Featured Oddly News

എയര്‍ ഇന്ത്യ പിടിച്ച പുലിവാല്‍… അനുമതിയില്ലാത്ത വിമാനം കാനഡയിലേക്കു വിട്ടു, 8 മണിക്കൂര്‍ മാനത്ത് കറങ്ങി തിരിച്ചെത്തി

ന്യൂഡല്‍ഹി: പ്രവേശിക്കാന്‍ അനുമതിയില്ലാത്ത വിമാനത്തെ അബദ്ധത്തില്‍ കാനഡയിലെ വാന്‍കൂവറിലേക്ക് വിട്ട് എയര്‍ ഇന്ത്യ പുലിവാലുപിടിച്ചു. മണിക്കൂറുകളോളം പറന്ന ശേഷം വിമാനം ഡല്‍ഹിയിലേക്ക് മടങ്ങിയെത്തി. ചൈനീസ് വ്യോമാതിര്‍ത്തിയില്‍ നിന്നാണ് വിമാനം ഡല്‍ഹിയിലേക്ക് തിരികെ എത്തിയത്. പശ്ചിമേഷ്യയിലെ യുദ്ധമേഖല ഒഴിവാക്കി കിഴക്കന്‍ ദിശയിലൂടെയാണ് വിമാനം കാനഡയിലെ വാന്‍കൂവറിലേക്ക് പോയത്. കാനഡയിലേക്ക് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 777-300 ഇ.ആര്‍. വിമാനങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. ബി 777-200 എല്‍.ആര്‍. വിമാനങ്ങള്‍ക്ക് അനുമതിയില്ല. അനുമതിയില്ലാത്ത ബി 777 എല്‍.ആര്‍. വിമാനത്തെയാണ് വ്യാഴാഴ്ച Read More…

Good News

തായ് യുവതിക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ സുഖപ്രസവം; അടിയന്തര പരിചരണം നല്‍കി ക്യാബിന്‍ ക്രൂ അംഗങ്ങള്‍

കൊച്ചി: തായ്ലന്റ് സ്വദേശിനിക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ സുഖ പ്രസവം. മസ്‌ക്കറ്റില്‍ നിന്നും മുംബൈയിലേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് യുവതി ആരോഗ്യവാനായ ആണ്‍കുട്ടിയെ പ്രസവിച്ചത്.  വിമാന യാത്രയ്ക്കിടെ പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളാണ് അടിയന്തര പരിചരണം നല്‍കിയത്. യാത്രക്കാരില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസിലെ പരിശീലന സജ്ജരായ ക്യാബിന്‍ ക്രൂ അംഗങ്ങളാണ് വിമാനത്തിനുള്ളില്‍ യുവതിക്ക് സുഖ പ്രസവം സാധ്യമാക്കിയത്. ഇതേ സമയം പൈറ്റലറ്റുമാര്‍ ഈ വിവരം Read More…

Featured Oddly News

8ദിവസംമുമ്പ് വിമാനാപകടം; ഓഫീസിലെ DJ പാർട്ടിയിൽ നൃത്തം ചെയ്യുന്ന Air India എക്സിക്യൂട്ടീവുകൾ- വന്‍ ജനരോഷം- വീഡിയോ

270 പേരുടെ ജീവൻ നഷ്ടപ്പെട്ട എയർ ഇന്ത്യ വിമാനാപകടത്തിൽ ഇന്ത്യ മുഴുവന്‍ ദുഃഖിക്കുമ്പോൾ, ദുരന്തത്തിന് എട്ട് ദിവസങ്ങൾക്ക് ശേഷം, ഗുരുഗ്രാമിലെ എയർ ഇന്ത്യ ഓഫീസിൽ നടന്ന ഒരു ഡിജെ പാർട്ടിയിൽ എയർ ഇന്ത്യ – എസ്എടിഎസിലെ മുതിർന്ന എക്സിക്യൂട്ടീവുകൾ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നതായി ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പലരും ഇപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരികെ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. ജൂൺ 21 വരെ, തിരിച്ചറിഞ്ഞ Read More…

Lifestyle

ആകാശത്തും സിനിമ കാണാം: ചെറുവിമാനങ്ങളിലും വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ

കൊച്ചി: വിമാന യാത്രക്കാര്‍ക്ക് തടസമില്ലാതെ വീഡിയോകളും സിനിമകളും ആസ്വദിക്കാനായി ചെറുവിമാനങ്ങളിലും ഇന്‍ഫ്‌ളൈറ്റ് വിനോദ സംവിധാനമായ വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ. നേരത്തെ എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളില്‍ മാത്രമായിരുന്നു ഈ സേവനം ലഭിച്ചിരുന്നത്. ഇനി മുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ആഭ്യന്തര- വിദേശ യാത്ര ചെയ്യുന്നവര്‍ക്ക് തങ്ങളുടെ കൈവശമുള്ള മൊബൈല്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ്പ് എന്നിവ വൈഫൈ വഴി വിസ്ത സ്ട്രീമുമായി കണക്ട് ചെയ്ത് ഓടിടിയിലെന്ന പോലെ സിനിമയും പാട്ടും ഡോക്യുമെന്ററികളും മറ്റും ആസ്വദിക്കാം. എയര്‍ ഇന്ത്യയെ Read More…

Good News

‘നിങ്ങള്‍ എഴുന്നേല്‍ക്കരുത്, ഇത് നിങ്ങള്‍ നേടിയെടുത്ത സിംഹാസനം’: എയര്‍ ഇന്ത്യ പൈലറ്റ് ടാറ്റയെ ഓര്‍മ്മിക്കുന്നു: വൈറലായി കുറിപ്പ്

പ്രമുഖ വ്യവസായിയും മനുഷ്യസ്നേഹിയുമായ രത്തന്‍ ടാറ്റയുടെ വിയോഗത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന് ആദരാജ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ നിറയുകയാണ്. രത്തന്‍ ടാറ്റ എന്ന വ്യക്തി തന്നില്‍ ചെലുത്തിയ ആഴത്തിലുള്ള സ്വാധീനത്തെക്കുറിച്ച് പറയുകയാണ് എയര്‍ ഇന്ത്യയില്‍ പെലറ്റായ ക്യാപ്റ്റന്‍ സോയ അഗര്‍വാള്‍. അദ്ദേഹത്തിന്റെ വിനയവും, പെരുമാറ്റവുമെല്ലാം ഓര്‍ത്തെടുക്കുകയാണ് ഇവര്‍. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള താന്‍ പറത്തിയ വിമാനത്തില്‍ രത്തന്‍ ടാറ്റ സഞ്ചരിച്ച ദിനത്തെ കുറിച്ച് സോയ അഗര്‍വാള്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചു. വിമാനം ലാന്‍ഡ് ചെയ്തതിനുശേഷം Read More…