Celebrity

അനുഷ്‌കയെ വിരാട് കോലി പ്രണയത്തോടെ വിളിയ്ക്കുന്നത് ഇങ്ങനെ ;  വൈറലായി താരത്തിന്റെ ചെല്ലപ്പേര്

ബോഡിവുഡിന്റെ പ്രിയതാരമാണ് അനുഷ്‌ക ശര്‍മ്മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള വിവാഹം കഴിഞ്ഞതോടെ കായിക രംഗത്തും അനുഷ്‌കയ്ക്ക് ആരാധകര്‍ ഏറെയാണ്. തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരെ തമാശയായും വാത്സല്യവും നിറഞ്ഞ രീതിയില്‍ വിളിയ്ക്കാന്‍ നിങ്ങള്‍ക്ക് മാത്രമായി ഒരു പേര് ഉണ്ടാകും. അത്തരത്തില്‍ അനുഷ്‌കയെ വിരാട് കോലി വിളിയ്ക്കുന്ന പ്രിയപ്പെട്ട പേരാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. ആരാധകരുടെ ഇടയില്‍ ഈ വിളിപ്പേര് ഇപ്പോള്‍ വൈറലായിരിയ്ക്കുകയാണ്.

അനുഷ്‌കയുടെ 36-ാം പിറന്നാള്‍ ആഘോഷങ്ങള്‍ കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് രസകരമായ വെളിപ്പെടുത്തല്‍. അനുഷ്‌കയ്ക്കായി കേക്ക് ഉണ്ടാക്കിയ ബംഗളുരു സ്വദേശിയായ ബേക്കര്‍ ഉതിഷ്ഠ കുമാറാണ് ഈ പേര് പുറത്ത് വിട്ടത്. വിരാട് സ്‌നേഹത്തോടെ വിളിയ്ക്കുന്ന പേര് കേക്കില്‍ എഴുതാന്‍ വിരാട് തന്നെയാണ് ആവശ്യപ്പെട്ടത്. ഉതിഷ്ഠ കുമാര്‍ ചൊവ്വാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാം ഫീഡില്‍ പവര്‍ ദമ്പതികള്‍ക്കൊപ്പമുള്ള ചിത്രം പങ്കിട്ടു. അനുഷ്‌കയ്ക്ക് വേണ്ടി ഉണ്ടാക്കിയ ചോക്ലേറ്റ് കേക്കിന്റെ ചിത്രവും അവര്‍ പങ്കുവെച്ചു.

അനുഷ്‌കയ്ക്കായി ഒരു ക്ലാസിക് ചോക്ലേറ്റ് കേക്കാണ് വിരാട് ഓഡര്‍ ചെയ്തത്. ”അനുഷ്‌ക ശര്‍മ്മയുടെ ജന്മദിനത്തിന് കേക്ക് വേണമെന്ന ആവശ്യവുമായി വിരാട് കോഹ്ലി എന്നെ സമീപിച്ചു. എനിക്ക് എന്തെങ്കിലും പ്രത്യേകയോടെ ചെയ്യണമെന്ന് തോന്നി. ” -ബേക്കര്‍ പറഞ്ഞു. ‘ഹാപ്പി ബര്‍ത്ത്‌ഡേ മാഡ് വണ്‍’, – എന്നായിരുന്നു കേക്കില്‍ എഴുതിയിരുന്നത്. വിരാട് അനുഷ്‌കയെ പ്രണയത്തോടെ വിളിയ്ക്കുന്നതാണ് മാഡ് വണ്‍- എന്നത്.