Movie News

വിശേഷമായില്ലെ എന്ന് വീട്ടുകാര്‍ ചോദിക്കാറുണ്ടോ? കത്രീന കൈഫിന്റെ ഭര്‍ത്താവിന്റെ മറുപടി

വിക്കി കൗശലും കത്രീന കൈഫും 2021-ലായിരുന്നു വിവാഹിതരായത്. റേഡിയോ സിറ്റിക്ക് വിക്കി കൗശല്‍ നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിശേഷമായില്ലെ എന്ന് വീട്ടുകാര്‍ ചോദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വിക്കി നല്‍കിയ മറുപടി ഇങ്ങെനയായിരുന്നു. ഇരുവീട്ടുകാരും ശാന്തരാണെന്നും തങ്ങളെ ആരും അതിന് നിര്‍ബന്ധിക്കാറില്ലെന്നും വിക്കി പറയുന്നു.

തന്റെ കുടുംബമാണ് തന്റെ ജീവിതമെന്ന് വിക്കി എല്ലാ അഭിമുഖങ്ങളിലും തുറന്ന് പറയാറുണ്ട്. ഞാന്‍ കത്രീനയുമായി ഡേറ്റിങ്ങിലാണെന്ന് വീട്ടുകാര്‍ ആദ്യം അറിഞ്ഞത് പാപ്പരാസികളില്‍ നിന്നാണെന്ന് വിക്കി പറഞ്ഞു. വിക്കിയും കത്രീനയും 2021-ല്‍ രാജാസ്ഥാനില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് വിവാഹിതരായത്. ഇരുവരും പ്രണയത്തിലാണെന്ന് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എങ്കിലും വാര്‍ത്തളോട് ഇവര്‍ പ്രതികരിച്ചിരുന്നില്ല.