ഇളനീർ അഥവാ കരിക്ക് ഇഷ്ടമില്ലാത്തതായി ആരും തന്നെ ഉണ്ടാകില്ല. പ്രത്യേകിച്ചും നല്ല ചൂടുള്ള സായാഹ്നങ്ങളിൽ ഒരു റോഡിലൂടെ നടക്കുമ്പോൾ, ഉന്മേഷദായകമായ ഇളനീർ വിൽക്കുന്ന ഒരു കച്ചവടക്കാരനെ കണ്ടു കഴിഞ്ഞാൽ പിന്നെ ഇതിലും വലിയ ആശ്വാസമില്ല. ഒരു കവിള്‍ കുടിക്കുമ്പോൾ തന്നെ സ്വർഗം കണ്ട അവസ്ഥയായിരിക്കുമല്ലേ.
എന്നാൽ നമ്മുടെ ഇന്ത്യയിൽ മാത്രമല്ല ഇളനീരിന് ആഗോള തലത്തിലും നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ ലണ്ടനിലെ തെരുവുകളിൽ ഒരു കച്ചവടക്കാരൻ ഈ രുചികരമായ കരിക്ക് വിൽക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്.
ഇന്ത്യൻ കണ്ടന്റ് ക്രീയേറ്റർ പങ്കുവെച്ച വീഡിയോയുടെ തുടക്കത്തിൽ ഒരു ബ്രിട്ടീഷ് കച്ചവടക്കാരൻ ലണ്ടനിലെ തെരുവിൽ തന്റെ കാറിന്റെ പിൻഭാഗത്ത് പ്രത്യേക സജ്ജീകരണത്തിൽ ഇളനീർ വിൽക്കുന്നതാണ് കാണുന്നത്. കാറിന്റെ മുകൾഭാഗത്തും കച്ചവടക്കാരന്റെ മുന്നിലുള്ള മേശപ്പുറത്തും ഇളനീർ വിൽക്കാനായി വെച്ചിരിക്കുന്നതും ചിലർക്ക് കച്ചവടക്കാരൻ കരിക്ക് ചെത്തി നൽകുന്നതും കാണാം . ചില വഴിയാത്രക്കാർ കച്ചവടക്കാരനെയും അയാളുടെ വിൽപനയെയും കൗതുകത്തോടെ നോക്കുന്നതും കാണാം. തുടർന്ന് വിൽപ്പനക്കാരനെ സമീപിച്ച് ഫുഡ് വ്ലോഗർ , ” എനിക്ക് ഒരു ഇളനീർ വേഗം തരൂ” എന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ, കച്ചവടക്കാരൻ ഒരു കത്തിയെടുത്ത്, കരിക്ക് ചെത്തി, വ്ലോഗറിന് കൊടുക്കുന്നു.
തുടർന്ന് ഈ കരിക്ക് വെള്ളം കുടിച്ചോളൂ” എന്ന് അലറുന്ന വിൽപ്പനക്കാരന്റെ ശബ്ദത്തോടെ വീഡിയോ അവസാനിക്കുന്നു. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്. മുംബൈയിലെ ലോകപ്രശസ്ത ഡബ്ബാവാല സമ്പ്രദായത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ലണ്ടനിലെ ഈ ‘ടിിൻ സർവ്വീസിനോട്’ ആനന്ദ് മഹീന്ദ്രയും പ്രതികരിച്ച് രംഗത്തെത്തി. വൈറലായ വീഡിയോ ഇതുവരെ 14 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്.