Oddly News

32വയസുകാരന്റെ അമ്മ 30വയസുകാരന്‍ കാമുകന്റെ സഖിയാകാന്‍ ബ്രസീലിൽ നിന്ന് ഇന്ത്യയിലേക്ക്

പ്രണയത്തിന് കണ്ണും രാജ്യവും വയസുമൊന്നും പ്രതിബന്ധങ്ങളല്ല. ഈ പ്രണയകഥയിൽ ട്വിസ്റ്റോടു ട്വിസ്റ്റാണ്. 32 വയസ്സുള്ള മകന്റെ അമ്മയായ 51 കാരിയായ ബ്രസീലിയൻ സ്ത്രീയാണ് കഥയിലെ നായിക. ഇന്ത്യയില്‍ സന്ദര്‍ശനത്തിനുവന്ന ഇവര്‍ അതിനിടെ കണ്ടുമുട്ടിയ ഒരു ഇന്ത്യക്കാരന്‍ യുവാവുമായി പ്രണയത്തിലാകുന്നു. ​‍പ്രണയം അസ്ഥിയില്‍ പിടിച്ചപ്പോള്‍ 32 വയസ്സുള്ള മകനേയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് അവര്‍ ഇന്തയിലേയ്ക്കെത്തി. തന്റെ മകന്റെ പ്രായത്തിലുള്ള കാമുകനെ വിവാഹം ചെയ്യാന്‍.

പ്രണയകഥ തുടങ്ങിയത് ഇങ്ങനെയാണ്

റോസി നൈദ് ഷിക്കേര എന്നാണ് യുവതിയുടെ പേര്. റോസി ബ്രസീലിൽ നിന്നുള്ളയാളാണ്, യുവാവിന്റ പേര് പവൻ ഗോയൽ. പവൻ കച്ചിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നു. ഒരു വർഷം മുമ്പ് റോസി കച്ച് സന്ദർശിക്കാൻ വന്നപ്പോഴാണ് അവർ കണ്ടുമുട്ടിയത്. ഇതിന് ശേഷം ഇവർ സുഹൃത്തുക്കളായി. ബ്രസീലിലേക്ക് മടങ്ങിയതിന് ശേഷവും റോസിയും പവനും സോഷ്യൽ മീഡിയയിലൂടെ ബന്ധം തുടർന്നു. ഇരുവർക്കും വ്യത്യസ്ത ഭാഷകളായിരുന്നു, അവരുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയപ്പോൾ പ്രണയത്തിന് ഭാഷപോലും തടസമായില്ല,

ഭർത്താവിനും 32 വയസ്സുള്ള മകനുമൊപ്പമാണ് റോസി ബ്രസീലിൽ താമസിച്ചിരുന്നത്. എന്നാൽ തുടര്‍ന്ന് തന്നോടൊപ്പം ജീവിക്കാന്‍ 30 വയസ്സുള്ള പവന്‍ തന്നെ വേണമെന്ന് അവൾ തീരുമാനിച്ചു. അവനോടൊപ്പം ജീവിതം ചെലവഴിക്കാൻ ബ്രസീൽ വിട്ട് ഇന്ത്യയിലേക്ക് വരാൻ റോസി തീരുമാനിച്ചു. അവര്‍ തന്റെ മകനെയും ഭര്‍ത്താവിനെയും ബ്രസീലിൽ ഉപേക്ഷിച്ച് ഭിന്ദിലെത്തി. ഇപ്പോൾ റോസി അവളുടെ പവനോടൊപ്പമാണ് ജീവിക്കുന്നത്. പവനും റോസിയും ഉടൻ വിവാഹിതരാകാൻ പോകുന്നു. വിവാഹശേഷം ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് റോസി പറഞ്ഞു. നിലവിൽ പവന്റെ മാതാപിതാക്കൾക്കൊപ്പം ഡൽഹിയിലാണ് റോസി താമസിക്കുന്നത്.

ഇപ്പോഴിതാ 51 കാരിയായ ബ്രസീലുകാരി ഭിന്ദിൽ നിന്നുള്ള ആൺകുട്ടിയെ വിവാഹം കഴിക്കാൻ പോകുന്നു. ഇരുവരും വിവാഹ ക്ഷണക്കത്ത് ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട്.