Health

സൗന്ദര്യവര്‍ധക ശസ്ത്രക്രിയകളില്‍ ഇതാണ് ഏറ്റവും അപകടകരം; ഇത് അറിയാതെ പോകരുത്

സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും അത് കാത്തുസൂക്ഷിക്കുന്നതിനുമായി പല ശസ്ത്രക്രിയകളും പലരും ചെയ്യുന്നുണ്ട്. എന്നാല്‍ ഭാരിച്ച ചിലവാണ് ഇതിനുള്ളത്. തീര്‍ന്നില്ല, ഇതിലെ അപകട സാധ്യതകളും ഒരിക്കലും തള്ളികളയാനായി സാധിക്കില്ല. അടുത്തിടെ ഓവര്‍നൈറ്റ് ഗ്ലാസസ് എന്നൊരു സ്ഥാപനം അപകടകരമായ 10 കോസ്മറ്റിക് ശസ്ത്രക്രിയയുടെ പട്ടിക തയ്യാറാക്കി. ഈ റാങ്കിങ് അവയുടെ സങ്കീര്‍ണതകളുടെ അടിസ്ഥാനത്തിലായിരുന്നു. കണ്ണിന്റെ നിറം മാറ്റാനുള്ള ശസ്ത്രക്രിയയാണ് ഇതിലെ ഏറ്റവും അപകടകരമായ കോസ്മെറ്റിക് ശസ്ത്രക്രിയയായി കണ്ടെത്തിയത്. 92.30 ശതമാനമാണ് ഇതിന്റെ സങ്കീര്‍ണ്ണത സാധ്യത.

കോസ്മെറ്റ്ക് ഐറിസ് ഇംപ്ലാന്റ് ലേസര്‍ പിഗ്മെന്റ് റിമുവല്‍ പോലുള്ള നടപടികള്‍ ഈ ശസ്ത്രക്രിയയില്‍ അടങ്ങിയട്ടുണ്ട്. ഇത് കണ്ണിന് പല വെല്ലുവിളികള്‍ ഉയര്‍ത്തുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് കാരണം ഗ്ലൂകോമ, കോര്‍ണിയ്ക്ക് ക്ഷതം, സ്ഥിരമായ കാഴ്ച്ച നഷ്ടം എന്നിവയെല്ലാം ഉണ്ടാകാം.
കണ്ണിന്റെ നിറം മാറ്റുന്ന ശസ്ത്രക്രിയ സുരക്ഷ മാനദണ്ഡങ്ങള്‍ പിന്തുടരാത്തതിനാല്‍ ഇവയ്ക്ക് എഫ്ഡിഎ അംഗീകാരം ലഭിച്ചട്ടില്ല. ഇതിന്റെ റിക്കവറി സമയമാവട്ടെ ഒന്ന് മുതല്‍ എട്ടാഴ്ച്ച വരെയും. ചെലവ് വരുന്നത് 12,000 ഡോളറുമാണ്.

അപകട സാധ്യതയുടെ കാര്യത്തില്‍ രണ്ടാമത് നില്‍ക്കുന്നത് തുടകളുടെ രൂപഭംഗി മെച്ചപ്പെടുത്താനും അവയെ കടഞ്ഞെടുക്കാനുമുള്ള ലിഫ്റ്റ് ശസ്ത്രക്രിയകളാണ്. 78 ശതമാനമാണ് സങ്കീര്‍ണതയുടെ നിരക്ക്. അണുബാധ, ചര്‍മ്മത്തിന്റെ സംവേദനത്വത്തില്‍ മാറ്റം പോലുള്ള അപകടസാധ്യതകള്‍ ഇതിനുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

ബ്രസീലയന്‍ ബട്ട് ലിഫ്റ്റാണ് അടുത്തത്. കൊഴുപ്പ് കുത്തിവച്ച് പൃഷ്ഠഭാഗത്തിന്റെ വലുപ്പം വര്‍ധിപ്പിക്കുന്നതാണിത്. കൊഴുപ്പ് രക്തപ്രവാഹത്തിലൂടെ ശ്വാസകോശം, തലച്ചോര്‍, മറ്റ് അവയങ്ങള്‍ എന്നിവയിലേക്ക് എത്തി ബ്ലോക്കും അവയവനാശവും ഉണ്ടാകാനുള്ള സാധ്യത പഠനറിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.