അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ എത്തുകയും ബംഗലുരുവില്‍ ഹോട്ടല്‍ തുറന്ന് ബിസിനസില്‍ വന്‍ വിജയം നേടുകയും ചെയ്ത അമേരിക്കന്‍ പൗരന്‍ ഇനി നാട്ടിലേക്കില്ല. രാജ്യത്തുടനീളം ഹോട്ടല്‍ശൃംഖലയുടെ ഭാഗമായി സ്‌റ്റോറുകള്‍ തുറന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷം നേടിയത് 196 കോടിയുടെ വരുമാനം. ഇന്ത്യയില്‍ ഉടനീളമായി 103 സ്‌റ്റോറുകള്‍ തുറന്ന് ഇന്ത്യയില്‍തന്നെ തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ്. 22 വയസ്സുള്ളപ്പോള്‍ 2012 ല്‍ ഇന്ത്യയില്‍ എത്തിയ അമേരിക്കക്കാരന്‍ ബെര്‍ട്ട് മുള്ളറാണ് ഹോട്ടല്‍ വ്യവസായത്തില്‍ പച്ചപിടിച്ചത്.
‘ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു. ഇന്ത്യ എനിക്ക് വീടായി തോന്നുന്നു, വീട് വിടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല.” അദ്ദേഹം സിഎന്‍ബിസിയോട് പറഞ്ഞു. 2010ല്‍ പഠനത്തിന്റെ ഭാഗമായിട്ട് ഇന്ത്യയില്‍ എത്തിയപ്പോഴാണ് മുള്ളര്‍ക്ക് ഈ ഐഡിയ കിട്ടിയതും ഇന്ത്യയെ പ്രണയിക്കാന്‍ തുടങ്ങിയതും. ജയ്പൂരിലെ ഒരു കുടുംബത്തിന്റെ ആതിഥേയത്വമാണ് സ്വീകരിച്ചത്. സഹപാഠികളിലൊരാള്‍ അവരുടെ മെക്‌സിക്കന്‍ ഭക്ഷണം കുടുംബത്തിന് നല്‍കിയപ്പോള്‍, അവര്‍ ഭക്ഷണം ആസ്വദിക്കുന്നത് കണ്ട് മുള്ളര്‍ ആശ്ചര്യപ്പെട്ടു. മുള്ളറും തന്റെ കയ്യിലുണ്ടായിരുന്ന അമേരിക്കന്‍ ഭക്ഷണം കുടുംബത്തിന് നല്‍കി. പക്ഷേ അവര്‍ അത് ഇഷ്ടപ്പെട്ടില്ല.
ഈ സംഭവം അയാളുടെ ഉള്ളില്‍ സംരംഭകത്വ ആശയം ജനിപ്പിച്ചു. മെക്സിക്കന്‍-പ്രചോദിതമായ പാചകരീതി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ഒരു ആശയം മുള പൊട്ടിച്ചു. ബിരുദം പൂര്‍ത്തിയാക്കിയ മുള്ളര്‍ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗ ങ്ങളില്‍ നിന്നും 250,000 ഡോളര്‍ സമാഹരിച്ചു. കാലിഫോര്‍ണിയ ബുറിറ്റോ എന്ന ഫാസ്റ്റ് കാഷ്വല്‍ സതേണ്‍ കാലിഫോര്‍ണിയ ശൈലിയിലുള്ള ബുറിറ്റോ റെസ്റ്റോറന്റ് തുറക്കാന്‍ ബെംഗളൂരുവിലേക്ക് താമസം മാറ്റി. ഐടി ഹബ് ആയതിനാല്‍ ഇവിടുത്തുകാര്‍ ജോലിയുമായി ബന്ധപ്പെട്ട് യുഎസിലേക്ക് പോയിട്ടുണ്ടെന്നും മെക്‌സിക്കന്‍ അല്ലെങ്കില്‍ സമാനമായ ഭക്ഷണം പരീക്ഷിച്ചിരിക്കാമെന്നും ഉള്ളതിനാലാണ് താന്‍ ബെംഗളൂരുവിനെ ആദ്യ ലൊക്കേഷനായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
ഭക്ഷണശാല ആദ്യ വര്‍ഷത്തില്‍ ഏകദേശം 500,000 ഡോളര്‍ (ഏകദേശം 4 കോടി രൂപ) നേടി. ഇത് ചെന്നൈ, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ സ്റ്റോറുകള്‍ തുറക്കാന്‍ മുള്ളര്‍ക്ക് മതിയായ ആത്മവിശ്വാസം നല്‍കി.