The Origin Story

കാമുകിയുടെ മൃതശരീരത്തിനൊപ്പം കഴിഞ്ഞത് 7വര്‍ഷം; ചരിത്രത്തിലെ ഏറ്റവും ‘വയലന്റായ കാമുകന്‍’

പ്രണയത്തിന് വേണ്ടി യുദ്ധംപോലും ന്യായമാണെന്നാണ് തത്വം. എന്നാല്‍ പ്രണയത്തില്‍ സകല അതിരുകളും കടന്ന ഒരു മനുഷ്യന്‍ മരിച്ചുപോയ കാമുകിയുടെ മൃതദേഹവുമാ യി ജീവിച്ചത് ഏഴു വര്‍ഷമാണ്. ജര്‍മ്മന്‍ വംശജനും അമേരിക്കയില്‍ താമസമാക്കുക യും ചെയ്ത ചരിത്രത്തിലെ ഏറ്റവും വയലന്റായ കാമുകന്‍ കാള്‍ ടാന്‍സ്ലറുടെ മുഴുവന്‍ പേര് കൗണ്ട് കാള്‍ വോണ്‍ കോസല്‍ എന്നാണ്.

ജര്‍മ്മന്‍ വംശജനായ അദ്ദേഹം 1926-ല്‍ അമേരിക്കയിലേക്ക് കുടിയേറി ഫ്ലോറിഡയില്‍ സ്ഥിരതാമസമാക്കി. ഒരു ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം താന്‍ സ്ഥിര മായി ഒരു വിചിത്രസ്വപ്‌നം കാണാറുണ്ടായിരുന്നെന്ന് പറഞ്ഞു. കുട്ടിക്കാലത്ത്, മരിച്ചു പോയ തന്റെ പൂര്‍വ്വികരിലൊരാള്‍ സ്വപ്നത്തില്‍ സ്ഥിരമായെത്തി ഒരു പെണ്‍കുട്ടിയുടെ മുഖം കാണിച്ചുതരാറുണ്ടായിരുന്നു. ഒരിക്കല്‍ ക്യൂബന്‍ അമേരിക്കന്‍ വംശജയായ മരിയ എലീന മിലാഗ്രോ ഡി ഹോയോസിലിനെ കണ്ടു മുട്ടിയതോടെ അത് താന്‍ സ്വപ്‌നത്തില്‍ കണ്ടിരുന്ന വിദേശ പെണ്‍കുട്ടിയാണെന്ന് കാള്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. 1930 കളിലായിരുന്നു ഈ കണ്ടുമുട്ടല്‍.

കാള്‍ അവളെ പിന്തുടര്‍ന്നു. ഒരു ഘട്ടത്തില്‍ എലീന തനിക്ക് ക്ഷയരോഗമുണ്ടെന്ന് പറഞ്ഞിട്ടും കാള്‍ വിട്ടില്ല. അക്കാലത്ത്, അത് മനുഷ്യര്‍ക്ക് രക്ഷപ്പെടാന്‍ കഴിയാത്ത ഒരു മഹാരോഗമായിരുന്നു. എന്നിരുന്നാലും ആശുപത്രിയില്‍ തന്നെ ജോലി ചെയ്തിരുന്ന കാള്‍ അവളെ സുഖപ്പെടുത്താമെന്ന് കരുതി. അവന്‍ എലീനയുടെ എക്സ്-റേ എടുക്കുക യും അവള്‍ക്ക് വൈദ്യസഹായം ചെയ്യുകയും അവള്‍ക്ക് ആഭരണങ്ങളും വസ്ത്രങ്ങളും മറ്റും വാങ്ങി തന്റെ സ്നേഹം അറിയിക്കുകയും ചെയ്യാറുണ്ടായിരുന്നു.

സ്നേഹമോ വൈദ്യസഹായമോ എലീനയെ രക്ഷിച്ചില്ല. അവള്‍ അങ്ങനെ ഇരുപത്തി രണ്ടാം വയസ്സില്‍ മരിച്ചു. അപ്പോഴേക്കും കാളിന് 50 വയസ്സായി. സംസ്‌കാരച്ചടങ്ങുകള്‍ ക്കായി എലീനയുടെ കുടുംബത്തില്‍ നിന്ന് അനുവാദം വാങ്ങുകയും കാള്‍ അവള്‍ക്കാ യി കീ വെസ്റ്റ് സെമിത്തേരിയില്‍ ഒരു വലിയ ശവകുടീരം നിര്‍മ്മിച്ചു. ശരീരം ദ്രവിക്കാ തിരിക്കാന്‍ ഫോര്‍മാല്‍ഡി ഹൈഡ് നിറച്ച ഇന്‍കുബേറ്റര്‍ ടാങ്കുള്ള എയര്‍ടൈറ്റ് കാസ്‌ക്കറ്റും അദ്ദേഹം നിര്‍ബന്ധിച്ചു,.

കാള്‍ എല്ലാ രാത്രിയും ശവകുടീരം സന്ദര്‍ശിച്ചു. എന്നിട്ട് അവിടെ വിശേഷം പറഞ്ഞ് ഇരുപ്പായി. താന്‍ എത്തുമ്പോള്‍ അവളുടെ ആത്മാവും പോപ്പ് അപ്പ് ചെയ്യുമെന്നായിരുന്നു അയാളുടെ ഭാഷ്യം. എലീന മരിച്ച് രണ്ട് വര്‍ഷത്തിന് ശേഷം 1933-ല്‍, കാള്‍ ഒരു കളിപ്പാട്ടവുമായി സെമിത്തേരിയിലേക്ക് കയറി ആ മൃതദേഹം ശവകുടീരത്തില്‍ നിന്ന് നീക്കം ചെയ്തു വീട്ടിലേക്ക് കൊണ്ടുവന്നു.

പിന്നീട് അവളുടെ ശരീരം ഒരുമിച്ചു നിര്‍ത്താന്‍ ശ്രമമായി. പിയാനോ വയര്‍ ഉപയോഗിച്ചു, അവളുടെ മുഖത്തിന് ചേരാന്‍ ഗ്ലാസ് കണ്ണുകള്‍ ഉപയോഗിച്ചു, അവളുടെ ദ്രവിച്ച ചര്‍മ്മത്തിന് പകരം മെഴുക് നനച്ച പട്ടുതുണി വച്ചു. അവന്‍ ശരീരം വൃത്തിയാക്കി, എല്ലാ പുഴുക്കളെയും ഒഴിവാക്കി, മണം മറയ്ക്കാനും മൃതദേഹം അഴുകാതിരിക്കാനും സുഗന്ധതൈലങ്ങളും മറ്റും ഉപയോഗിച്ചു. മൃതദേഹം തന്റെ കട്ടിലില്‍ തന്നെ സൂക്ഷിച്ചു. റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, മൃതദേഹത്തോടൊപ്പം അദ്ദേഹം ദിവസവും ഉറങ്ങി.

ഏഴു വര്‍ഷം കഴിഞ്ഞപ്പോള്‍ ശവകുടീരത്തില്‍ ഇടയ്ക്കിടെ വന്നിരുന്ന ആള്‍ പെട്ടെന്ന് വരുന്നത് നിര്‍ത്തിയത് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അതിനൊപ്പം സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും പതിവായി വാങ്ങുന്നത് അയല്‍ക്കാരും ശ്രദ്ധിച്ചു. നാട്ടുകാരെ പോലെ എലീനയുടെ സഹോദരിയ്ക്കും കാളിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി. കാളിന്റെ വീട്ടില്‍ എലീനയുടെ മൃതദേഹം കിടപ്പുമുറിയില്‍ നിന്നും കണ്ടെത്തി.

ആസൂത്രിതമായും ദുരുദ്ദേശ്യപരമായും ഒരു ശവക്കുഴി നശിപ്പിച്ചതിനും അനുമതി യില്ലാതെ മൃതദേഹം നീക്കം ചെയ്തതിനും കാള്‍ അറസ്റ്റിലായി. സൈക്യാട്രിസ്റ്റുകള്‍ അദ്ദേഹത്തെ പരിശോധിച്ചതോടെ അയാള്‍ക്കെതിരായ കുറ്റങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. നിരാശനായ ഒരു റൊമാന്റിക് ആയി കരുതി പൊതുജനങ്ങള്‍ക്കും അവനോട് സഹതാപം തോന്നി. മൃതദേഹം വീണ്ടും സുരക്ഷിതമായി അടക്കം ചെയ്യുന്നതിനു പകരം, പൊതുദര്‍ശനത്തിനായി സൂക്ഷിച്ചു, 8,500 പേര്‍ ഒരു നോക്ക് കാണാനായി അണിനിരന്നു.

മൃതദേഹം തിരികെ ലഭിക്കാന്‍ കാള്‍ ആവശ്യപ്പെട്ടപ്പോള്‍ അപേക്ഷ നിരസിക്കപ്പെട്ടു. കാള്‍ മൃതദേഹം തിരികെ കൊണ്ടുപോകുന്നത് തടയാന്‍ എലീനയുടെ മൃതദേഹം രഹസ്യമായി, അടയാളമില്ലാത്ത ഒരു കുഴിമാടത്തില്‍ പുനഃസ്ഥാപിച്ചു. ഇതില്‍ അസന്തുഷ്ടനായ കാള്‍ എലീനയുടെ ശവകുടീരത്തിന്റെ സ്ഥലത്ത് ഒരു ബോംബ് സ്ഥാപിച്ചു ഭീഷണിപ്പെടുത്തി. എന്നിട്ടും അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനകള്‍ പാലിക്കപ്പെട്ടില്ല. ഈ സംഭവത്തിന് 12 വര്‍ഷത്തിന് ശേഷം, കാളും മരിച്ചു.

അദ്ദേഹത്തിന്റെ അവസാന ഡയറി കുറിപ്പ് ഇങ്ങനെ കുറിച്ചു: ‘മനുഷ്യരുടെ അസൂയ എന്റെ എലീനയുടെ ശരീരം കവര്‍ന്നെടുത്തു, അവള്‍ മരണത്തെ അതിജീവിച്ച തിനാല്‍ ദൈവിക സന്തോഷം എന്നിലൂടെ ഒഴുകുന്നു. എന്നെന്നേക്കും, അവള്‍ എനിക്കൊപ്പം. കാളിന്റെ മരണശേഷം വീട്ടില്‍ തിരച്ചില്‍ നടത്തിയപ്പോള്‍, എലീനയുടെ ശരീരത്തിന് സമീപത്ത് നിന്ന് ഒരു പ്രതിമ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *