Crime

പ്രണയികളായ സ്ത്രീകള്‍ ഒളിച്ചോടി വിവാഹം കഴിച്ചു ; ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ മരിക്കുമെന്നു ഭീഷണി

പരസ്പരം പ്രണയിക്കുന്നവര്‍ ഒളിച്ചോടി വിവാഹം കഴിക്കുന്നത് ഇന്ത്യയില്‍ പുതുമയുള്ള കാര്യമല്ല. പക്ഷേ ഈ ഒളിച്ചോട്ടം ബീഹാറില്‍ മാത്രമല്ല ഇന്ത്യയില്‍ ഉടനീളം വാര്‍ത്തകളില്‍ നിറയുകയാണ്. രണ്ട് സ്ത്രീകള്‍ സ്വന്തം നാട്ടില്‍ നിന്ന് ഓടിപ്പോയി ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി.

ഇപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നു കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ ട്രെയിനു മുന്നില്‍ചാടി മരിക്കുമെന്നും ഇവര്‍ ഭീഷണിമുഴക്കുകയും ചെയ്തു. ഹാല്‍സി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗെരുവ പുര്‍സന്ദ ഗ്രാമവാസിയായ കാമേശ്വര്‍ താനിയുടെ മകള്‍ കോമള്‍ കുമാരി ഒന്നര വര്‍ഷം മുമ്പാണ് നിഷാ കുമാരിയെ കണ്ടുമുട്ടിയത്.

ഒരു ബന്ധുവിന്റെ വിവാഹത്തില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും ആദ്യകാഴ്ചയില്‍ തന്നെ പ്രണയത്തിലാകുകയും ചെയ്തു. പിന്നീട് ഇരുവരും വീട്ടില്‍ നിന്നും പാറ്റ്‌നയിലേക്ക് ഒളിച്ചോടുകയും നിഷയുടെ കുടുംബം മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് കേസു കൊടുക്കുകയും ചെയ്തു. വിവരമറിഞ്ഞ ദമ്പതികള്‍ ട്രെയിന്‍ മാര്‍ഗം നിഷയുടെ ജന്മനാടായ ലക്ഷ്മിപൂരിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.

റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇരുവരെയും പോലീസ് പിടികൂടി. പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ അവര്‍ പരസ്പരം പ്രണയം സമ്മതിച്ചു. ചോദ്യം ചെയ്യലില്‍ തങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നുവെന്നും ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ദമ്പതികള്‍ പറഞ്ഞു. അതേസമയം സ്വവര്‍ഗ വിവാഹങ്ങള്‍ ശിക്ഷാര്‍ഹമായ കുറ്റമായി കണക്കാക്കപ്പെടുന്നതിനാല്‍ ഇന്ത്യയില്‍ അനുവദനീയമല്ല.