ഭർത്താവും ഭർതൃസഹോദരന്മാരും ചേര്‍ന്ന് വീട്ടിൽ ഒളിക്യാമറ സ്ഥാപിച്ച് തന്റെ അശ്ലീല വീഡിയോ പകർത്തിയതായി ആരോപിച്ച് യുപിയിലെ പ്രേംനഗറിലെ യുവതി. സംഭവത്തില്‍ പോലീസിൽ പരാതി നൽകി. വീഡിയോ യുവതിക്ക് തന്നെ അയച്ചുകൊടുത്ത് 25 ലക്ഷം രൂപയാണ് ഭര്‍ത്താവ് ആവശ്യപ്പെട്ടത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ നേരത്തേ മരിച്ചുപോയിരുന്നു. യുവാവ് അവളെ പ്രണയത്തില്‍ കുടുക്കുകയായിരുന്നു. തുടർന്ന് ജൂലൈ 16 ന് ആര്യസമാജ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ച് സർട്ടിഫിക്കറ്റ് ഉണ്ടാക്കി. പിന്നീട് അവളോടൊപ്പം ഒരു വാടക വീട്ടിൽ താമസം തുടങ്ങി. അവിടെവച്ച് തന്റെ സമ്മതമില്ലാതെ ഭർത്താവ് താനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടെന്നും തുടർന്ന് തന്റെ അശ്ലീല വീഡിയോ പകർത്തിയെന്നും യുവതി ആരോപിച്ചു.
25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവ് മൊബൈലിൽ വീഡിയോ അയച്ചുകൊടുക്കുകയായിരുന്നു. പണം തന്നില്ലെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോയി അവളുടെ വൃക്ക വിൽക്കുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി. കഴിഞ്ഞദിവസം വീട് ശുചീകരണത്തിനിടെയാണ് ഭിത്തിയിൽ ബ്ലൂടൂത്ത് ബന്ധിപ്പിച്ച ഒളിക്യാമറ സ്ഥാപിച്ചിരിക്കുന്നത് കണ്ടത്.
തന്റെ പല സ്വകാര്യ വീഡിയോകളും ഈ ക്യാമറയിലൂടെ പകർത്തിയതായിരിക്കുമെന്ന് അവള്‍ സംശയിക്കുന്നു. പ്രേംനഗർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ഇൻസ്പെക്ടർ അശുതോഷ് രഘുവംഷി പറഞ്ഞു. അതിനു ശേഷം നടപടിയെടുക്കും.
