Movie News

കുതിച്ചുയര്‍ന്ന ടൈഗര്‍ 3 അഞ്ചാം ദിനം താഴേയ്ക്ക്: കളക്ഷന്‍ ഇങ്ങനെ

സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിച്ച ചിത്രം ടൈഗര്‍ 3 ദീപാവലിക്ക് ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറി. ആദ്യദിനത്തില്‍ ചിത്രം 44.5 കോടിയും രണ്ടാം ദിനത്തില്‍ 59.25 കോടിയും നേടിയ. എന്നാല്‍ അഞ്ചാം ദിനം എത്തിയപ്പോള്‍ വലിയ ഇടിവാണ് ടൈഗര്‍ 3യ്ക്ക് സംഭവിച്ചിരിക്കുന്നത്. അഞ്ചാം ദിനം 18.50 കോടിരൂപയാണ് ചിത്രം നേടിയത്.

അഞ്ച് ദിവസം കൊണ്ട് 187.65 കോടിയാണ് ടൈഗര്‍ 3 ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ഏക്ഥാ ടൈഗര്‍, ടൈഗര്‍ സിന്ദാ ഹേ എന്നിവയ്ക്ക് ശേഷം മനീഷ് ശര്‍മ സംവിധാനം ചെയ്യുന്ന ടൈഗര്‍ ഫ്രാഞ്ചൈസിയില്‍ വരുന്ന മൂന്നാമത്തെ ചിത്രമാണ് ടൈഗര്‍ 3.

മനീഷ് ശര്‍മ സംവിധാനം ചെയ്ത ചിത്രത്തില്‍ ടാങ്കുകള്‍, ചോപ്പറുകള്‍ തോക്കുകള്‍, ബാലിസ്റ്റിക്ക് മിസൈലുകള്‍, ബസൂക്കകള്‍ എന്നിവയ്‌ക്കൊപ്പം ഹൈ സ്‌കെയില്‍ ആക്ഷന്‍ സീക്വന്‍സും ധാരാളമുണ്ട്. ടൈഗര്‍ ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രവും വൈ ആര്‍ എഫ് സ്‌പൈ പ്രപഞ്ചത്തിലെ അഞ്ചാമത്തെ ചിത്രവുമാണ് ടൈഗര്‍ 3.