ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ എന്നത് വളരെ അപകടകരമായ ഒരു അവസ്ഥയാണ്. പലപ്പോഴും ഇതിന്റെ ലക്ഷണങ്ങൾ പുറത്തു കാണിക്കാത്തതിനാൽ ഇതിനെ ഒരു ‘നിശ്ശബ്ദ കൊലയാളി’ എന്നാണ് വിളിക്കുന്നത്. യാതൊരുവിധ ലക്ഷണങ്ങളും പ്രകടിപ്പിക്കാതെ തന്നെ വർഷങ്ങളോളം ഇത് ശരീരത്തിനുള്ളിൽ ഗുരുതരമായ കേടുപാടുകൾ വരുത്തിവെക്കുന്നു. ഇന്ന് പ്രായമായവരിൽ മാത്രമല്ല, വ്യായാമമില്ലാത്ത ജീവിതശൈലി, അമിത സമ്മർദ്ദം, ജങ്ക് ഫുഡ് കഴിക്കുന്നത്, പൊണ്ണത്തടി, ഉറക്കമില്ലായ്മ, ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും അമിത ഉപയോഗം എന്നിവ കാരണം യുവാക്കളിലും ഇത് കൂടുതലായി കണ്ടുവരുന്നു. ഇത് പ്രായമായവരെ മാത്രം Read More…
Tag: dangerous
എന്താണ് ഹന്റാവൈറസ്? ഇന്ത്യയ്ക്ക് ഭീഷണിയാകുമോ ഈ ‘എലിപ്പനി’ വൈറസ്?
അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഹന്റാവൈറസ് (Hantavirus) കേസുകൾ ലോകമെമ്പാടും ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. കോവിഡ് മഹാമാരിയുടെ ഓർമ്മകൾ നിലനിൽക്കുന്നതിനാൽ, ഈ വൈറസ് ഇന്ത്യയ്ക്ക് എത്രത്തോളം ഭീഷണിയാണെന്നും ഇത് കോവിഡിനേക്കാൾ അപകടകാരിയാണോ എന്നുമുള്ള ചർച്ചകൾ സജീവമാണ്. ഹന്റാവൈറസ് പ്രധാനമായും എലികളിലൂടെയും മറ്റ് കരണ്ടുതീനി ജീവികളിലൂടെയുമാണ് പകരുന്നത്. ഇവയുടെ ഉമിനീർ, മൂത്രം, വിസർജ്യം എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയോ അല്ലെങ്കിൽ ഇവ കലർന്ന പൊടിപടലങ്ങൾ ശ്വസിക്കുന്നതിലൂടെയോ ആണ് മനുഷ്യരിലേക്ക് വൈറസ് എത്തുന്നത്. കോവിഡ് പോലെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ വൈറസ് വേഗത്തിൽ പടരില്ല എന്നതാണ് Read More…
സ്ഥിരമായ ഉപ്പിന്റെ ഉപയോഗം അപകടമോ? ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ഉപ്പില്ലാതെ ഒരു കറി ഉണ്ടാക്കുന്നതിനെപ്പറ്റി നമ്മള്‍ മലയാളികള്‍ക്ക് ചിന്തിക്കാനേ സാധിക്കില്ല. എന്നാല്‍ ഉപ്പിന്റെ സ്ഥിരമായുള്ള ഉപയോഗം ജീവനെടുക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സോഡിയത്തിന്റെ ഉപയോഗം ദിവസവും രണ്ട് ഗ്രാമിലേക്ക് പരിമിതപ്പെടുത്തണം. (5 ഗ്രാം ഉപ്പ്) ആരോഗ്യപരമായ മറ്റ് മാര്‍ഗങ്ങള്‍ക്ക് ശ്രമിക്കണമെന്നും ലോകാരോഗ്യസംഘടനയുടെ പുതിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉപ്പ് അധികമായി അകത്താക്കിയാല്‍ രക്തസമ്മര്‍ദം വര്‍ധിക്കുമെന്നും ഹൃദ്രോഹം, വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ദിവസം 9.8 ഗ്രാം എങ്കിലും ഉപ്പ് ഒരു Read More…
ഹൈവേയിൽ അപകടകരമായി സാരിയുടുത്ത് നൃത്തം ചെയ്യുന്ന യുവതി: ഇങ്ങനെയുണ്ടോ ഒരു വട്ടെന്ന് സോഷ്യൽ മീഡിയ- വീഡിയോ
സമൂഹ മാധ്യമങ്ങളിൽ വൈറലാകാനും ലൈക്കുകൾ വാരിക്കൂട്ടനുമായി പൊതുനിരത്തുകളിൽ ആളുകൾ കാണിച്ചു കൂട്ടുന്ന അഭ്യാസങ്ങൾക്ക് കൈയ്യും കണക്കുമില്ല. ബൈക്ക് സ്റ്റണ്ടുകളിൽ തുടങ്ങി തിരക്കേറിയ നിരത്തുകളില്‍ അരങ്ങേറുന്ന പാട്ടും നൃത്തവും വരെ ഇതിൽപെടുന്നു. ജീവൻപോലും അപകടത്തിലാകുന്ന ഇത്തരം പ്രവണതകൾക്കെതിരെ അധികൃതർ എത്രയൊക്കെ നടപടി സ്വീകരിച്ചിട്ടും മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ അത് ഗൗരവത്തിൽ എടുക്കാറില്ല. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പങ്കുവെക്കപ്പെട്ട ഒരു വീഡിയോ. ഏതായാലും ആളുകളുടെ ഇത്തരം ഭ്രാന്തുകൾ സ്വയം സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകും എന്നാണ് പലരും Read More…
സൗന്ദര്യവര്‍ധക ശസ്ത്രക്രിയകളില്‍ ഇതാണ് ഏറ്റവും അപകടകരം; ഇത് അറിയാതെ പോകരുത്
സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും അത് കാത്തുസൂക്ഷിക്കുന്നതിനുമായി പല ശസ്ത്രക്രിയകളും പലരും ചെയ്യുന്നുണ്ട്. എന്നാല്‍ ഭാരിച്ച ചിലവാണ് ഇതിനുള്ളത്. തീര്‍ന്നില്ല, ഇതിലെ അപകട സാധ്യതകളും ഒരിക്കലും തള്ളികളയാനായി സാധിക്കില്ല. അടുത്തിടെ ഓവര്‍നൈറ്റ് ഗ്ലാസസ് എന്നൊരു സ്ഥാപനം അപകടകരമായ 10 കോസ്മറ്റിക് ശസ്ത്രക്രിയയുടെ പട്ടിക തയ്യാറാക്കി. ഈ റാങ്കിങ് അവയുടെ സങ്കീര്‍ണതകളുടെ അടിസ്ഥാനത്തിലായിരുന്നു. കണ്ണിന്റെ നിറം മാറ്റാനുള്ള ശസ്ത്രക്രിയയാണ് ഇതിലെ ഏറ്റവും അപകടകരമായ കോസ്മെറ്റിക് ശസ്ത്രക്രിയയായി കണ്ടെത്തിയത്. 92.30 ശതമാനമാണ് ഇതിന്റെ സങ്കീര്‍ണ്ണത സാധ്യത. കോസ്മെറ്റ്ക് ഐറിസ് ഇംപ്ലാന്റ് ലേസര്‍ പിഗ്മെന്റ് Read More…





