Crime

ഡ്യൂട്ടി സമയത്ത് ഭാര്യയുടെ ഉടമസ്‌ഥതയിലുള്ള ക്ലിനിക്കില്‍ ചികിത്സ​; ഡോക്ടര്‍ പിടിയില്‍

മലപ്പുറം: ഡ്യൂട്ടി സമയത്ത് ഭാര്യയുടെ ഉടമസ്‌ഥതയിലുള്ള ക്ലിനിക്കില്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്‌ടർ വിജിലൻസ് പിടിയിൽ. തൃപ്പനച്ചി എഫ്.എച്ച്.സി. മെഡിക്കൽ ഓഫീസർ കാവന സ്വദേശി ഡോ. ഷൗക്കത്തലിയെയാണ് മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി. ഫിറോസ് എം ഷഫീഖിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പിടികൂടിയത്.

ഭാര്യയുടെ ഉടമസ്‌ഥതയിലുള്ള കാവന്നൂരിലെ ക്ലിനിക്കിലാണ് ഡോക്‌ടർ പ്രാക്‌ടീസ് നടത്തിയത്. അനുവാദമില്ലാതെ സ്വകാര്യ ഡോക്‌ടർമാരെ നിയമിച്ച് എച്ച് എം സി ഫണ്ടിൽ നിന്ന് വേതനം നൽകിയതായും ഈവനിങ് ഒപി കൈകാര്യ ചെയ്യുന്ന ഡോക്ടറുടെ നിയമനത്തിൽ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി.

മലപ്പുറം വിജിലൻസ് ഡിവൈ.എസ്‌പി ഫിറോസ് എം. ഷഫീക്കിന്റെ നേതൃത്വത്തിൽ ജില്ലാ ഉപ മെഡിക്കൽ ഓഫീസർ ഡോ. എൻ.എൻ.പമീലി, ഇൻസ്പെക്ടർ ഐ. ഗിരീഷ് കുമാര്‍, എസ്.സി.പി.ഒമാരായ രാജീവ്, സന്തോഷ്, വിജയ കുമാർ, അഭിജിത്ത് എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉ ണ്ടായിരുന്നത്.