Hollywood

എല്ലാ കണ്ണുകളും 62 കാരന്റെ കാമുകിയിലേക്ക്? ഹോളിവുഡ് ‘നിത്യഹരിത നായക’നൊപ്പം ക്യൂബന്‍ സുന്ദരി

ജനപ്രീതിയും അഭിനയ മികവും ഒരുപോലെ പുലര്‍ത്തുന്ന വ്യക്തിയാണ് ഹോളിവുഡ് താരം ടോം ക്രൂസ് (Tom Cruise). പ്രായം കൂടും തോറും ചെറുപ്പമായിരിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ ടോം ക്രൂസ് പുതിയൊരു പ്രണയത്തിലാണെന്നാണ് അഭ്യൂഹം. ക്യൂബന്‍- സ്പീനിഷ് നായികയായ അനാ ഡി അര്‍മാസുമായി ബന്ധപ്പെട്ടാണ് അഭ്യൂഹങ്ങള്‍ നിറയുന്നത്. ക്രൂസിനെയുംം അനായെയും ഒരുപാട് തവണ ഒരുമിച്ച് കണ്ടതാണ് ആരാധകര്‍ ഇങ്ങനെ അഭ്യൂഹം പ്രചരിപ്പിക്കുന്നതിന്റെ കാരണം.

കഴിഞ്ഞ ദിവസമാണ് ലണ്ടനില്‍ ഇരുവരും ഡിന്നര്‍ കഴിക്കാനെത്തിയതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത് . ഇതും അഭ്യൂഹത്തിന് വഴിയൊരുക്കി.

36 വയസ്സുകാരിയായ അനാ, ഹാവനയില്‍ നിന്നുള്ള വ്യക്തിയാണ്. ഉനാ റോസ ഡി ഫ്രാന്‍സിയ എന്ന ചിത്രത്തിലൂടെയായിരുന്നു അവര്‍ ജന പ്രീതി നേടിയത്. പിന്നീട് യുഎസിലെ ലോസെഞ്ചല്‍സില്‍ എത്തുകയും ഹോളിവുഡ് സിനിമകളുടെ ഭാഗമാവുകയുമായിരുന്നു. നോക്ക് നോക്ക്, വാര്‍ ഡോഗ്‌സ് എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. നോ ടൈം ഡൈ എന്ന ജയിംസ് ബോണ്ട് ചിത്രത്തിലും അവർ അഭിനയിച്ചു.

മാര്‍ക് ക്ലോറ്റെറ്റ് എന്ന സ്പാനിഷ് നടനുമായി വിവാഹിതയായിരുന്നുവെങ്കിലും ഇരുവരും 2013ല്‍ വേര്‍പിരിഞ്ഞു. ബെന്‍ അഫ്‌ളെക്കുമായും ഇടക്കാലത്ത് പ്രണയമുണ്ടായിരുന്നു. ഇരുവരും പിന്നീട് വേര്‍പിരിയുകയായിരുന്നു. ഹോളിവുഡിലെ താരമൂല്യമുള്ള നടന്‍മാരിലൊരാളാണ് 62 കാരനായ ക്രൂസ്.

മുന്‍കാലത്ത് മിമി റോജേഴ്സ് നിക്കോൾ കിഡ്മാന്‍ എന്നിവരെ ക്രൂസ് വിവാഹം ചെയ്തു. പിന്നീട് ബന്ധങ്ങളെല്ലാം വേര്‍പിരിയുകയായിരുന്നു. മെലീസ ഗില്‍ബെര്‍ട്ട്, റബേക്ക ഡി മോര്‍ണേ, പാറ്റി സിയാല്‍ഫ തുടങ്ങിയ സെലിബ്രെറ്റികളുമായി ക്രൂസിന് പ്രണയബന്ധമുണ്ടായിരുന്നു.