Lifestyle

ഭക്ഷണം കഴിച്ചശേഷം പാത്രം കഴുകാന്‍ മടിയാണോ? ഉഗ്രന്‍ വഴിയുണ്ട്- വീഡിയോ വൈറല്‍

ഭക്ഷണം കഴിച്ചതിന് ശേഷം ആ പാത്രങ്ങള്‍ വൃത്തിയാക്കുകയെന്നത് പലര്‍ക്കും മടിയുള്ള പണിയാണ്.എന്നാല്‍ പാത്രങ്ങള്‍ വൃത്തിയാക്കുന്നതിനായി ഒരു മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ഒരു വ്യക്തി. വീഡിയോ വന്‍ തരംഗമായി മാറുകയും ചെയ്തു. ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് വ്യവസായിയായ ഹര്‍ഷ് ഗോയങ്കയാണ്.

വീഡിയോയില്‍ ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റ് ധരിച്ച ഒരു വ്യക്തിയെ കാണാം. കുക്കറില്‍ നിന്ന് ഭക്ഷണം പ്ലേറ്റിലേക്ക് മാറ്റുമ്പോഴാണ് പാത്രം കഴുകുന്ന കാര്യം ഓര്‍ക്കുന്നത്. ഒട്ടും വൈകാതെ തന്റെ പ്ലേറ്റും സ്പൂണിലുമൊക്കെ തിളച്ച  പ്ലാസ്റ്റിക് കവര്‍വച്ച ശേഷം ഭക്ഷണം കഴിക്കുന്നതും കാണാന്‍ സാധിക്കും. ഭക്ഷണത്തിന് ശേഷം പ്ലാസ്റ്റിക് കവറുകള്‍ നീക്കം ചെയ്ത് പാത്രങ്ങള്‍ റാക്കില്‍ ഭംഗിയായി അടുക്കി വയ്ക്കുന്നു.

” പാത്രം കഴുകാനായി ആവശ്യത്തിന് വെള്ളമില്ലാത്തപ്പോള്‍ ” എന്ന ക്യാപ്ഷനോടെയാണ് ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തമാശ രൂപേണയാണ് ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തതെങ്കിലും നിരവധി പരിസ്ഥിതി വാദികള്‍ ഇതിനെതിരേ രംഗത്തെത്തിയിരുന്നു. വെള്ളം ലാഭിക്കാന്‍ വേണ്ടി പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പ്രകൃതിയ്ക്ക് ദോഷകരമാണ് എന്നാണ് അവരുടെ വാദം.