Featured Good News

പുരുലിയയില്‍ ഗ്രാമീണ കുട്ടികള്‍ക്കായി സൗജന്യ സ്‌കൂള്‍ നിര്‍മ്മിച്ച് ആദിവാസി വീട്ടമ്മ

കൂറ്റന്‍ കെട്ടിടങ്ങളും അത്യാധുനിക സൗകര്യങ്ങളുമെല്ലാം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് എത്രമാത്രം ആദിവാസി ഗ്രാമങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്നത് ഇപ്പോഴും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. നഗരവീഥികളില്‍ നിന്നും ഔദ്യോഗിക പദ്ധതികളില്‍ നിന്നും വളരെ അകലെ, പുരുലിയയിലെ ഒരു ആദിവാസി സ്ത്രീ, തകര മേല്‍ക്കൂരയുള്ള ഒരു മണ്‍ കുടിലില്‍ ഒരു സൗജന്യ സ്‌കൂള്‍ നടത്തുന്നു.

പശ്ചിമ ബംഗാളിലെ അയോധ്യ കുന്നുകളിലെ ഒരു വിദൂര ഗ്രാമമായ ജിലിംഗ് സെരെ ങ്ങില്‍, 30 കാരിയായ മാലതി മുര്‍മു സംവിധാനത്തിന് കഴിയാത്തിടത്ത് സ്വയം ചെയ്യുക യാണ്. അവരുടെ സ്‌കൂളില്‍ ബ്ലാക്ക്‌ബോര്‍ഡുകളോ ജീവനക്കാരോ ഫണ്ടുകളോ ഇല്ല. എന്നാല്‍ എല്ലാ ദിവസവും രാവിലെ 45 കുട്ടികള്‍ സന്താലിയില്‍ ഓള്‍ ചിക്കി ലിപി ഉപ യോഗിച്ച് വായിക്കാനും എഴുതാനും പഠിക്കാന്‍ എത്തുന്നു.

പശ്ചിമ ബംഗാളിന്റെ പല ഭാഗങ്ങളിലും സ്‌കൂളുകള്‍ പരിപാലിക്കാന്‍ സര്‍ക്കാര്‍ പാടു പെടുമ്പോള്‍, ജിലിംഗ് സെറെങ്ങിലെ ഈ ചെറിയ സജ്ജീകരണം അവരുടെ സമൂഹത്തി ന് പ്രധാനപ്പെട്ടതായി മാറിയിരിക്കുന്നു. വീട്ടിലെ കുറച്ച് കുട്ടികളില്‍ നിന്നാണ് അവരു ടെ ശ്രമം ആരംഭിച്ചത്. 2020 ല്‍, രണ്ട് ചെറിയ ക്ലാസ് മുറികള്‍ നിര്‍ മ്മിക്കാന്‍ ഗ്രാമവാസി കള്‍ അവരെ സഹായിച്ചു. ഇന്ന്, അത് നാലാം ക്ലാസ് വരെ യുള്ള 45 വിദ്യാര്‍ത്ഥികളെ അവര്‍ പഠിപ്പിക്കുന്നു. ഇവിടുത്തെ കുട്ടികളില്‍ ഭൂരിഭാഗവും സ്‌കൂ ളില്‍ പോയിട്ടില്ലാത്ത ആദിവാസി കുടുംബങ്ങളില്‍ നിന്നുള്ള വരാണ്. ‘ഇപ്പോള്‍ അവര്‍ അവരുടെ ഭാഷയില്‍ വായിക്കുകയും എഴുതുകയും ചെയ്യുന്നു.

മാലതിയുടെ ഭര്‍ത്താവ് ബങ്ക മുര്‍മു സ്‌കൂള്‍ നടത്തിപ്പിന് സഹായിക്കുന്നു. അടുത്ത് ഒരു സര്‍ക്കാര്‍ സ്‌കൂളുണ്ട്. എങ്കിലും തങ്ങള്‍ക്ക് സ്വന്തമായി എന്തെങ്കിലും വേണമെന്ന് ഗ്രാമീ ണര്‍ പറയുന്നു. മാലതി സ്‌കൂള്‍ കാര്യങ്ങള്‍ നോക്കി നടത്തുമ്പോള്‍ മുര്‍മു അവരുടെ രണ്ട് കുട്ടികളെ വളര്‍ത്തുകയും വീട് നോക്കുകയും ചെയ്യുന്നു. ഒന്നും ആവശ്യപ്പെടു ന്നില്ല. കുട്ടികള്‍ വന്നാല്‍ മതിയെന്ന് മാലതി പറഞ്ഞു.

പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ സമ്പ്രദായം വിമര്‍ശനങ്ങള്‍ നേരിടുകയും അടിസ്ഥാ ന സൗകര്യങ്ങളുടെ അഭാവത്തില്‍, പണമോ പിന്തുണയോ ഇല്ലെങ്കിലും ആരെങ്കിലും മു ന്നിട്ടിറങ്ങിയാല്‍ പഠനം സാധ്യമാണെന്ന് ഈ ഗ്രാമീണ സ്‌കൂളും അത് നടത്തുന്ന സ്ത്രീ യും കാണിക്കുന്നു.