പതിനാറുകാരനെ അനുവാദമില്ലാതെ ചുംബിക്കുകയും നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചു കൊടുക്കുകയും ചെയ്ത കേസില്‍ ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട് അധ്യാപിക. യുഎസ്എയിലെ മിസോറി സെന്റ് ജെയിംസ് ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്ന റിക്കി ലിന്നിയാണ് (26) കോടതിക്ക് മാപ്പപേക്ഷ നൽകി ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടത്. വിവാഹിതയാണ് റിക്കി .
പ്രായപൂര്‍ത്തിയാകാത്ത പതിനാറുകാരനോട് ഞാന്‍ ചെയ്തത് വലിയ തെറ്റാണ്. എനിക്ക് അത് ബോധ്യമായി. വിദ്യാർത്ഥിയുടെ മാനസികാരോഗ്യം അപകടത്തിലാക്കിയതിന് ക്ഷമ ചോദിക്കുന്നു. – കോടതിയില്‍ ഇത്തരത്തില്‍ മാപ്പപേക്ഷ നല്‍കിയാണ് അധ്യാപിക കേസില്‍നിന്ന് തലയൂരിയത്.
റിക്കിക്ക് 5 വർഷത്തെ പ്രൊബേഷൻ ശിക്ഷയാണ് കോടതി വിധിച്ചിരുന്നത്. എന്നാല്‍ അധ്യാപികയുടെ മാപ്പപേക്ഷ പരിഗണിച്ച് പ്രത്യേക വ്യവസ്ഥ പ്രകാരം സാധാരണജീവിതം നയിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. എന്നാല്‍ ഈ കാലയളവിൽ ഒരു പ്രൊബേഷൻ ഓഫീസറുടെ മേൽനോട്ടത്തിൽ യുവതി ചില നിയന്ത്രണങ്ങൾ പാലിച്ചു വേണം കഴിയാനെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
2023 സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് അധ്യാപിക സ്നാപ്ചാറ്റിലൂടെ പതിനാറുകാരന് നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചത്. ക്ലാസ് സമയത്ത് ആരും കാണാതെയും അനുവാദമില്ലാതെയും തന്നെ കടന്ന് പിടിച്ചെന്നും ചുംബിച്ചുവെന്നും സെക്സ് ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നുമായിരുന്നു വിദ്യാർത്ഥി സ്കൂൾ അധികൃതര്‍ക്ക് നല്കിയ പരാതി. ആരും കാണാതെ സെക്സിലേര്പ്പെടാനായി വീട്ടിലേക്ക് വരണമെന്നും അദ്ധ്യാപിക കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു.




