുക? അത്തരം ഒരു സംഭവമാണ് ഇവിടെ വൈറലാകുന്നത്. വളരെ അച്ചടക്കത്തോടെ മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്ന ഒരു ക്ലാസ്സ് പെട്ടന്ന് സംഭവബഹുലമായ Read More…
പുതിയ അഡ്മിഷൻ ആണോ?.. അപ്രതീക്ഷിതമായി ക്ലാസ്സിൽ കയറി വന്ന പാമ്പ്: വൈറലായി വീഡിയോ
ക്ലാസ് റൂം തമാശകൾ പലതും ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള രസകരമായ സംഭാഷണത്തിന്റേയും ഡാൻസിന്റേയുമൊക്കെ വീഡിയോകൾ നിരവധി ആണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാൽ അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ ഒറ്റ വ്യത്യാസം മാത്രം. ഈ വീഡിയോ അത്ര രസകരമല്ല കാണാൻ എന്നതാണ്. അധ്യാപകൻ ക്ലാസ് എടുത്തുകൊണ്ടിരുന്ന സമയത്ത് എയർ കണ്ടീഷനിംഗ് വെന്‍റിലൂടെ ഒരു പാമ്പ് ക്ലാസിലേക്ക് കയറി വരുന്നു. ഇതിന്റെ വീഡിയോയാണിപ്പോൾ പ്രചരിക്കുന്നത്. നോയിഡയിലെ അമിറ്റി Read More…
എടാ മക്കളെ ഹാപ്പി ആയോ… ക്ലാസ് റൂമില്‍ ചിരിപടര്‍ത്തിയ വിരുതന്റെ ചോദ്യം വൈറല്‍
ദിവസേന നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചിലത് നമ്മെ ചിന്തിപ്പിക്കും ചിലത് കരയിക്കും. മറ്റു ചിലതാകട്ടെ ചിന്തപ്പിക്കുകയും ചെയ്യും. മിക്കവര്‍ക്കും ചിരി പടര്‍ത്തുന്ന വീഡിയോ കാണാന്‍ ആയിരിക്കും താല്‍പര്യം. അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ തമാശ പറയുകയോ പരസ്പരം നോക്കി ചിരിക്കുകയോ പോലുമില്ലാത്തൊരു കാലം പണ്ടൊക്കെ എല്ലാവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ കാലം മാറിയതോടെ ഇതിനൊക്കെ ഒരുപാട് വ്യത്യാസം സംഭവിച്ചു. ഇന്ന് കുട്ടികളുടെ ഏറ്റവും നല്ല കൂട്ടുകാരാണ് അവരുടെ അധ്യാപകര്‍. ഒരു അധ്യാപക സൗഹൃദത്തിന്റെ വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്. ക്ലാസ് Read More…







