തേളുകളെ വളർത്തുന്ന ഫാമുകളെക്കുറിച്ചു കേട്ടിട്ടുണ്ടോ? എന്നാൽ തേൾ ഫാമുകൾ യഥാർത്ഥത്തിൽ ഉണ്ടെന്ന് വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിനിടയിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. ഒരു ലിറ്റര്‍ തേന്‍വിഷത്തിന്റെ വില 10 മില്യൺ ഡോളറാണ്. ഇത്രയും വലിയ വില കിട്ടുന്ന വിഷം വേർതിരിച്ചെടുക്കുന്ന ഫാമുകള്‍ ഉണ്ടെന്നുള്ളതാണ് ഈ വീഡിയോ കാണിക്കുന്നത്.
വീഡിയോ കണ്ട് പലരും ആശ്ചര്യപ്പെട്ടപ്പോൾ മറ്റുപലർക്കും ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതായി തോന്നി. മാസിമോ എന്ന എക്സ് ഉപയോക്താവാണ് തേൾ ഫാമിംഗിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്. വീഡിയോ വളരെ പെട്ടെന്ന് വൻശ്രദ്ധ നേടുകയും ഇന്റർനെറ്റിലുടനീളം വ്യത്യസ്ത പ്രതികരണളാണ് ഉണ്ടാക്കിയത്.
സൗന്ദര്യവർദ്ധക വസ്തുക്കൾ, മരുന്നുകൾ എന്നിവയിൽ ഉപയോഗിക്കുന്നതിനായാണ് തേളുകളിൽ നിന്ന് വിഷം എടുക്കുന്നത്. പോസ്റ്റ് അനുസരിച്ച്, ഓരോ തേളും പ്രതിദിനം 2 മില്ലിഗ്രാം വിഷം ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് ട്വീസറുകളും ടോങ്ങുകളും ഉപയോഗിച്ച് ശ്രദ്ധാപൂർവ്വം വേർതിരിച്ചെടുക്കുന്നു. വിഷത്തിന്റെ ഉയർന്ന മൂല്യം അതിന്റെ ഗുണങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് പ്രതികരണം അറിയിച്ച് രംഗത്തെത്തിയത്. ഒരു ഉപഭോക്താവ് തനിക്കും ഇതുപോലെ ഒരു തേൾ ഫാം സ്വന്തമാക്കണമെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, തേൾ വിഷത്തിന്റെ അപാരമായ മൂല്യം കണ്ട് മറ്റുള്ളവർ സ്തബ്ധരായി. പ്രകൃതിയിലെ ഏറ്റവും അപകടകാരികളായ ജീവികളെ എങ്ങനെ ലാഭകരമായ സ്ത്രോസ്സുകളാക്കി മാറ്റാം എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ തേൾ ഫാമുകൾ.
ലോകത്തിന്റെ പല ഭാഗങ്ങളിലും തേൾ വളർത്തൽ നിയമപരമാണ്, പ്രത്യേകിച്ച് വൈദ്യശാസ്ത്രത്തിലും സൗന്ദര്യവർദ്ധക വസ്തുക്കളിലും അവയുടെ വിഷം ഉപയോഗിക്കുന്നിടത്ത്. ഇന്ത്യയിൽ, ഇതിന് പൂർണ്ണമായ നിരോധനമില്ലെങ്കിലും, മൃഗക്ഷേമവും വന്യജീവി സംരക്ഷണവും ഉറപ്പാക്കാൻ ഇതിന് നിയന്ത്രണമുണ്ട്. വേദന നിയന്ത്രണത്തിനും മറ്റ് ചികിത്സകൾക്കും തേൾ വിഷം വിലപ്പെട്ടതാണ്.