The Origin Story

133 വര്‍ഷം പഴക്കമുള്ള ഇന്ത്യയിലെ പ്രമുഖ ചായബ്രാന്‍ഡ് ; വിവേചനത്തെ വരെ അതിജീവിച്ചു

ഇന്ത്യയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ‘ചായ’ ഒരു ആചാരമാണ്. ആചാരങ്ങളും പാരമ്പര്യങ്ങളും ഓരോ പ്രദേശത്തും വ്യത്യാസ പ്പെട്ടിരിക്കുമ്പോഴും സ്ഥിരമായി നിലനില്‍ക്കുന്ന ഒന്നാണ് ചായ. ഇന്ത്യാ – ഇംഗ്ളീഷ് വംശീയ വിവേചനത്തെ മാത്രമല്ല, വിഭജനത്തെയും അതിജീവിച്ച ഒരു പാരമ്പര്യ ‘ചായബ്രാന്‍ഡ്’ ഇന്ത്യയ്ക്കുണ്ട്. ഒരുപക്ഷേ ഇന്ത്യയിലെ ഏറെ പഴക്കമുള്ള ബക്രി ചായ.

വാഗ് ബക്രി ചായയ്ക്ക് ആമുഖം ആവശ്യമില്ല, മിക്കവാറും എല്ലാ ഇന്ത്യന്‍ വീട്ടുകാര്‍ക്കും അറിയാം. ‘വാഗ് ബക്രി ചായ്’ വെറുമൊരു കപ്പ് ബ്രാന്‍ഡ് ചായയല്ല. അതില്‍ ഇന്ത്യയുടെ ചരിത്രവും പാരമ്പര്യവും ഒത്തുചേരുന്നു. ഇംഗ്ലീഷില്‍ ഇതിന്റെ റെജിസ്‌ട്രേഡ് ട്രേഡ്മാര്‍ക്ക് ‘ടൈഗര്‍ ഗോട്ട്’ എന്നാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. കടുവ ഉയര്‍ന്ന വിഭാഗത്തെ പ്രതിനിധീകരിക്കുന്നു, ആട് താഴ്ന്ന വര്‍ഗ്ഗത്തെയും എന്നതാണ് ഇതിന്റെ ട്രേഡ് മാര്‍ക്കിലെ സങ്കല്‍പ്പം.

ദക്ഷിണാഫ്രിക്കയില്‍ നിന്നും വന്ന ചായ

1892-ല്‍ ദക്ഷിണാഫ്രിക്കയിലെ 500 ഏക്കര്‍ തേയിലത്തോട്ടത്തിന്റെ നടത്തിപ്പു കാരനായ നരന്‍ദാസ് ദേശായി എന്ന ഇന്ത്യന്‍ സംരംഭകനില്‍ നിന്നാണ് വാഗ് ബക്രി ചായയുടെ കഥ തുടങ്ങിയത്. ദേശായി തന്റെ ബിസിനസില്‍ വലിയ വിജയം നേടിയെ ങ്കിലും അക്കാലത്ത് ദക്ഷിണാഫ്രിക്കയില്‍ നിലനിന്നിരുന്ന വംശീയതയുടെ ഇര കൂടിയായിരുന്നു അദ്ദേഹം. വെള്ളക്കാരല്ലാത്ത ഒരു ടീ എസ്റ്റേറ്റ് ഉടമ ദേശായി ഒടുവില്‍ ദക്ഷിണാഫ്രിക്ക വിട്ട് ഇന്ത്യയിലേക്ക് മടങ്ങാന്‍ ധീരമായ ഒരു തിരഞ്ഞെടുപ്പ് നടത്തി.

രാഷ്ട്രപിതാവായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ പിന്തുണയ്ക്കുകയും അംഗീക രിക്കുകയും ചെയ്യുന്ന ഒരു ‘സ്വദേശി’ ടീ ബ്രാന്‍ഡ് ആയിരുന്നു ആ പറിച്ചുനടലിന്റെ ലക്ഷ്യം. തുടക്കത്തില്‍, അഹമ്മദാബാദിലെ റീട്ടെയില്‍ ഷോപ്പുകള്‍ വഴി വിറ്റഴിച്ച ചായയ്ക്ക് ദേശീയതയുടെ സ്വഭാവം 1934 ല്‍ ഉണ്ടായി. ബ്രിട്ടീഷുകാരന്റെ വിവേചന ത്തിനെതിരെ നിലകൊള്ളാന്‍ വാഗ് ബക്രി എന്ന ബ്രാന്‍ഡ് നാമം നല്‍കി.

വാഗ് ബക്രിയിന്റെ പാക്കേജിംഗ് പ്രക്രിയ

1980-കള്‍ വരെ വാഗ് ബക്രി ആയിരുന്ന ചായ പിന്നീട് ‘ഗുജറാത്ത് ടീ പ്രോസസേഴ്‌സ് ആന്‍ഡ് പാക്കേഴ്‌സ് ലിമിറ്റഡ്’ എന്ന ബാനറിലേക്ക് മാറി. 2003 മുതല്‍ 2009 വരെ, ചായ ഗുജറാത്തിനുമപ്പുറം അതിവേഗം വികസിക്കുകയും ഇന്ത്യയിലുടനീളമുള്ള ഷെല്‍ഫു കളില്‍ എത്തുകയും ചെയ്തു. ലോഗോയിലെ കടുവയുടെയും ആടിന്റെയും പ്രതിമകള്‍ ആളുകളില്‍ ജിജ്ഞാസ ഉയര്‍ത്തിവിട്ടു.

ചായ ഇപ്പോള്‍ 40 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ തുടങ്ങി. ഗ്രീന്‍ ടീ, പ്രീമിക്സ്, ലെമ ണ്‍ ടീ, ഐസ്ഡ് ടീ എന്നിവ ഉള്‍പ്പെടെ വിവിധ ഉല്‍പ്പന്നങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യു ന്നു. വിവേചനത്തിനും അസമത്വത്തിനുമെതിരായ പ്രതിഷേധമായി ആരംഭിച്ചത് ഒരു വിപ ണന വിസ്മയമായി മാറി. ചായ ഒരു ബ്രാന്‍ഡ് മാത്രമല്ല, ഓരോ സിപ്പിലും അത് ഒരു ചരി ത്രം കൂടിയാണ്. അടുത്ത തവണ, വാഗ് ബക്രിയുമായി നിങ്ങളുടെ പ്രഭാതം ആരംഭി ക്കുമ്പോള്‍, ലോഗോയെക്കുറിച്ച് ഒരുനിമിഷം ചിന്തിക്കുക.