കുട്ടികള് ചെറുപ്രായത്തില് തന്നെ ഗര്ഭിണികളാകുന്ന സാഹചര്യത്തെ തുടര്ന്ന് ഗര്ഭനിരോധന ഉറകള് വാങ്ങാനുള്ള പ്രായപരിധിയില് കുറവ് വരുത്തി ആഫ്രിക്കന് രാജ്യം. കൗമാരം പിന്നിടുന്നതിന് മുമ്പ് തന്നെ രാജ്യത്ത് ഗര്ഭധാരണം സംഭവിക്കുന്ന സാഹചര്യത്തില് മാതാപിതാക്കളുടെ സമ്മതമില്ലാതെ ഗര്ഭനിരോധന മാര്ഗ്ഗങ്ങള് ഉപയോഗിക്കുന്നതിനുള്ള നിയമപരമായ പ്രായം 18 ല് നിന്ന് 15 ആയി കുറയ്ക്കുന്ന ഒരു ആരോഗ്യ സംരക്ഷണ ബില് റുവാണ്ടയിലെ നിയമനിര്മ്മാതാക്കള് തിങ്കളാഴ്ച പാസാക്കി.
രാജ്യത്തെ ഉയര്ന്ന കൗമാര ഗര്ഭധാരണ നിരക്ക് കുറയ്ക്കുന്നതിനുള്ള പ്രതികരണമായാണ് ഈ നീക്കം. റുവാണ്ടയിലെ 13 ദശലക്ഷം ജനസംഖ്യയുടെ ഏകദേശം 40 ശതമാനവും 15 വയസ്സിന് താഴെയുള്ളവരാണ്. വര്ദ്ധിച്ചുവരുന്ന കൗമാര ഗര്ഭധാരണത്തെക്കുറിച്ചുള്ള ആശങ്കകളാണ് ഈ നീക്കത്തിന് സര്ക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്ട്ടുകള്. അതേസമയം റുവാണ്ടയില് ജനനനിയന്ത്രണ സംവിധാനങ്ങളുടെ ലഭ്യത വിപുലീകരിക്കുന്നത് കടുത്ത എതിര്പ്പിച്ച കാരണമായിട്ടുണ്ട്. മുന് പ്രായപരിധി അനാവശ്യമായി കൗമാര ഗര്ഭധാരണ നിരക്കില് വര്ദ്ധനവുണ്ടാക്കിയതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. ദേശീയ ഡാറ്റ പ്രകാരം കഴിഞ്ഞ വര്ഷം ഇത് 22,000 ല് അധികം കേസുകളായിരുന്നു.
റുവാണ്ടയിലെ ഗ്രേറ്റ് ലേക്സ് ഇനിഷ്യേറ്റീവ് ഫോര് ഹ്യൂമന് റൈറ്റ്സ് ആന്ഡ് ഡെവലപ്മെന്റിന്റെ പ്രോഗ്രാമിന്റെ റിപ്പോര്ട്ട് പ്രകാരം റുവാണ്ടന് പെണ്കുട്ടികള് 15 വയസ്സിന് മുമ്പ് തന്നെ ലൈംഗികമായി സജീവമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതായി ഡയറക്ടര് ജോണ് സ്കറിയസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്ഷത്തിനിടെ ഒരുലക്ഷം കൗമാരക്കാരായ പെണ്കുട്ടികള് അനാവശ്യ ഗര്ഭധാരണം അനുഭവിച്ചതായി പാര്ലമെന്റില് അവതരിപ്പിച്ച ഒരു റിപ്പോര്ട്ട് അടിവരയിടുന്നു, ഇത് റുവാണ്ടയില് സ്കൂള് കൊഴിഞ്ഞുപോക്കിന്റെ വര്ദ്ധനവിന് കാരണമായി. അതേസമയം, ബലാത്സംഗം, നിര്ബന്ധിത വിവാഹം എന്നിവയുടെ ഫലമല്ലാതെ റുവാണ്ടയില് ഗര്ഭഛിദ്രം നിയമവിരുദ്ധമാണ്.




