Sports

‘കോഹ്ലി…താങ്കളുടെ കവര്‍ഡ്രൈവിന് എന്തോ കുഴപ്പമുണ്ട് ; സച്ചിനെപോലെ ചെയ്തു നോക്കൂ..’ ഹെയ്ഡന്റെ ഉപദേശം

ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറെ പ്രതീക്ഷയോടെ ഇന്ത്യ ഉറ്റുനോക്കുന്ന ബാറ്റര്‍ വിരാട്‌കോഹ്ലി പക്ഷേ ഭൂരിഭാഗം സമയത്തും നനഞ്ഞ പടക്കമായിരുന്നു എന്നാണ് വിമര്‍ശകരുടെ പക്ഷം. ഓസ്ട്രേലിയയ്ക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ വിരാട് കോഹ്ലി സെഞ്ച്വറി നേടിയെങ്കിലൂം അദ്ദേഹത്തിന്റെ ഷോട്ടുകളില്‍ ഓഫ് സ്റ്റമ്പിന് പുറത്തെ പ്രശ്‌നം ഇപ്പോഴും തുടരുകയാണ്.

30 ടെസ്റ്റ് സെഞ്ചുറികളുള്ള വലംകൈയ്യന്‍ ബാറ്റര്‍ അഡ്ലെയ്ഡിലും ബ്രിസ്ബേനിലും പുറത്താകലിലേക്ക് നയിച്ചത് ഓഫ് സ്റ്റമ്പിന് പുറത്തെ ഡെലിവറികളായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ഓസ്ട്രേലിയയുടെ മുന്‍ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ മാത്യു ഹെയ്ഡന്‍ ഉപദേശിക്കുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കോപ്പിബുക്ക് ശൈലി അനുകരിക്കാനാണ്. തുടര്‍ച്ചയായി കോഹ്ലിയുടെ അതേ പ്രശ്‌നം നേരിട്ട സച്ചിന്‍ 2004ലെ സിഡ്നി ടെസ്റ്റിനിടെ ഓസ്ട്രേലിയയ്ക്കെതിരെ ഒരൊറ്റ കവര്‍ ഡ്രൈവ് കളിച്ചിരുന്നില്ല.

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ഇത് പിന്തുടരാനും കൂടുതല്‍ അച്ചടക്കത്തോടെ കളിക്കാന്‍ ശ്രമിക്കാനും ഹെയ്ഡന്‍ കോഹ്ലിയോട് ആവശ്യപ്പെട്ടു. ”അദ്ദേഹം ചെയ്യേണ്ടത് ക്രീസില്‍ തുടരാന്‍ ഒരു വഴി കണ്ടെത്തുക എന്നതാണ്. ഓഫ്-സ്റ്റമ്പിന് പുറത്ത് മിന്നുന്നത് അയാള്‍ക്ക് ചെറുത്തുനില്‍ക്കേണ്ട ഒന്നാണെന്ന് ഞാന്‍ കരുതുന്നു. പന്തിന് അനുസൃതമായി കുറച്ചുകൂടി ശ്രദ്ധിക്കുകയും കുറച്ചുകൂടി ഗ്രൗണ്ടില്‍ നില്‍ക്കാന്‍ ശ്രമിക്കുകയും വേണം.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെര്‍ത്തില്‍ ഒരു സെഞ്ച്വറി നേടിയ ശേഷം, കോഹ്ലി തന്റെ അടുത്ത മൂന്ന് ഇന്നിംഗ്സുകളില്‍ 7, 11, 3 സ്‌കോറുകള്‍ക്ക് പുറത്തായിരുന്നു. 2004-ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ കളിക്കുന്ന സമയത്ത് ഇന്ത്യയുടെ ഇതിഹാസതാരം സച്ചിന്‍ മോശം ഫോമിലൂടെ കടന്നുപോകുകയായിരുന്നു. എന്നാല്‍ സിഡ്നിയില്‍ 613 മിനിറ്റ് നീണ്ട ഇന്നിംഗ്സിലും ഓഫ് സ്റ്റമ്പിന് പുറത്ത് ഒരു പന്തുപോലും കളിക്കാന്‍ സച്ചിന്‍ ശ്രമിച്ചില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഈ ശൈലി കണ്ട് പഠിക്കാന്‍ ഹെയ്ഡന്‍ കോഹ്ലിയോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *