കൗമാരക്കാരി തന്റെ നവജാത ശിശുവിനെ ഹോട്ടല്‍ ജനാലയില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്തി. 30 അടി താഴ്ചയിലേക്ക് വീണ കുഞ്ഞ് മരണത്തിന് കീഴടങ്ങി. ജനിച്ചയുടന്‍ പാരീസിലെ ഐബിസ് സ്റ്റൈല്‍സ് ഹോട്ടലിന്റെ രണ്ടാം നിലയില്‍ നിന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞു എന്ന കുറ്റത്തിന് അമേരിക്കക്കാരിയായ മിയ മക്ക് വില്ലന്‍ എന്ന 18 കാരിയാണ് അറസ്റ്റിലായി.
ഒറിഗോണിലെ ബെന്‍ഡില്‍ നിന്നുള്ള മിയ, സഹപാഠികള്‍ക്കൊപ്പം ഫ്രഞ്ച് തലസ്ഥാനത്തേയ്ക്ക് ഒരു പഠന യാത്ര നടത്തുന്നതിനിടെ ആയിരുന്നു പ്രസവിച്ചത്. യാതൊരു വൈദ്യസഹായവും കൂടാതെ ഹോട്ടല്‍ മുറിയില്‍ വച്ചാണ് പ്രസവിച്ചതെന്നാണ് കരുതുന്നത്. പൊക്കിള്‍ക്കൊടി ഛേദിച്ച് കുഞ്ഞിനെ ജനാലയില്‍ നിന്ന് എറിഞ്ഞു കൊന്നു. ചരിത്രപ്രസിദ്ധമായ പ്ലേസ് ഡി ലാ നേഷനു സമീപമുള്ള 20-ാം അരോണ്ടിസ്മെന്റിലെ തെരുവിലാണ് പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്.
മുപ്പതടി താഴ്ചയിലേയ്ക്കള്ള വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ റോബര്‍ട്ട് ഡെബ്രെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പോലീസ് പറഞ്ഞു. ഒരു കൂട്ടം യുവാക്കളുടെ യൂറോപ്പ്യന്‍ യാത്രയുടെ ഭാഗമായിട്ടാണ് വിദ്യാര്‍ത്ഥിനി പാരീസിലെ ഹോട്ടലില്‍ എത്തിയത്. വാര്‍ത്തകേട്ട് മിയയുടെ മുത്തച്ഛന് റാല്‍ഫ് മക്വില്ലിന് ശരിക്കും ഞെട്ടി. ഭയാനകമായ ഈ സംഭവത്തിന് ശേഷം, പ്രസവത്തെ തുടര്‍ന്നുള്ള ശസ്ത്രക്രിയയ്ക്കായി മിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിക്ക് ‘ഗർഭധാരണ നിഷേധം’ (Pregnancy denial) യാണെന്ന് പോലീസ് പറഞ്ഞു. ഗർഭിണിയായ സ്ത്രീക്ക് അവരുടെ ഗർഭധാരണത്തെക്കുറിച്ച് അറിവില്ലാതിരിക്കുകയോ അംഗീകരിക്കാൻ കഴിയാതിരിക്കുകയോ ചെയ്യുന്ന സാഹചര്യമാണ് ഗർഭധാരണ നിഷേധം. മാനസികരോഗം, ലഹരിവസ്തുക്കളുടെ ദുരുപയോഗം, അല്ലെങ്കിൽ ഗർഭം നഷ്ടപ്പെട്ടതിന്റെ ചരിത്രം എന്നിവയുൾപ്പെടെ നിരവധി കാരണങ്ങളാൽ ഇത് സംഭവിക്കാം.
ഗർഭത്തിന്റെ 20 ആഴ്ചയിൽ, 475 സ്ത്രീകളിൽ 1 പേരിൽ ഇത് കാണപ്പെടുന്നു, എന്നാൽ പ്രസവസമയത്ത് ഈ സംഭവവികാസം 2500 ൽ 1 ആയി കുറയുന്നു.