തമിഴ് സംവിധായകന്‍ പാരഞ്ജിത്ത് ഒരുക്കിയ തങ്കലാന്‍ വന്‍ വിജയം നേടി മുന്നേറുമ്പോള്‍ സിനിമയ്ക്കായി സൂപ്പര്‍താരം ചിയാന്‍ വിക്രമും സംവിധായകനും അടക്കം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പ്രതിഫലക്കണക്കുകള്‍ പുറത്തുവരുന്നു. 150 കോടി മുടക്കുമുതലുള്ള സിനിമയ്ക്കായി സംവിധായകനും നടന്മാരും കോടികളാണ് പ്രതിഫലം വാങ്ങിയതെന്നാണ് പുറത്തുവരുന്ന വിവരം.
സിനിമയുടെ മൊത്തം മുടക്കുമുതല്‍ 150 കോടി രൂപയാണ്. നായകന്‍ ചിയാന്‍ വിക്രത്തിന് 25 കോടി രൂപയാണ് വ്യത്യസ്തമായ വേഷം ചെയ്തതിന് കിട്ടിയത്. വിക്രത്തിന്റെ കരിയറില്‍ തന്നെ നാഴികക്കല്ലായി മാറുന്ന കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു. കഥാപാത്രത്തിനായി എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറുള്ള വിക്രത്തിന്റെ മറ്റൊരു നിര്‍ണ്ണായക സിനിമയായിട്ടാണ് തങ്കലാന്‍ മാറുന്നത്.
സിനിമയുടെ പ്രതിഫലകാര്യത്തില്‍ രണ്ടാമത് നില്‍ക്കുന്നത് സംവിധായകന്‍ തന്നെയാണ്. തങ്കലാന് വേണ്ടി വൈവിദ്ധ്യസിനിമകള്‍ക്ക് പേരുകേട്ട പാ രഞ്ജിത്ത് വാങ്ങിയത് 10 കോടി രൂപയായിരുന്നു. നായിക മാളവികാമോഹന്‍ അഞ്ചുകോടിയാണ് തന്റെ കഥാപാത്രത്തിന് വാങ്ങിയത്. സിനിമയ്ക്ക് ത്രസിപ്പിക്കുന്ന സംഗീതം നല്‍കിയ ജി.വി.പ്രകാശാണ് അടുത്ത സ്ഥാനത്ത് മൂന്നുകോടിരൂപ ജി.വി. പ്രകാശ് വാങ്ങി.
സിനിമയില്‍ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വ്വതി തിരുവോത്തിന് 70 ലക്ഷം രൂപ പ്രതിഫലമായി കിട്ടിയപ്പോള്‍ ചിയാന്‍ വിക്രത്തിനൊപ്പം അഞ്ചാമത്തെ സിനിമയില്‍ ഒന്നിച്ച നടന്‍ പശുപതി 25 ലക്ഷമാണ് സിനിമയ്ക്ക് വാങ്ങിയത്. സിനിമയില്‍ വില്ലന്‍ വേഷം ചെയ്ത വിദേശനടന്‍ ദാനിയേല്‍ കാല്‍ടാഗിറോണ് നല്‍കിയത് 25 ലക്ഷമായിരുന്നു പ്രതിഫലം. സിനിമയില്‍ ആരാധകരുടെ ശ്രദ്ധ നേടിയ മറ്റൊരു നടന്‍ സമ്പത്ത്റാം 20 ലക്ഷം പീരിയോഡിക് ഡ്രാമയ്ക്ക് വാങ്ങി.
