Crime

അമ്മായിയമ്മയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഭര്‍ത്താവ്; എതിര്‍ത്താല്‍ കൊടുംപീഡനമെന്ന് യുവതി

അമ്മായിയമ്മയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിക്കുന്നതായി ആരോപിച്ച് യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നടന്ന സംഭവത്തില്‍ പോലീസ് കേസെടുത്തു. ശാരീരിക ബന്ധത്തിന് വേണ്ടി അമ്മായിയമ്മ സമ്മര്‍ദ്ദം ചെലുത്തിയെന്നും എതിര്‍ത്തപ്പോള്‍ ബ്‌ളേഡ് ഉപയോഗിച്ച് ശരീരത്തില്‍ മുറിവുണ്ടാക്കിയെന്നും പറയുന്നു.

2022ല്‍ ഗാസിപൂര്‍ ജില്ലയില്‍ അലോക് ഉപാധ്യായ എന്ന യുവാവിനെ വിവാഹം കഴിച്ചാണ് യുവതി വീട്ടിലെത്തിയത്. ഇതിന് പിന്നാലെ ആദ്യം സ്ത്രീധനക്കാര്യം പറഞ്ഞ് പീഡനം ആരംഭിച്ചു. തുടര്‍ന്നാണ് അമ്മായിയമ്മയുമായി ശാരീരികബന്ധത്തിന് നിര്‍ബ്ബന്ധിതയായത്. ഭര്‍ത്തൃസഹോദരി വിവാഹം കഴിച്ചു കൊണ്ടുവന്നപ്പോഴത്തെ തന്റെ വസ്ത്രം മുഴൂവന്‍ എടുത്തുകൊണ്ടുപോയെന്നും ആരോപിച്ചിട്ടുണ്ട്. ഭര്‍ത്താവ് തന്നെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും ഇതേ തുടര്‍ന്ന് ഒരു മാസമായി ഒരേ വസ്ത്രം തന്നെയാണ് ധരിക്കേണ്ടി വരുന്നതെന്നും പറഞ്ഞു.

2023-ല്‍ യുവതി ഒരു മകനെ പ്രസവിച്ചതിന് ശേഷമാണ് പീഡനം കൂടിയത്. കുട്ടിയുടെ നിയമസാധുത ചോദ്യം ചെയ്ത ഭര്‍ത്താവ് അവളെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കി. പിന്നീട് അയല്‍വാസികള്‍ ഇടപെട്ട് യുവതിയെ വീട്ടിലേക്ക് തിരികെ പ്രവേശിപ്പിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, യുവതിയുടെ പിതാവ് അവളെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം മകളെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്തു.

ഈ മാസം ആദ്യം, വീണ്ടും ഭര്‍ത്താവിന്റെ കുടുംബം ഒത്തുതീര്‍പ്പിനായി വിളിച്ചു വരുത്തി. യോഗം സംഘര്‍ഷത്തില്‍ കലാശിക്കുകയും അവരെ വീണ്ടും പോകാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ജൂണ്‍ ഏഴിനായിരുന്നു സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.