പ്രമുഖ വ്യവസായിയും മനുഷ്യസ്നേഹിയുമായ രത്തന്‍ ടാറ്റയുടെ വിയോഗത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന് ആദരാജ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ നിറയുകയാണ്. രത്തന്‍ ടാറ്റ എന്ന വ്യക്തി തന്നില്‍ ചെലുത്തിയ ആഴത്തിലുള്ള സ്വാധീനത്തെക്കുറിച്ച് പറയുകയാണ് എയര്‍ ഇന്ത്യയില്‍ പെലറ്റായ ക്യാപ്റ്റന്‍ സോയ അഗര്‍വാള്‍. അദ്ദേഹത്തിന്റെ വിനയവും, പെരുമാറ്റവുമെല്ലാം ഓര്‍ത്തെടുക്കുകയാണ് ഇവര്‍.
ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള താന്‍ പറത്തിയ വിമാനത്തില്‍ രത്തന്‍ ടാറ്റ സഞ്ചരിച്ച ദിനത്തെ കുറിച്ച് സോയ അഗര്‍വാള്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചു. വിമാനം ലാന്‍ഡ് ചെയ്തതിനുശേഷം ഒരുമിച്ച് ഒരു ഫോട്ടോ എടുക്കാമോ എന്ന് സോയ അദ്ദേഹത്താട് ചോദിച്ചപ്പോള്‍ യാതാരു മടിയും കൂാതെയാണ് രത്തന്‍ ടാറ്റ അതിന് സമ്മതിച്ചത്. അതിനായി താന്‍ തന്റെ സീറ്റില്‍നിന്ന് എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍, അദ്ദേഹം അത് തടഞ്ഞു. ‘‘ക്യാപ്റ്റന്‍,നിങ്ങള്‍ എഴുന്നേല്‍ക്കരുത്. ഇത് നിങ്ങള്‍ നേടിയെടുത്ത സിംഹാസനമാണ്’’ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അവളെ തടഞ്ഞു. . പിന്നീട് അദ്ദേഹംതന്റെ ഫോട്ടോയ്ക്കായി അവളുടെ പുറകില്‍ നിന്നു. അദ്ദേഹത്തിന്റെ വിനയം തന്നെ അമ്പരപ്പിക്കുകയും പ്രചോദനം കൊള്ളിച്ചെന്നും സോയ പറയുന്നു .
ടാറ്റയുടെ സ്വാധീനം അദ്ദേഹം സ്വാധീനിച്ച ദശലക്ഷക്കണക്കിന് ജീവിതങ്ങളില്‍ പ്രതിധ്വനിക്കുമെന്നും അവര്‍ തന്റെ പോസ്റ്റില്‍ കുറിച്ചു . തനിക്ക് വീഴ്ചസംഭവിക്കുമ്പോളെല്ലാം ഉണര്‍ന്നെഴുനേല്‍ക്കാനുള്ള പ്രചോദനമാണ് അദ്ദേഹം. നിങ്ങള്‍ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ഹൃദയത്തില്‍ നിലനില്‍ക്കുമെന്നും സോയ കൂട്ടിച്ചേര്‍ത്തു.8
സോയയുടെ പോസ്റ്റിനു താഴെ നിരവധി ഉപയോക്താക്കളാണ് കമന്റുമായി എത്തിയിരിക്കുന്നത്. ‘രത്തന്‍ ടാറ്റ ജി യഥാര്‍ത്ഥ പ്രചോദനമായിരുന്നു. ഞാന്‍ അദ്ദേഹത്തെ മിസ് ചെയ്യും, രാജ്യം മുഴുവന്‍ അങ്ങനെ നിങ്ങളെ മിസ്സ് ചെയ്യുമെന്നാണ് ഒരാള്‍ കുറിച്ചത് . മറ്റൊരു ഉപയോക്താവ് ‘അദ്ദേഹം പറയുന്ന ഈ കുറച്ച് വാക്കുകളില്‍ നിന്ന് ഒരുപാട് പഠിക്കാനും മനസ്സിലാക്കാനും ഉണ്ട്. അവ ഒരുപാട് അര്‍ത്ഥതലങ്ങളുള്ളവയുമാണ്. അദ്ദേഹം എപ്പോഴും ഒരു പ്രചോദനമായി തുടരും’