Crime Featured

രഹസ്യമായി കാമുകിയെ തേടിവന്ന കാമുകനെ ഡ്രോണ്‍ കള്ളനെന്ന് കരുതി ഗ്രാമീണര്‍ കൈകാര്യം ചെയ്തു

ഹാപൂര്‍: പാതിരാത്രിയില്‍ വിവാഹിതയായ കാമുകിയെ തേടിയെത്തിയ കാമുകനെ ഡ്രോണ്‍ മോഷ്ടാവെന്ന് ആരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചു. കാമുകനും രണ്ടുകൂട്ടുകാരും ഗ്രാമത്തില്‍ കറങ്ങുന്നത് കണ്ട ഗ്രാമവാസികള്‍ അപരിചിതരായ മൂന്നുപേരെയും പിടികൂടി മര്‍ദ്ദിച്ചു.

ഡ്രോണ്‍ ഉപയോഗിച്ച് ആളില്ലാത്ത വീടുകള്‍ കണ്ടെത്തി അവരെ കൊള്ളയടിക്കു ന്നവരെന്നാണ് ഗ്രാമീണര്‍ സംശയിച്ചത്. മോഷണശ്രമം നടത്തുന്നതിന് മുമ്പ് മോഷ്ടാക്കള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വീടുകള്‍ പരിശോധിക്കുകയാണെന്ന് ഗ്രാമവാസികള്‍ കരുതി. എന്നാല്‍, കുറ്റവാളികള്‍ ഡ്രോണുകള്‍ ഉപയോഗിച്ചതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

കാമുകി വിവാഹിതയായതിനാല്‍ അവരെ പകല്‍ വെളിച്ചത്തില്‍ കാണുന്നതിന് പരിമിതിയുള്ളതിനാലും ഇരുവരുടേയും രഹസ്യബന്ധം മറ്റാരും അറിയാതെ സൂക്ഷിക്കുന്നതിനായിട്ടു കൂടിയാണ് കാമുകന്‍ രാത്രിയിലെത്തിയത്. ഈ സമയത്ത് ഡ്രോണ്‍ ഉപയോഗിച്ച് പരിസരം നിരീക്ഷിച്ച ശേഷം മോഷണം നടത്തുന്ന ഒരു കള്ളന് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു ഗ്രാമീണര്‍. ഇവരുടെ കയ്യിലാണ് കാമുകന്‍ വന്നുപെട്ടത്.

സമീപത്ത് അപരിചിതരായ മൂന്ന് പേരെ കണ്ടപ്പോള്‍ അവര്‍ അലാറം ഉയര്‍ത്തി കൂടുതല്‍ ആളുകളെ കൂട്ടി. ഇരുവരും ചേര്‍ന്ന് കാമുകനെ പിടികൂടി, അവന്റെ രണ്ട് സുഹൃത്തുക്കള്‍ക്ക് തക്കസമയത്ത് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാനായി. ചോദ്യം ചെയ്തപ്പോള്‍, കാമുകന്‍ ഗ്രാമത്തില്‍ തന്റെ സാന്നിധ്യത്തെക്കുറിച്ച് തൃപ്തികര മായ വിശദീകരണം നല്‍കിയില്ല. ഇതോടെ ഗ്രാമവാസികള്‍ അവനെ മര്‍ദ്ദിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലായെന്നാണ് റിപ്പോര്‍ട്ട്. വീഡിയോ സഹിതം കേസ് അന്വേഷിച്ചുവരികണ് പോലീസ്.