Featured Sports

10 പേരായി ചുരുങ്ങി, വഴങ്ങി ആ നിർണ്ണായക ഗോൾ; അർജന്റീന വീണതിന് പിന്നിലെ 5 കാരണങ്ങൾ

2026-ലെ ഫിഫ ലോകകപ്പ് ഫൈനലിൽ, 10 പേരുമായി ചുരുങ്ങിയ അർജന്റീനയെ 1-0 എന്ന സ്കോറിന് തോൽപ്പിച്ച് സ്പെയിൻ തങ്ങളുടെ രണ്ടാമത്തെ ലോകകപ്പ് കിരീടം സ്വന്തമാക്കി. ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിന്റെ 106-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് നേടിയ ഗോളാണ് സ്പെയിനിന് വിജയം സമ്മാനിച്ചത്. 2010-ൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ഫൈനലിൽ ആന്ദ്രെസ് ഇനിയിസ്റ്റയുടെ എക്സ്ട്രാ ടൈം ഗോളിലൂടെ നെതർലൻഡ്സിനെ തോൽപ്പിച്ച ശേഷമുള്ള സ്പെയിനിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. മത്സരത്തിൽ പൂർണ്ണ ആധിപത്യം Read More…

Featured Sports

യമാലിന്റെ മുടി വെട്ടാൻ ബാർബർ എത്തിയത് റോൾസ് റോയ്സിൽ! ഫൈനലിന് മുൻപ് തരംഗമായി ലാമിൻ യമാലിന്റെ പുതിയ ലുക്ക്- വീഡിയോ

ഫിഫ ലോകകപ്പ് 2026 ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന സ്പെയിനിന്റെ യുവ സൂപ്പർ താരം ലാമിൻ യമാൽ മത്സരത്തിന് മുന്നോടിയായി പുതിയ ലുക്കിൽ എത്തിയിരിക്കുകയാണ്. ഫുട്ബോൾ താരങ്ങൾ മത്സരങ്ങൾക്ക് മുൻപ് പുതിയ ഹെയർസ്റ്റൈൽ പരീക്ഷിക്കുന്നത് സാധാരണമാണെങ്കിലും, യമാലിന് മുടി വെട്ടാനായി ബാർബർ റോൾസ് റോയ്‌സ് കാറിലെത്തിയതാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഈ വേനൽക്കാലത്ത് സ്പെയിൻ ദേശീയ ടീമിന്റെ ഔദ്യോഗിക ബാർബർ ചുമതലയുള്ളത് അമേരിക്കയിലെ പ്രശസ്തനായ 22 കാരൻ ബ്രയാൻ ഗ്വാർഡാഡോയ്ക്കാണ്. വെള്ളിയാഴ്ച ഇദ്ദേഹം സ്പാനിഷ് ടീം തങ്ങുന്ന Read More…

Featured Sports

സ്ലാവ്കോ വിൻസിച്ച്; സ്പെയിന് ഭാഗ്യ റഫറി, അർജന്റീനയ്ക്ക് പേടിസ്വപ്നം; സൗദിയോട് തോറ്റ മത്സരത്തിലെ റഫറി

ജൂലൈ 19 ഞായറാഴ്ച ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന 2026 ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീന സ്പെയിനെ നേരിടാൻ ഒരുങ്ങുകയാണ്. അർജന്റീനയെ സംബന്ധിച്ച് ഇത് ചരിത്രപ്രധാനമായ മത്സരമാണ്. അടുപ്പിച്ചു രണ്ട് തവണ ലോകകപ്പ് നേടുന്ന രണ്ടാമത്തെ ടീമെന്ന ബഹുമതിയും, ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ക്യാപ്റ്റൻ എന്ന റെക്കോർഡ് ലയണൽ മെസ്സിക്കും സ്വന്തമാക്കാനുള്ള അവസരമാണിത്. എന്നാൽ ഫൈനൽ നിയന്ത്രിക്കാനുള്ള റഫറിയുടെ തിരഞ്ഞെടുപ്പ് അർജന്റീന ക്യാമ്പിൽ ചെറിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. ഈ ആവേശപ്പോരാട്ടത്തിന് മുന്നോടിയായി, 46 കാരനായ സ്ലൊവേനിയൻ Read More…

Featured Sports

അര്‍ജന്‍റീന–സ്പെയിന്‍ ഫൈനല്‍ 2021ല്‍തന്നെ പ്രവചിച്ചു! ആ സ്കോര്‍ സത്യമാകുമോ? നെഞ്ചിടിപ്പേറ്റി ദുരൂഹ എക്സ് പോസ്റ്റ്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകകപ്പ് ഫൈനലിസ്റ്റുകള്‍ ആരാകുമെന്ന് കൃത്യമായി പ്രവചിക്കുക എന്നത് അത്ര പെട്ടെന്ന് വിശ്വസിക്കാന്‍ കഴിയുന്ന ഒന്നല്ല. വെറുമൊരു ഊഹമെന്ന് പറഞ്ഞ് തള്ളിക്കളയാമെങ്കിലും, 2021-ല്‍ പങ്കുവെക്കപ്പെട്ട ഒരു എക്സ് പോസ്റ്റിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. 2026 ലോകകപ്പ് ഫൈനലിൽ എത്തുന്ന ടീമുകളെ കൃത്യമായി പറഞ്ഞ ആ പോസ്റ്റിലെ സ്കോര്‍ നിലയും അതുപോലെ സംഭവിക്കുമോ എന്നാണ് ഇപ്പോൾ കായിക പ്രേമികള്‍ ആകാംക്ഷയോടെ ചോദിക്കുന്നത്. @actuallyimthe എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് 2021 ജൂലൈ 12-ന് Read More…

Sports

മെറീനോയുടെ ഗോൾഡൻ ടച്ച്; ബെൽജിയത്തെ തോൽപിച്ച് സ്പെയിൻ സെമിയിൽ

ലോസ് ആഞ്ചലസ്: ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ സെമിഫൈനലിൽ പ്രവേശിച്ചു. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി നിർണായക ഗോൾ നേടിയ മിഖായേൽ മെറിനോയാണ് സ്പെയിനിന്റെ വിജയശില്പിയായത്. സെമി ഫൈനലിൽ കരുത്തരായ ഫ്രാൻസാണ് സ്പെയിനിന്റെ എതിരാളികൾ. തുടർച്ചയായി ആറു മത്സരങ്ങളിൽ ഗോളുകൾ വഴങ്ങാത്ത സ്പെയിനിന്റെ പ്രതിരോധ റെക്കോർഡ് തകർത്താണ് ബെൽജിയം ഈ മത്സരത്തിൽ പോരാടിയത്. 30-ാം മിനിറ്റിൽ ഫാബിയൻ റൂയിസിലൂടെ സ്പെയിനാണ് Read More…

Featured Sports

വൊസീഞ്ഞയുടെ കണ്ണീര്‍; 14ലക്ഷം അടച്ചിട്ടും അമ്മയ്ക്ക് അമേരിക്കൻ വിസ കിട്ടിയില്ല! ഇൻസ്റ്റഗ്രാമില്‍ ഒറ്റദിനംകൊണ്ട് 5.5 മില്യൺ ഫോളോവേഴ്സ്

2026 ഫിഫ ലോകകപ്പിൽ ഇതുവരെ കണ്ട ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നിൽ, കരുത്തരായ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് അരങ്ങേറ്റക്കാരായ കേപ് വെർഡി . ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള സ്പെയിൻ, രണ്ടാം പകുതിയിൽ സൂപ്പർ താരങ്ങളായ ലമീൻ യമാലിനെയും നിക്കോ വില്യംസിനെയും കളത്തിലിറക്കിയിട്ടും കേപ് വെർഡിയുടെ പ്രതിരോധം തകർക്കാനായില്ല. 40 വയസുകാരനായ ഗോൾകീപ്പർ വൊസീഞ്ഞ എന്ന ജോസ്മിർ ജോസ് ഇവോറയുടെ അവിശ്വസനീയമായ പ്രകടനത്തിന് മുന്നിൽ സ്പെയിൻ താരങ്ങൾ നിസ്സഹായരാകുന്ന കാഴ്ചയാണ് സ്റ്റേഡിയത്തിൽ കണ്ടത്. കരിയറിലെ ഏറ്റവും നിര്‍ണായകമായ Read More…

Featured Sports

ഹെഡർ തടഞ്ഞത് ഒരു കൈകൊണ്ട്, 27 ഗോളശ്രമങ്ങള്‍ക്കു മുന്നില്‍ വോസിൻഹയുടെ വന്‍മതില്‍, സ്‌പെയിനിനെ തളച്ച കേപ് വെർദെയുടെ തുറുപ്പുചീട്ട്

ലോകകപ്പ് ഫുട്‌ബോളിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ മുൻ ചാമ്പ്യന്മാരായ സ്‌പെയിനെ ഗോൾരഹിത സമനിലയിൽ തളച്ച് കേപ് വെർഡി ചരിത്രം കുറിച്ചു. ഗ്രൂപ്പ് എച്ചിൽ നടന്ന പോരാട്ടത്തിൽ 75 ശതമാനത്തോളം പന്തടക്കവും 27 ഗോളശ്രമങ്ങളുമായി സ്‌പെയിൻ നിറഞ്ഞു കളിച്ചെങ്കിലും ആദ്യ ലോകകപ്പ് കളിക്കുന്ന കേപ് വെർഡിയുടെ 40 വയസ്സുകാരനായ ഗോൾകീപ്പർ വോസിൻഹ തീർത്ത പ്രതിരോധം തകർക്കാൻ അവർക്കായില്ല. മികച്ച സേവുകളുമായി തിളങ്ങിയ വോസിൻഹ തന്നെയാണ് മത്സരത്തിലെ ‘പ്ലെയർ ഓഫ് ദി മാച്ച്’. ആകെ ആറു ലക്ഷത്തിനടുത്ത് ജനസംഖ്യയുള്ള Read More…

Oddly News

ഇന്റര്‍നെറ്റോ കമ്പ്യൂട്ടറോ ടെലിഫോണോ ഇല്ല ; ഈ ഗ്രാമത്തില്‍ ആകെയുള്ളത് ആറു പേര്‍

സാംസ്‌കാരിക, ചരിത്ര, പാരിസ്ഥിതിക, സാമൂഹിക മൂല്യങ്ങളില്‍ വേറിട്ടുനില്‍ക്കുന്ന ഗ്രാമങ്ങള്‍ക്ക് നല്‍കുന്ന ഔദ്യോഗിക പദവിയാണ് സ്‌പെയിനില്‍ ‘മാതൃകാഗ്രാമം’ എന്നത്. ഈ പദവി ആദ്യം കിട്ടിയത് 1990 കളില്‍ സാന്‍ എസ്റ്റെബാന്‍ ഡി കുനാബയ്ക്ക് ആയിരുന്നു. ലോകം കമ്പ്യൂട്ടറുകളും വേള്‍ഡ് വൈഡ് വെബ്ബും കാരണം ആവേശത്തിലായിരുന്ന 1990 കളില്‍ ഒറ്റപ്പെട്ട ഒരു കോണിലുള്ള ടെലിഫോണ്‍ സൗകര്യം പോലും ഉണ്ടായിരുന്നില്ലാത്ത സ്ഥലമായിരുന്നു ഈ കുഗ്രാമം. ആ വര്‍ഷം, ഫെലിപ്പ് രാജകുമാരന്‍ ഏകദേശം 100 പേരുണ്ടായിരുന്ന ഈ പ്രദേശത്തിന് പുരസ്‌കാരം സമ്മാനിച്ചു. ഇന്ന്, Read More…

Oddly News

ആറുമാസത്തിലൊരിക്കൽ രാജ്യം മാറുന്ന ദ്വീപ് ? ആദ്യം ഫ്രാന്‍സ് ഭരിക്കും, അടുത്ത 6 മാസം സ്‌പെയിനും

ലോകത്ത് ഓരോ രാജ്യവും അതിന്റെ പരമാധികാരത്തിനുള്ളിലാണ് നിലനില്‍ക്കുന്നത്. ഭാഷയും സംസ്‌ക്കാരവും ഭക്ഷണരീതിയുമെല്ലാം അതുകൊണ്ട് വേര്‍തിരിഞ്ഞ് നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ യൂറോപ്പിലെ രണ്ടു പ്രമുഖരാജ്യങ്ങള്‍ അധികാരം പങ്കുവെയ്ക്കുന്ന ഒരു ദ്വീപിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് ഫെസന്റ് ദ്വീപ്. ഫ്രാന്‍സും സ്‌പെയിനും മാറിമാറി ഭരിക്കുന്ന സ്ഥലമാണ് ഇത്. ബിദാസോവ നദിയിലെ ചെറിയ, ജനവാസമില്ലാത്ത ഈ ദ്വീപിന്റെ അധികാരം ഓരോ ആറ് മാസത്തിലും സ്‌പെയിനും ഫ്രാന്‍സും തമ്മില്‍ നിശബ്ദമായി കൈമാറുന്നു. പങ്കിട്ട അതിര്‍ത്തികളുമായി ബന്ധപ്പെട്ട 360 വര്‍ഷം പഴക്കമുള്ള രഹസ്യമാണ് ഇതിന് കാരണം. Read More…