Featured Oddly News

മരിച്ചവരുടെ ആത്മാവ് ഗതികിട്ടാതെ അലയുന്നെന്ന് വിശ്വാസം ; മെക്‌സിക്കോയിലെ പാവകളുടെ ദ്വീപ്

മരിച്ചുകഴിഞ്ഞവരാരും തിരിച്ചുവരികയോ ആത്മാക്കള്‍ മനുഷ്യരുമായി ഇടപെടുകയോ ചെയ്തിട്ടില്ല. എന്നിരുന്നാലും നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മനുഷ്യര്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് മരിച്ച മനുഷ്യരും അവരുടെ പ്രേതാത്മാക്കളും. ലോകത്തിലെ മഹാനഗരങ്ങളിലൊന്നായ മെക്‌സിക്കോ സിറ്റിയുടെ നഗരപരിധിക്കുള്ളില്‍ പ്രേതാത്മാക്കള്‍ പാവകളില്‍ വസിക്കുന്നതായും അവര്‍ അലഞ്ഞുതിരിയുന്നതായും വിശ്വസിക്കുന്ന ഒരു ദ്വീപ്. ഇവിടെ ചിതറിക്കിടക്കുന്ന നിലയില്‍ ആയിരക്കണക്കിന് പാവകള്‍ കണ്ടെത്താന്‍ കഴിയും.

യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ സോചിമില്‍കോ, കനാലുകളുടെയും ചിനാമ്പാസ് എന്നറിയപ്പെടുന്ന ചെറിയ കൃത്രിമ ദ്വീപുകളുടെയും ഒരു വലിയ ശൃംഖലയാണ് ഇത്. സോചിമില്‍കോയുടെ ഹൃദയഭാഗത്തുള്ള അത്തരമൊരു ചിനാമ്പയില്‍, ആയിരക്കണക്കിന് വികൃതമായ, ജീര്‍ണ്ണിച്ച പാവകളും അവ നിറഞ്ഞ ചെറിയ കുടിലുകമുണ്ട്. ‘ലാ ഇസ്ല ഡി ലാസ് മുനെകാസ്’ എന്ന് ഉചിതമായി പേരിട്ടിരിക്കുന്ന ‘ഐലന്‍ഡ് ഓഫ് ദി ഡോള്‍സ്’ ലോകത്തിലെ ഏറ്റവും വലിയ പ്രേതപാവകളുടെ ശേഖരത്തിന്റെ കേന്ദ്രമാണ്.

ഒരിക്കല്‍ ഡോണ്‍ ജൂലിയന്‍ സാന്റാന ബറേര എന്ന സന്യാസിയെ മുങ്ങിമരിച്ച ഒരു പെണ്‍കുട്ടിയുടെ ആത്മാവ് വേട്ടയാടിയതായി വിശ്വസിക്കപ്പെടുന്നു. 1950കളില്‍ ഡോണ്‍ ജൂലിയന്‍ അവിടേക്ക് താമസം മാറുന്നതുവരെ ഇത് പാവകളുടെ ദ്വീപ് എന്നറിയപ്പെട്ടിരുന്നില്ല. എന്നാല്‍ താമസിയാതെ, പാവകള്‍ നിഗൂഢമായി പ്രത്യക്ഷ പ്പെടാന്‍ തുടങ്ങിയപ്പോള്‍ അതിന് ആ പേര് ലഭിച്ചു. ഐതിഹ്യം അനുസരിച്ച്, അദ്ദേഹം ഇവിടെ താമസിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു പെണ്‍കുട്ടി കനാലിലെ വാട്ടര്‍ ലില്ലിയില്‍ കുടുങ്ങി ദാരുണമായി മുങ്ങിമരിച്ചു.

പിന്നീട് ഈ പെണ്‍കുട്ടിുടെ പ്രേതം ‘എനിക്ക് എന്റെ പാവയെ വേണം’ എന്ന് ശവക്കുഴി ക്ക് അപ്പുറത്ത് നിന്ന് നിലവിളിക്കുന്നത് കേട്ടതായി ഡോണ്‍ ജൂലിയന്‍ അവകാശപ്പെട്ടു. പിന്നീട് അവളുടെ മൃതദേഹം കണ്ടെത്തിയതിന് സമീപം, അയാള്‍ ഒരു പാവയെ കണ്ടെ ത്തി, തുടര്‍ന്ന് ആ പെണ്‍കുട്ടിയുടെ ആത്മാവിന് വഴിപാട് അര്‍പ്പിക്കാന്‍ എന്നപോലെ ആ പാവയെ അയാള്‍ ഒരു മരത്തില്‍ കെട്ടിത്തൂക്കി.

പിന്നീട് തന്റെ കൃഷിയില്‍ തകര്‍ച്ചയുണ്ടായപ്പോള്‍ ആ പെണ്‍കുട്ടിയുടെ അസ്വസ്ഥ മായ മനസ്സിനെ ശമിപ്പിക്കാന്‍ അയാള്‍ ദ്വീപിനു ചുറ്റും കൂടുതല്‍ പാവകളെ സ്ഥാപിച്ചു. ഇത് അയാള്‍ക്ക് ഒരു ആസക്തിയായി മാറി. ഡോണ്‍ ജൂലിയന്‍ എല്ലാ ദിവസവും മാലി ന്യക്കൂമ്പാരങ്ങള്‍ തുരന്ന് പഴയതും ഉപേക്ഷിക്കപ്പെട്ടതുമായ പാവകളെ കണ്ടെ ത്താന്‍ തുടങ്ങി. കണ്ടെത്തിയ പാവകളെ അയാള്‍ തൂക്കിയിട്ടു. അടുത്ത 50 വര്‍ഷങ്ങളില്‍, അദ്ദേ ഹം പാവകളുടെ ഒരു വനം കെട്ടിപ്പടുക്കി.

2001ല്‍, ആ പെണ്‍കുട്ടി മരിച്ച സ്ഥലത്തിന് സമീപം, ഡോണ്‍ ജൂലിയനെയും മരിച്ച നിലയില്‍ കണ്ടെത്തി. അയാളും മുങ്ങിമരിച്ചെന്നാണ് ആള്‍ക്കാര്‍ കരുതുന്നത്. പലരും വിശ്വസിക്കുന്നത് ജൂലിയനെ പെണ്‍കുട്ടിയുടെ ആത്മാവ് കൊലപ്പെടുത്തിയെന്നും അത് ഇപ്പോഴും ദ്വീപിനെ വേട്ടയാടുന്നുണ്ടെന്നുമാണ്. രാത്രിയില്‍ പാവകള്‍ ജീവന്‍ പ്രാപിക്കു ന്നുവെന്ന് നാട്ടുകാര്‍ അവകാശപ്പെടുന്നു. ദ്വീപിലെ കനാലുകളിലെ വെള്ളക്കെട്ടു കളിലേക്ക് ഈ പാവകള്‍ വിശ്വാസമില്ലാത്ത മനുഷ്യരെ ആകര്‍ഷിക്കാ റുണ്ടെന്നും അങ്ങിനെ കൊല്ലുകയും ചെയ്യുന്നതായി വിലയിരുത്തുന്നു.

ആള്‍ക്കാരെ ആകര്‍ഷിക്കാന്‍ പാവകള്‍ മന്ത്രിക്കുകയും, വിസില്‍ മുഴക്കുകയും, കൈകാലുകള്‍ ചലിപ്പിക്കുകയും, തല തിരിക്കുകയും ചെയ്യുന്നുവെന്ന് അവര്‍ പറയുന്നു. ദുരനുഭവങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ദ്വീപില്‍ കാലുകുത്തിയ ഉടന്‍ പാവകള്‍ക്ക് സമ്മാനം നല്‍കണമെന്നാണ് നാട്ടുകാരുടെ വിശ്വാസം. അങ്ങനെ ചെയ്തില്ലെങ്കില്‍, ഡോണ്‍ ജൂലിയന്‍ സാന്റാന ബറേരയുടെ അതേ വിധി നിങ്ങള്‍ക്കും നേരിടേണ്ടി വന്നേക്കാം. എന്തായാലും പാവകളുടെ പ്രേതകഥ വന്‍ പ്രശസ്തി നേടിയതോടെ ദ്വീപ് ഇപ്പോള്‍ ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *