Lifestyle

പല്ലുകള്‍ക്കുമുണ്ട് സൗന്ദര്യം ;  ഭംഗിയോടെയിരിയ്ക്കാന്‍ ഇവ കഴിയ്ക്കാം

പല്ലുകള്‍ക്ക് ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ ആരോഗ്യകരമായി ചിരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കൂ. ദിവസവും രാവിലെയും വൈകിട്ടും പല്ലുതേയ്ക്കുന്നത് പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. പല്ലിന്റെ ആരോഗ്യത്തിന് ദിനചര്യങ്ങള്‍ പാലിക്കേണ്ടതും നിര്‍ബന്ധമാണ്. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷണം കഴിക്കുക. കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് പല്ലുകളെ ആരോഗ്യവും ഭംഗിയുമുള്ളതാക്കും. ഭക്ഷണം കഴിച്ച ശേഷം വായ വൃത്തിയായി കഴുകാതിരിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും.

പല്ലിനിടയില്‍ ഭക്ഷണശകലങ്ങള്‍ പറ്റിയിരിക്കുന്നത് പല്ലുകളില്‍ പോടുണ്ടാക്കാനും മോണരോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണം കഴിച്ച ശേഷം പല്ലു തേക്കുകയും ഫ്ലോസിങ്ങ് ചെയ്യുകയും വേണം. ഇത് ഭക്ഷണാവശിഷ്ടങ്ങളെ നീക്കുകയും പ്ലേക്ക് ഉണ്ടാകാതെ തടയുകയും ചെയ്യും. പല്ലുകള്‍ക്ക് സൗന്ദര്യടെയും ഭംഗിയോടെയും സൂക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിയ്ക്കാം…

  • പൈനാപ്പിള്‍ – പൈനാപ്പിളിലെ അടങ്ങിയിരിക്കുന്ന ബ്രോമെലൈന്‍ എന്ന എന്‍സൈം പല്ലുകള്‍ക്ക് ഏറെ പ്രധാനമാണ്. ഇത് പ്രകൃതിദത്തമായ പല്ല് വെളുപ്പിക്കാന്‍ സഹായിക്കുന്ന പ്രധാനിയാണ്. ഇതിന് സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്, മഞ്ഞ പാടുകള്‍ നീക്കം ചെയ്യാന്‍ പ്രോട്ടീന്‍ വിഘടിപ്പിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന അസിഡിക് ഗുണങ്ങള്‍ പല്ലിലെ ശിലാഫലകം നീക്കം ചെയ്യും.
  • തണ്ണിമത്തന്‍ – നമ്മുടെ നാട്ടില്‍ വളരെ സുലഭമായി ലഭിക്കുന്നതാണ് തണ്ണിമത്തന്‍. വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള തണ്ണിമത്തനില്‍ ഉയര്‍ന്ന ജലാംശമുണ്ട്. തണ്ണിമത്തന്‍ കഴിച്ചാല്‍ അത് ഉമിനീര്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. ഇത് ദന്തക്ഷയത്തിനുള്ള പ്രകൃതിദത്ത പരിഹാരമാണെന്ന് കരുതപ്പെടുന്നുണ്ട്.
  • ആപ്പിള്‍ – ദിവസവും ആപ്പിള്‍ കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത്. അതുപോലെ ആപ്പിള്‍ പല്ലിനും ഏറെ മികച്ചതാണ്. ആപ്പിള്‍ കഴിക്കുന്നത് പല്ലിന്റെ സ്വാഭാവിക സ്‌ക്രബറായി പ്രവര്‍ത്തിക്കും. ഇതിലടങ്ങിയിരിക്കുന്ന മാലിക് ആസിഡ് പല്ലിലെ മഞ്ഞ കറ നീക്കം ചെയ്യുകയും പ്രകൃതിദത്തമായ ശുദ്ധീകരണമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
  • സ്‌ട്രോബെറീസ് – സ്‌ട്രോബെറിയില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് പല്ലുകള്‍ സ്വാഭാവികമായി വൃത്തിയാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഈ ആസിഡ് പല്ലിലെ മഞ്ഞ നിറം നീക്കാനും പല്ലുകള്‍ വെളുപ്പിക്കാനും സഹായിക്കുന്നു. ഇത് പല്ലുകളെ ആരോഗ്യകരവും വെളുപ്പും നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.