Travel

കടലിനടിയിലൂടെ പുതിയ അണ്ടര്‍വാട്ടര്‍ ട്രെയിന്‍; ഏഴ് മിനിറ്റിനുള്ളില്‍ രണ്ട് യൂറോപ്യന്‍ നഗരങ്ങളെ ബന്ധിപ്പിക്കും

സ്കാന്‍ഡിനേവിയയും യൂറോപ്പും തമ്മില്‍ ഒരു ഭൂഗര്‍ഭ ട്രെയിന്‍ വഴി ബന്ധിപ്പിക്കുന്നു. നിലവിൽ 45 മിനിറ്റ് ഫെറി ക്രോസിംഗ് വഴി ബന്ധിപ്പിച്ചിരിക്കുന്ന ഈ രണ്ട് യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളെയും ഒരു ഭൂഗർഭ ട്രെയിൻ വഴിയാണ് ബന്ധിപ്പിക്കുക. അതും ഏഴ് മിനിറ്റ് മാത്രം എടുക്കുന്ന യാത്ര. 30 മിനിറ്റിലധികം സമയലാഭം.

ഗതാഗത മേഖലയെ ഹരിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി, ഫെഹ്മാര്‍ണ്‍ബെല്‍റ്റ് ലിങ്ക് എന്ന് വിളിക്കപ്പെടുന്ന അണ്ടര്‍വാട്ടര്‍ ടണലില്‍ വൈദ്യുതീകരിച്ച ട്രെയിന്‍ ട്രാക്കുകളും കാര്‍ ട്രാഫിക്കിനായി നാല് പാതകളും ഉണ്ടായിരിക്കും.

10 മിനിറ്റിനുള്ളില്‍ 18 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കാറുകള്‍ക്ക് കഴിയുമെന്ന് കണ്‍സ്ട്രക്ഷന്‍ കമ്പനിയായ സണ്‍ഡ് ആന്‍ഡ് ബെല്‍റ്റ് പറയുന്നു. ബാള്‍ട്ടിക് കടലിനടിയില്‍ സ്ഥാപിക്കുന്ന ഫെഹ്മാര്‍ണ്‍ബെല്‍റ്റ് ലിങ്ക് 2029-ല്‍ തുറക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും നീളമേറിയ അണ്ടര്‍വാട്ടര്‍ റെയില്‍, റോഡ് ടണല്‍ ആയിരിക്കും. 2021 ന്റെ തുടക്കത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി ആരംഭിച്ചു.

നിര്‍മ്മാണ സ്ഥാപനമായ സണ്‍ഡ് ആന്‍ഡ് ബെയ്ല്‍റ്റാണ് തുരങ്കം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷാവസാനം, അണ്ടര്‍വാട്ടര്‍ ടണലിന്റെ ആദ്യഭാഗം അവസാനിക്കും. അതേസമയം പദ്ധതി ആദ്യത്തേതല്ല. വെള്ളത്തിനടിയിലുള്ള സ്‌പെയിനിനെ മൊറോക്കോയുമായി ബന്ധിപ്പിക്കുന്ന തുരങ്കം ഉടന്‍ തന്നെ നിര്‍മാണമാരംഭിക്കും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്ന ഈ തുരങ്കം സ്‌പെയിനിലെ അതിവേഗ ട്രെയിന്‍ ലൈനുകളുമായും കഴിഞ്ഞ വര്‍ഷം തുറന്ന കാസാബ്ലാങ്കയ്ക്കും ടാംഗിയറിനും ഇടയിലുള്ള അതിവേഗ റെയിലുമായും ബന്ധിപ്പിക്കും.