Crime

വടപ്പാവ് കഴിക്കാൻവേണ്ടി വണ്ടി ഒതുക്കി; കള്ളൻ കൊണ്ടുപോയത് 5 ലക്ഷത്തിന്റെ ആഭരണം; വിഡിയോ

പൂനെയിൽ പട്ടാപ്പകൽ നടുറോഡില്‍ 5 ലക്ഷത്തിന്റെ സ്വര്‍ണാഭരണം കവർന്നു. വായ്പയ്ക്ക് ഈടായി നൽകിയ സ്വർണം ബാങ്കിൽ നിന്ന് തിരികെയെടുത്ത് വീട്ടിലേക്ക് മടങ്ങും വഴിയാണ് മോഷണം. ദമ്പതികൾ വടാപാവ് കഴിക്കാൻ റോഡരുകില്‍ സ്കൂട്ടർ നിർത്തിയപ്പോഴായിരുന്നു മോഷണം. മോഷണദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 69 കാരനായ ദഷ്‌ട്രത് ബാബുലാൽ ധാംനെയും ഭാര്യ ജയശ്രീയുമാണ് മോഷണത്തിന് ഇരയായത്.

ബാങ്കില്‍നിന്ന് മടങ്ങുംവഴി പൂനെ സോലാപൂരിൽ വടപ്പാവ് കഴിക്കാനായി സ്കൂട്ടർ നിർത്തി. ബാബുലാൽ വടപ്പാവ് വാങ്ങാനായി കടയിലേക്ക് പോയസമയത്ത് ഭാര്യ സ്കൂട്ടറിന് അരികിൽ കാത്തിരിക്കുകയായിരുന്നു. ഈ സമയത്താണ് പിന്നാ​ലെ ബൈക്കിലെത്തിയ സംഘത്തിലൊരാള്‍ മോഷണം നടത്തിയത്.

ബാബുലാൽ കടയിലേക്ക് പോയ സമയം ബൈക്കിലെത്തിയ രണ്ടുപേരാണ് മോഷണത്തിന് പിന്നിൽ. ബൈക്കിലെത്തിയാൾ സാധനം നിലത്ത് വീണെന്നും പറഞ്ഞ് ജയശ്രീയെ കബളിപ്പിക്കുയും കൂട്ടാളി സ്കൂട്ടറിന് മുന്‍ഭാഗത്തുവച്ച ബാ​ഗുമായി കടന്ന് കളയുകയുമായിരുന്നു. ബാഗിൽ ആഭരണത്തിനൊപ്പം ബാങ്ക് രേഖകളും മൊബൈൽ ഫോണും ഉണ്ടായിരുന്നു.