മുപ്പത്തിയഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം പരീക്ഷ എഴുതാനായി അൻപതാം വയസ്സിൽ കോളേജിലേക്ക് തിരിച്ചെത്തിയ ഒരു അമ്മയുടെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പഠനത്തിനും ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനും പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്ന ഈ സ്ത്രീയുടെ പ്രചോദനാത്മകമായ യാത്ര നിരവധി ആളുകളുടെ മനസ്സാണ് കവർന്നത്. പരീക്ഷ എഴുതാനായി അവർ ആത്മവിശ്വാസത്തോടെ കോളേജ് കാമ്പസിലേക്ക് നടന്നുപോകുന്നതാണ് വീഡിയോയിലുള്ളത്. അവരുടെ ഈ ദൃഢനിശ്ചയത്തെ നെറ്റിസൺസ് ഒന്നടങ്കം അഭിനന്ദിക്കുകയാണ്. മഞ്ജു നാരംഗ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കപ്പെട്ട ഈ വീഡിയോ വളരെ Read More…
Tag: education
മൂന്നാം ക്ലാസ്സിൽ പഠിക്കാൻ 9,000 രൂപയുടെ പുസ്തകങ്ങളോ? സ്കൂളുകളുടെ കൊള്ളയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ രോഷം പുകയുന്നു!
മൂന്നാം ക്ലാസ്സിലെ പുസ്തകങ്ങൾക്കായി ഏകദേശം 9,000 രൂപ ഈടാക്കുന്ന ബില്ല് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സ്വകാര്യ സ്കൂളുകളുടെ ചൂഷണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ‘നോയിഡ അപ്‌ഡേറ്റ്സ്’ എന്ന എക്സ് (X) ഹാൻഡിലിലൂടെ പുറത്തുവന്ന ഈ ബില്ല്, സ്കൂൾ പുസ്തകങ്ങളുടെ അമിതവിലയെക്കുറിച്ചും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുത്തക നിലപാടുകളെക്കുറിച്ചും വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. മൂന്നാം ക്ലാസ്സിലെ പുസ്തകങ്ങൾക്ക് 8,996 രൂപയാണ് ബില്ലിലുള്ളത്. ഇത് ഏറ്റവും കുറഞ്ഞ നിരക്കാണെന്നും യുകെജി, ഒന്നാം ക്ലാസ് എന്നിവയുടെ പുസ്തകങ്ങൾക്ക് പലയിടത്തും പതിനായിരം രൂപയ്ക്ക് Read More…
ഇറാൻ ഇന്ത്യന്‍ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഇടമായതെങ്ങനെ? പഠനം പാതിവഴിയിൽ, കൺമുന്നിൽ യുദ്ധം
ഇന്ത്യയിൽ എം.ബി.ബി.എസ്. പ്രവേശനം വളരെ പ്രയാസകരമായ സാഹചര്യത്തില്‍ ഡോക്ടർമാരാകാൻ ആഗ്രഹിക്കുന്ന നിരവധി വിദ്യാർത്ഥികൾ വിദേശരാജ്യങ്ങള്‍ തെരഞ്ഞെടുക്കുക പതിവാണ്. ഇതില്‍തന്നെ ഇറാനിൽ പഠിക്കാൻ താല്പര്യപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കൂടുതലാണ്. ഇന്ത്യയിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഉയർന്ന ചെലവിനെ അപേക്ഷിച്ച് ഇറാനിൽ മെഡിസിൻ പഠനത്തിന് കുറഞ്ഞ ചെലവ് മാത്രമേ വരുന്നുള്ളൂ എന്നതാണ് ഇതിൽ പ്രധാനം. ഇറാനിലെ മെഡിക്കൽ ബിരുദങ്ങൾക്ക് ആഗോളതലത്തിൽ അംഗീകാരവുമുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികൾ ഇറാൻ തിരഞ്ഞെടുക്കുന്നതിന്റെ കാരണങ്ങൾ: ഇന്ത്യയിൽ മെഡിക്കൽ പ്രവേശനം കഠിനമായതിനാൽ പലരും വിദേശ രാജ്യങ്ങളെ Read More…
‘വിദ്യാഭ്യാസമുള്ള ഒരാളും ഇല്ലേ ഇവിടെ’: അക്ഷരത്തെറ്റിന് അധ്യാപകന് സസ്പെൻഷൻ, അടിച്ചുകൊടുത്ത ഓർഡറിലും നിറയെ തെറ്റ്!
ഷിംലയില്‍ സ്കൂൾ അധ്യാപകൻ എഴുതി കൊടുത്ത ബാങ്ക് ചെക്കിൽ നിറയെ അക്ഷരത്തെറ്റകള്‍. ചെക്കിന്റെ ചിത്രം ഉള്‍പ്പെടെ സംഭവം സമൂഹമാധ്യങ്ങളിൽ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് ഉടന്‍തന്നെ നടപടിയെടുത്തു. താമസിയാതെഅധ്യാപകന് സസ്പെൻഷൻ അടിച്ചുകൊടുത്തു . എന്നാൽ, ആ ഓർഡറിലാകട്ടെ അക്ഷരത്തെറ്റുകളുടെ പ്രവാഹം. ‘പ്രിൻസിപ്പൽ’ എന്ന് ഇംഗ്ലീഷിൽ എഴുതിയതുപോലും തെറ്റായി. ഇതോടെ, ചെക്കിനു പിന്നാലെ സസ്പെൻഷൻ ഓർഡറും സമൂഹമാധ്യമങ്ങളില്‍ വൈറലായി. ‘വിദ്യാഭ്യാസമുള്ള ഒരുത്തൻ പോലുമില്ലേ ഈ നാട്ടിൽ’ എന്നാണ് സമൂഹമാധ്യമങ്ങളിലെ രൂക്ഷ പരിഹാസം. ഹിമാചലിലെ സിർമൗറിലെ റോൺഹട്ടിലുള്ള ഗവ. സീനിയർ സെക്കൻഡറി Read More…
പുരുലിയയില്‍ ഗ്രാമീണ കുട്ടികള്‍ക്കായി സൗജന്യ സ്‌കൂള്‍ നിര്‍മ്മിച്ച് ആദിവാസി വീട്ടമ്മ
കൂറ്റന്‍ കെട്ടിടങ്ങളും അത്യാധുനിക സൗകര്യങ്ങളുമെല്ലാം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് എത്രമാത്രം ആദിവാസി ഗ്രാമങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്നത് ഇപ്പോഴും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. നഗരവീഥികളില്‍ നിന്നും ഔദ്യോഗിക പദ്ധതികളില്‍ നിന്നും വളരെ അകലെ, പുരുലിയയിലെ ഒരു ആദിവാസി സ്ത്രീ, തകര മേല്‍ക്കൂരയുള്ള ഒരു മണ്‍ കുടിലില്‍ ഒരു സൗജന്യ സ്‌കൂള്‍ നടത്തുന്നു. പശ്ചിമ ബംഗാളിലെ അയോധ്യ കുന്നുകളിലെ ഒരു വിദൂര ഗ്രാമമായ ജിലിംഗ് സെരെ ങ്ങില്‍, 30 കാരിയായ മാലതി മുര്‍മു സംവിധാനത്തിന് കഴിയാത്തിടത്ത് സ്വയം ചെയ്യുക യാണ്. അവരുടെ സ്‌കൂളില്‍ Read More…
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ആദ്യം ; യുപിയിലെ ഈ ഗ്രാമത്തില്‍ ഒരാള്‍ പത്താംക്ലാസ്സ് പാസ്സായി….!!
ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയുടെ ഒരു ചെറിയ കോണില്‍ ഈ വര്‍ഷം ചരിത്രം പിറന്നു. നിസാംപൂരില്‍ നിന്നുള്ള 15 വയസ്സുകാരന്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ആദ്യമായി യുപി പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ വിജയിച്ചു. രാംകേവല്‍ എന്ന പയ്യനാണ് 300 ആളുകളുള്ള തന്റെ ഗ്രാമത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഈ നേട്ടമുണ്ടാക്കിയത്. കൂടുതലും ദളിത് കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമത്തില്‍ സോളാര്‍ വിളക്കിന്റെ വെട്ടത്തിലിരുന്നായിരുന്നു രാംകേവാല്‍ പഠിച്ചത്. വിവാഹ ഘോഷയാത്രകളില്‍ ദീപം തെളിയിച്ച് ദിവസം 250-300 രൂപ പയ്യന്‍ നേടും. Read More…
വീട് പൊളിച്ചാലും വിദ്യാഭ്യാസമാണ് പ്രധാനം ; ബുള്‍ഡോസറിന് മുന്നില്‍ പുസ്തകവുമായി ഓടുന്ന ഒന്നാംക്ലാസ്സുകാരി
ഉത്തര്‍പ്രദേശില്‍ ബുള്‍ഡോസര്‍ രാജിന് സുപ്രീംകോടതി അപ്രതീക്ഷിതമായി തടയിട്ട ഒന്നാംക്ലാസ്സുകാരിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. വീട് പൊളിക്കുമ്പോഴും തന്റെ വിദ്യാഭ്യാസം സംരക്ഷിക്കാനുള്ള ഒരു 7 വയസ്സുകാരിയുടെ ദൃഢനിശ്ചയം ഇന്ത്യയിലുടനീളമുള്ള പലരുടെയും ഹൃദയം കവര്‍ന്നിട്ടുണ്ട്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അനന്യ യാദവ് തന്റെ കുടുംബത്തിന്റെ വീടിനെ ലക്ഷ്യമിട്ട് ബുള്‍ഡോസര്‍ പൊളിക്കല്‍ വരുമ്പോള്‍ തന്റെ പാഠപുസ്തകങ്ങള്‍ സംരക്ഷിക്കാന്‍ അത് മാറത്ത് അടുക്കിപ്പിടിച്ചുകൊണ്ടുള്ള പെണ്‍കുട്ടിയുടെ ഓട്ടം ഇന്റര്‍നെറ്റില്‍ മുന്‍നിരയില്‍ എത്തി. സ്‌കൂള്‍ ബാഗ് മുറുകെപ്പിടിച്ച് അവള്‍ ഓടിപ്പോകുന്ന വൈകാരിക നിമിഷം സുപ്രീം കോടതിയുടെയും Read More…
വിദ്യാഭ്യാസത്തേക്കാൾ രണ്ടിരട്ടി തുക ഇന്ത്യക്കാർ വിവാഹത്തിന് ചെലവഴിക്കുന്നു: റിപ്പോർട്ട്
ഇന്ത്യക്കാർ വിവാഹങ്ങൾക്കായി ചെലവഴിക്കുന്ന തുക വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുകയുടെ ഇരട്ടിയാണെന്നാണ് പുതിയ റിപ്പോർട്ട്. ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് ആന്‍ഡ് ക്യാപിറ്റൽ മാർക്കറ്റ് സ്ഥാപനമായ ജെഫരീസിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ വിവാഹ വിപണിയുടെ മൂല്യം 130 ബില്യൺ ഡോളറാണ് (ഏകദേശം 10.7 ലക്ഷം കോടി രൂപ), യുഎസ് വിവാഹ വിപണിയുടെ ഇരട്ടി വലുപ്പം. ലഭ്യമായ വിവിധ വിവരങ്ങളുടെയും പ്രധാന വിവാഹകേന്ദ്രങ്ങളില്‍ നേരിട്ടു നടത്തിയ പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ് പഠനം.. ഒരു ഇന്ത്യൻ വിവാഹത്തിന്റ ശരാശരി ചെലവ് ഏകദേശം 15,000 ഡോളറാണെന്ന് Read More…
ഒറ്റമുറി വീട്ടില്‍ പോകാതെ 7 മണി വരെ സ്‌കൂളിലിരുന്ന് പഠിച്ചു ; പത്താംക്ലാസ്സില്‍ 500 ല്‍ 492 മാര്‍ക്ക് വാങ്ങി ജയം
സമൂഹത്തിന് വലിയ പ്രചോദനം നല്‍കുന്ന എതിരായ സാഹചര്യങ്ങളോട് പടവെട്ടി വിജയം കൊയ്ത അനേകരുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. അത്തരത്തില്‍ ഒരെണ്ണം ഇത്തവണ ചെന്നൈയില്‍ നിന്നുമാണ്. നുങ്കംബാക്കത്തെ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ബി സാധനയാണ് താരം. തമിഴ്‌നാടിന്റെ പത്താംക്ലാസ്സ് പൊതുപരീക്ഷയില്‍ 500 ല്‍ 492 മാര്‍ക്ക് നേടി വലിയ വിജയം കൊയ്തിരിക്കുകയാണ് പെണ്‍കുട്ടി. സയന്‍സിനും സോഷ്യല്‍ സയന്‍സിനും നൂറില്‍നൂറ് മാര്‍ക്ക് ഉള്‍പ്പെടെ. ദുരിതമായ സാഹചര്യത്തില്‍ നിന്നുമായിരുന്നു പെണ്‍കുട്ടി വലിയ വിജയം കൊയ്തത്. നുങ്കമ്പാക്കത്തെ പുഷ്പാനഗര്‍വീട്ട ഒറ്റമുറി വവീട്ടില്‍ മാതാപിതാക്കള്‍ക്കും Read More…









