Health

ചര്‍മ്മത്തിന് സ്വര്‍ണ്ണവര്‍ണ്ണം നല്‍കും, മഞ്ഞളെന്ന അത്ഭുത ഔഷധം

സുഗന്ധവ്യഞ്ജന റാണിയായ ഈ മഞ്ഞള്‍ ആരോഗ്യ സൗന്ദര്യ രംഗങ്ങളിലും ജ്വലിച്ചു നില്‍ക്കുന്നു. എപ്പോഴും കാഴ്ചകള്‍ക്ക് മനുഷ്യ മനസുകളില്‍ വളരെയധികം സ്വാധീനം ചെലുത്തുവാന്‍ കഴിയും. കണ്ണുകള്‍ പഞ്ചേന്ദ്രിയങ്ങളില്‍ വച്ച് ഏറ്റവും ശക്തമായ ഇന്ദ്രിയമാണ്. ഏതു കറി കൂട്ടുകളിലും മഞ്ഞള്‍ ഒഴിവാക്കാനാകാത്ത ഒന്നാണ്. ഭക്ഷണവിഭവങ്ങള്‍ ഏതുമാകട്ടെ അതു രുചിച്ചു നോക്കുന്നതിന് മുന്നോടിയായി കണ്ണിന് നല്ലത് എന്നു തോന്നുന്ന വിഭവങ്ങള്‍ ആണ് ആദ്യം നാം കഴിക്കുന്നത് അങ്ങനെ കണ്ണിനെ തൃപ്തിപ്പെടുത്തി വിഭവങ്ങള്‍ക്ക് മഞ്ഞള്‍ ഏഴഴക് നല്കുന്നു. മുക്കിന് സുഗന്ധവും നാവിന് രുചിയും നല്കി കൊണ്ട് ഭക്ഷണ വിഭവങ്ങളിലെ പ്രധാന ഘടകമായി മഞ്ഞള്‍ നിലകൊള്ളുന്നു.

ആരോഗ്യരംഗത്ത് മഞ്ഞള്‍ ഒട്ടും പിന്നിലല്ല. പ്രോട്ടീനും വിറ്റാമിനും കാല്‍ഷ്യം ഇരുമ്പ് മഗ്‌നീഷ്യം സിങ്ക് തുടങ്ങി എല്ലാ ഘടകങ്ങളും മഞ്ഞളില്‍ അടങ്ങിയിരിക്കുന്നു. ഹൃദോഗം, ക്യാന്‍സര്‍, അല്‍ഷിമേഴ്‌സ്, വിഷാദം എന്നിവയെ ചെറുക്കാനുള്ള ഘടകങ്ങള്‍ ഉണ്ട്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന മഞ്ഞള്‍പ്പൊടിയില്‍ സര്‍വ്വത്രമായമാണ്. ത്വക്ക് രോഗം മുതല്‍ കാന്‍സര്‍ വരെ തടയാന്‍ ശേഷിയുള്ള അത്ഭുത ഔഷധമാണ് മഞ്ഞള്‍. കുര്‍ക്കുമിന്‍ എന്ന വര്‍ണ്ണ വസ്തുവാണ് മഞ്ഞളിന് നിറം നല്കുന്നത്. ഇത് മസ്തിഷ്‌ക്കത്തെ ഉത്തേജിപ്പിക്കുന്നു. രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. ഒരു ഗ്ലാസ് ചൂട് പാലില്‍ ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി കഴിക്കുന്നത് നിത്യവും ശീലിച്ചാല്‍ ഒരു രോഗത്തേയും ഭയപ്പെടണ്ട. നമ്മുടെ കുട്ടികളെ ഇപ്പോഴെശീലിപ്പിക്കു. രോഗങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തു.

പ്രകൃതിയോടിണങ്ങിയ സൗന്ദര്യ സംരക്ഷണം ആഗ്രഹിക്കുന്നവരാണ് മലയാളികള്‍. മുഖ കുരുവിനും, വരണ്ട ചര്‍മ്മത്തിനും മഞ്ഞള്‍ പാലില്‍ അരച്ചിടുന്നത് ഉത്തമം ആണ്. ചര്‍മ്മത്തിന് നിറം നല്കാന്‍ തേങ്ങാ പാലും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് പുരട്ടിയാല്‍ മതി. മഞ്ഞള്‍ ലേപനം നമ്മുടെ ത്വക്കിന് സ്വര്‍ണ്ണവര്‍ണ്ണം നല്കുന്നു.

ഇങ്ങനെ അറിയപ്പെടാത്ത ഒട്ടനവധി അരോഗ്യ സൗന്ദര്യ സംരക്ഷണ രഹസ്യങ്ങളുടെ കലവറയായ മഞ്ഞള്‍ cingiberacea എന്ന കുടുംബത്തില്‍ പെടുന്നു ഇതിന്റെ ശാസ്ത്രീയ നാമം curcuma എന്നാണ് . ഈ മഞ്ഞള്‍ ചെടിയെ വീട്ടില്‍ വളര്‍ത്തി കൃത്രിമ മഞ്ഞള്‍ പൊടിയില്‍ നിന്നും രക്ഷ നേടി നല്ല ആരോഗ്യമുള്ള ഒരു നാളെയ്ക്കായി ശ്രമിക്കാം.