ബോളിവുഡിലെ കിംഗ് ഖാന് ഷാരൂഖിന്റെ രണ്ടു വമ്പന്‍ സിനിമകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. പത്താനിലും ജവാനിലും താരം നടത്തിയ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളേക്കാര് ആരാധകരെ അമ്പരപ്പിച്ചത് താരത്തിന്റെ മേക്ക് ഓവറായിരുന്നു. ബോഡി ഷെയ്പ്പും മുഖസൗന്ദര്യവും സിക്സ് പാക്കും ഉള്‍പ്പെടെ 57 കാരനായ താരം ഇപ്പോഴും നിലനിര്‍ത്തുന്ന ഫിറ്റ്നസും ശരീരസൗന്ദര്യവുമാണ് ആരാധകരെ അമ്പരപ്പിച്ചത്. സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ ഷാരൂഖ് എടുക്കുന്ന പ്രയത്നത്തെക്കുറിച്ച് കേട്ടാല്‍ നിങ്ങള്‍ കണ്ണുതള്ളും. ഇഷ്ടം പോലെ പണവും കഴിക്കാന്‍ ആഹാരവുമുള്ളപ്പോള് സിനിമാ താരങ്ങളുടെ ആഹാരവും ആഡംബരം നിറഞ്ഞതായിരിക്കുമെന്ന പൊതു ധാരണകളെ തന്നെ ഷാരൂഖ് തകര്‍ക്കുകയാണ്. കാരണം താരം ദിവസം രണ്ടുനേരം മാത്രമാണ് ഭക്ഷണം എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. ദിവസവും ഉച്ചഭക്ഷണവും അത്താഴവും മാത്രമാണ് ഷാരൂഖിന്റെ ഭക്ഷണം. വളരെ ലളിതമായ ഭക്ഷണമാണ് കഴിക്കുന്നതും. മുളപ്പിച്ച പയര്‍, ഗ്രില്‍ഡ് ചിക്കന്‍, ബ്രോക്കോളി, പരിപ്പ് വിഭവങ്ങള്‍ എന്നിവയെല്ലാമാണ് താരത്തിന്റെ ഭക്ഷണം. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്ന ശീലം താരത്തിന് തീരെയില്ല. പക്ഷേ ധാരാളമായി കാപ്പികുടിക്കും. വര്‍ഷം മുഴുവന്‍ താരം ഇതേ ഭക്ഷണ രീതിയാണ് തുടരുന്നത്. ഒണ്‍ലി മൈ ഹെല്‍ത്ത് എന്ന ബ്ളോഗിംഗ് സൈറ്റിലാണ് താന്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും കിംഗ്ഖാന് ആരാധകരോട് വിവരം പങ്കുവെച്ചിരിക്കുന്നത്. സ്ഥിരമായി പുകവലിക്കുകയും ദിവസവും അനേകം തവണ കോഫി കുടിക്കുകയും ചെയ്യുന്ന ഷാരൂഖിന് ദിവസവും രണ്ടുനേരം മാത്രം ഭക്ഷണം കഴിച്ചുകൊണ്ട് എങ്ങിനെയാണ് ഇത് സാധ്യമാകുന്നതെന്നാണ് ആരാധകരുടെ ചോദ്യം. ആരോഗ്യത്തിനും സൗന്ദര്യം നിലനിര്‍ത്താനും ഭക്ഷണക്രമത്തിനും അതിലെ പോഷകമൂല്യത്തിനും പ്രധാന പങ്കുണ്ടെന്നാണ് വിദഗ്ദ്ധരും പറയുന്നത്.
