Sports

പോണ്ടിംഗിനെ മറികടന്ന് വിരാട്‌കോഹ്ലി രണ്ടാമനായി; ഇനി മുന്നിലുള്ളത് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യ കളിച്ച ഫൈനലില്‍ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ വിരാട്‌കോഹ്ലി ഇനി രണ്ടാമന്‍. നവംബര്‍ 19 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അര്‍ദ്ധശതകം നേടിയ കോഹ്ലി ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിംഗിനെയാണ് മറികടന്നത്.

2011ല്‍ തന്റെ അവസാന ലോകകപ്പ് കളിച്ച പോണ്ടിംഗ്, 46 മത്സരങ്ങളില്‍ നിന്ന് 45.86 ശരാശരിയിലും 79.95 സ്ട്രൈക്ക് റേറ്റിലും അഞ്ച് സെഞ്ചുറികളും ആറ് അര്‍ധസെഞ്ചുറികളും സഹിതം 1743 റണ്‍സ് നേടി. 45 മത്സരങ്ങളില്‍ നിന്ന് 56.95 ശരാശരിയില്‍ 2278 റണ്‍സും 88.98 സ്ട്രൈക്ക് റേറ്റുമായി അഞ്ച് സെഞ്ച്വറികളും 11 അര്‍ദ്ധ സെഞ്ച്വറികളും നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമത്.

നേരത്തേ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറികളും കോഹ്ലി പേരിലാക്കിയിരുന്നു. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് കോഹ്ലി മറികടന്നത്. ഏകദിനത്തില്‍ 50 സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനായി കോഹ്ലി മാറി. തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളെന്ന പദവികോഹ്ലി ഈ ലോകകപ്പിലൂടെ കൂടുതല്‍ ഉറപ്പിച്ചു.