ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നതിനിടയില്‍ വിജയ് യുടെ വെങ്കട്ട്പ്രഭു ചിത്രം ഗോട്ടിന്റെ റിലീസ് തീയതി ഒടുവില്‍ പ്രഖ്യാപിച്ചു.
സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഫിലിം സെപ്തംബര്‍ 5 ന് ലോകമെമ്പാടും തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നടനും നിര്‍മ്മാതാക്കളും എക്‌സില്‍ പ്രഖ്യാപിച്ചു. താടിയുള്ള സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുള്ള പുതിയ പോസ്റ്റര്‍ നടന്‍ എക്‌സില്‍ പങ്കുവെച്ചു.
പശ്ചാത്തലത്തില്‍ ഒരു നഗരത്തിന്റെ സ്‌കൈലൈന്‍ കാണാം, ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിക്കുന്ന പോസ്റ്ററില്‍ ‘സെപ്തംബര്‍ അഞ്ച്’ എന്ന് എഴുതിയിരിക്കുന്നു. ഈദ് ആശംസകളോടെ ഞങ്ങള്‍ ഗണേശ ചതുര്‍ത്ഥിയില്‍ എത്തുകയാണ്. ഞങ്ങളുടെ ദളപതിക്ക് വിസില്‍ എന്നും കുറിച്ചിട്ടുണ്ട്. ഗോട്ടിന്റെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട പോസ്റ്ററുകള്‍ അനുസരിച്ച് താരം ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തില്‍ എത്തും.
അദ്ദേഹത്തിന്റെ ഒരു കഥാപാത്രത്തിന് പ്രായമാകല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. കഥാപാത്രത്തിന് വേണ്ടി ഷൂട്ട് ചെയ്യാന്‍ ക്ലീന്‍ ഷേവ് ചെയ്ത ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. വിജയ്ക്കൊപ്പമുള്ള വെങ്കട്ടിന്റെ ആദ്യ ചിത്രമാണിത്, മൈക്ക് മോഹന്‍, പ്രശാന്ത്, പ്രഭുദേവ, സ്‌നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, യോഗി ബാബു എന്നിവരും അഭിനയിക്കുന്നു. യുവന്‍ ശങ്കര്‍ രാജ സംഗീതവും സിദ്ധാര്‍ത്ഥ നുനി ഛായാഗ്രഹണവും വെങ്കട്ട് രാജന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.
തമിഴക വെട്രി കഴകം എന്ന സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് 2026 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വിജയ് ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. ഗോട്ടും പിന്നാലെ മറ്റൊരു സിനിമയും പൂര്‍ത്തിയാക്കിയ ശേഷം വിജയ് രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിജയ് യുടെ അവസാന ചിത്രം എന്തായിരിക്കുമെന്ന ആകാംഷയിലാണ് ഇപ്പോള്‍ ആരാധകര്‍.