Health

വിവാഹത്തിന് മുമ്പ് ഈ പരിശോധനകള്‍ നിര്‍ബന്ധം; ജനിതക പ്രശ്‌നങ്ങള്‍ മുതല്‍ വന്ധ്യതവരെ?

വിവാഹത്തിന് മുമ്പായി വധുവരന്മാരുടെ പ്രത്യുത്പാദന ക്ഷമതയടക്കമുള്ള ആരോഗ്യ സൂചകങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കുന്ന രീതി ഇന്ത്യയിലും വ്യാപകമാകുന്നു. ഇത്തരത്തിലുള്ള പ്രീ മാരിറ്റല്‍ പരിശോധനകളിലൂടെ വന്ധ്യതയ്ക്ക് പുറമേ ജനതക പ്രശ്നങ്ങള്‍ അടക്കം മനസ്സിലാക്കാനായി സാധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള മാറ്റത്തിന് കാരണം താഴെ പറയുന്നവയാണെന്നാണ് ഡോ ഷര്‍വരി മുണ്ടെ ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

വിവാഹത്തിന് ശേഷം കുടുംബജീവിതത്തിനെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് യുവാക്കള്‍ ഇന്ന് കൂടുതല്‍ ബോധവാന്മാരാണ്. പ്രമേഹം , പ്രഷര്‍, കൊളസ്ട്രോള്‍, ജനിതക രോഗങ്ങള്‍, ലൈംഗികമായി പകരുന്ന രോഗങ്ങള്‍ല തുടങ്ങിയവ ഇത്തരത്തിലുള്ള ടെസ്റ്റിലൂടെ കണ്ടെത്താനായി സാധിക്കും. വരും തലമുറയ്ക്ക് ജനതക പ്രശ്നങ്ങളില്ലെന്നും ഇതിലൂടെ ഉറപ്പാക്കാനായി സാധിക്കുന്നു.

വിവരങ്ങലുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്നതാണ് രണ്ടാമത്തെത്. ലഭിക്കുന്ന നിര്‍മായകമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വധുവരന്മാര്‍ക്ക് ഭാവിയെ കുറിച്ച് തീരുമാനം എടുക്കുന്നതിനും കൂടാതെ ആരോഗ്യ പ്രശ്നങ്ങളെ പറ്റി സത്യസന്ധമായി തുറന്നു സംസാരിക്കാനും സാധിക്കും.വൈദ്യസഹായം വേഗം നേടാനാകും.

വരാനിരിക്കുന്ന രോഗത്തിനെ കുറിച്ചുള്ള മുന്‍കരുതലെടുക്കാനാവും. സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തിനെ കുറിച്ച് സൂചന നല്‍കുന്നതിനായി പ്രമേഹ പരിശോധന, രക്ത പരിശോധന, ഹോര്‍മോണ്‍ ടെസ്റ്റ്, പെല്‍വിക് സ്‌കാന്‍ എന്നിവ നടത്താം. ശുക്ലത്തിന്റെ പരിശോധന പുരുഷന്റെ പ്രത്യുത്പാദനശേഷിയെ കുറിച്ച് ധാരണ നല്‍കുന്നു.