സാംസ്‌കാരിക, ചരിത്ര, പാരിസ്ഥിതിക, സാമൂഹിക മൂല്യങ്ങളില്‍ വേറിട്ടുനില്‍ക്കുന്ന ഗ്രാമങ്ങള്‍ക്ക് നല്‍കുന്ന ഔദ്യോഗിക പദവിയാണ് സ്‌പെയിനില്‍ ‘മാതൃകാഗ്രാമം’ എന്നത്. ഈ പദവി ആദ്യം കിട്ടിയത് 1990 കളില്‍ സാന്‍ എസ്റ്റെബാന്‍ ഡി കുനാബയ്ക്ക് ആയിരുന്നു. ലോകം കമ്പ്യൂട്ടറുകളും വേള്‍ഡ് വൈഡ് വെബ്ബും കാരണം ആവേശത്തിലായിരുന്ന 1990 കളില്‍ ഒറ്റപ്പെട്ട ഒരു കോണിലുള്ള ടെലിഫോണ്‍ സൗകര്യം പോലും ഉണ്ടായിരുന്നില്ലാത്ത സ്ഥലമായിരുന്നു ഈ കുഗ്രാമം.
ആ വര്‍ഷം, ഫെലിപ്പ് രാജകുമാരന്‍ ഏകദേശം 100 പേരുണ്ടായിരുന്ന ഈ പ്രദേശത്തിന് പുരസ്‌കാരം സമ്മാനിച്ചു. ഇന്ന്, ഈ പുരാതന ഗ്രാമത്തില്‍ ആകെ താമസിക്കാനുള്ളത് ആറ് പേര്‍ മാത്രം. അസ്റ്റൂറിയസിലെ പിക്കോസ് ഡി യൂറോപ്പ ദേശീയ ഉദ്യാനത്തിലെ ഒരു മലഞ്ചെരുവില്‍ സ്ഥിതി ചെയ്യുന്ന സാന്‍ എസ്റ്റെബാന്‍ ഡി കുനാബ കാലം നിശ്ചലമായി നില്‍ക്കുന്ന ഒരു ഗ്രാമം പോലെയാണ്.
മരത്തടികളുള്ള ബാല്‍ക്കണികളുള്ള കല്‍വീടുകള്‍ ചരിവുകളില്‍ ഒട്ടിപ്പിടിച്ച് നില്‍ക്കുന്നു, അതേസമയം ഇടുങ്ങിയ നടപ്പാതകള്‍ അവയ്ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞ് പോകുന്നു. അടുത്തുള്ള ദേവ നദിയില്‍ നിന്ന് ശുദ്ധമായ കാറ്റ് വരുന്നു, സന്ദര്‍ശകര്‍ക്ക് ഈ ഗ്രാമം ഒരര്‍ത്ഥത്തില്‍ രക്ഷപ്പെടലിന്റെ അനുഭവം നല്‍കുന്നു. പിക്കോസ് ഡി യൂറോപ്പയിലെ നിരവധി ഹൈക്കിംഗ് പാതകളിലേക്കുള്ള പ്രവേശന കവാടം കൂടിയാണ് ഗ്രാമം. 1994-ല്‍ നശിച്ച 400 വര്‍ഷം പഴക്കമുള്ള ഒരു ചെസ്റ്റ്‌നട്ട് മരത്തിന്റെ സംരക്ഷിക്കപ്പെട്ട തടിയുടെ പേരിലാണ് ഗ്രാമം അറിയപ്പെടുന്നത്, അത് ഒരു കാലത്ത് അതിനെ പരിപാലിച്ച തലമുറകള്‍ക്കുള്ള ആദരാഞ്ജലി കൂടിയാണ്.
മൊബൈല്‍ ഫോണ്‍ കവറേജ് ഇപ്പോഴും പരിമിതമായിട്ടുള്ളതിനാല്‍, പടിഞ്ഞാറന്‍ യൂറോപ്പിലെ യഥാര്‍ത്ഥമായി ഒറ്റപ്പെട്ട് നില്‍ക്കുന്ന അവസാനത്തെ സ്ഥലങ്ങളില്‍ ഒന്നായി ഇത് തുടരുന്നു. മറ്റെല്ലായിടത്തും ഏതാണ്ട് അപ്രത്യക്ഷമായ ഒരു ജീവിതരീതി തുടര്‍ന്നുപോരുന്ന ആറ് സ്ഥിരതാമസക്കാരുടെ വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ള സ്‌പെയിനിലേക്കുള്ള ഒരു അപൂര്‍വ ജാലകം കൂടിയാണിത്.
സാന്‍ എസ്റ്റെബാന്‍ ഡി കുനാബയിലെത്തുന്നത് ചെറിയ കാര്യമല്ല. പാനസില്‍ നിന്നുള്ള വഴി സ്‌പെയിനിലെ ഏറ്റവും നീളമുള്ള കൊക്കയായ ലാ ഹെര്‍മിഡയിലൂടെയാണ് പോകുന്നത് ് 10 കിലോമീറ്ററോളം ഇടുങ്ങിയ മലമ്പാത താണ്ടി കാന്റാബ്രിയന്‍ അതിര്‍ത്തിയിലൂടെ ദേവ നദിയെ പിന്തുടര്‍ന്നാണ് റോഡ് പോകുന്നത്. രാത്രിയില്‍ സന്ദര്‍ശകര്‍ ശരിക്കും കുടുങ്ങും. കാരണം ഗ്രാമത്തില്‍ ഹോട്ടലുകളോ റെസ്റ്റോറന്റുകളോ ഇല്ല. വേണമെങ്കില്‍ അടുത്തുള്ള അരീനാസ് ഡി കാബ്രാള്‍സില്‍ താമസം ബുക്ക് ചെയ്യണം,




