Celebrity

ദളപതി വിജയിയുടെ പത്താം ക്ലാസ് മാര്‍ക്ക് വൈറലാകുന്നു ; താരം എത്ര മാര്‍ക്കാണ് നേടിയത്?

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധരുള്ള നടന്മാരില്‍ ഒരാളാണ് ദളപതി വിജയ്. തമിഴ് സൂപ്പര്‍സ്റ്റാറായ വിജയ്ക്ക് ആരാധരുടെ കൂട്ടത്തില്‍ വളരെ സ്വാധീനമാണുള്ളത്. സിനിമയ്ക്ക് പുറമേ, തന്റെ ഫാന്‍സ് ക്ലബ്ബുകളിലൂടെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലും വിജയ് സജീവമാണ്. കഴിഞ്ഞ വര്‍ഷം 10, 12 ക്ലാസുകളിലെ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും താരം ആദരിച്ചിരുന്നു.

നടന്‍ ഈ വര്‍ഷവും വിദ്യാര്‍ത്ഥികളെ ആദരിക്കാന്‍ ഒരുങ്ങുകയാണ്. ചെന്നൈയിലെ വിരുഗമ്പാക്കത്തുള്ള ഒരു പ്രശസ്തമായ മെട്രിക്കുലേഷന്‍ സ്‌കൂളിലാണ് വിജയ് പഠിച്ചത്. ഒരു ശരാശരി വിദ്യാര്‍ത്ഥിയായിരുന്നു സ്‌കൂള്‍ കാലഘട്ടത്തില്‍ താരം. 1100-ല്‍ 711 മാര്‍ക്ക് നേടിയാണ് വിജയ് തന്റെ പത്താം ക്ലാസ് പരീക്ഷ പാസായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തമിഴ് ഭാഷാ പേപ്പറില്‍ 200ല്‍ 155 മാര്‍ക്കോടെ ഒന്നാമതെത്തി. ഗണിതത്തില്‍ 95/200 മാര്‍ക്ക് നേടി. 133/200, 206/300, 122/200 എന്നിവയാണ് ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവയില്‍ വിജയ് യഥാക്രമം നേടിയ മാര്‍ക്കുകള്‍. പത്താം ക്ലാസില്‍ 65% മാര്‍ക്ക് അദ്ദേഹം നേടി.

തന്റെ രാഷ്ട്രീയ പ്രവേശത്തിന് മുന്‍പ് പുതിയ ചിത്രമായ ഗോട്ട് പൂര്‍ത്തീകരിയ്ക്കുന്നതിന്റെ തിരക്കിലാണ് താരം. സിനിമയുടെ ചിത്രീകരണത്തിനായി താരം അടുത്തിടെ അമേരിക്കയിലേക്ക് പോയിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാന്‍ തീരുമാനിച്ചിരിക്കുന്ന താരത്തിന്റെ അവസാന ചിത്രമായിരിക്കും ഇതെന്നാണ് സൂചന. അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രമായ ലിയോ തമിഴ്നാട്ടില്‍ മാത്രമല്ല, കേരള ബോക്സോഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പതിറ്റാണ്ടുകളായി വിജയ്ക്ക് കേരളത്തില്‍ വലിയ ആരാധകരുണ്ട്.