ഇന്ത്യന്‍ വാണിജ്യസിനിമയില്‍ ഏറ്റവും ഗ്യാരന്റിയുള്ള നടനായി മാറിയിട്ടും തന്റെ ലളിത ജീവിതത്തിന്റെ കാര്യത്തിലാണ് വിജയ് സിനിമയ്ക്ക് അപ്പുറത്ത് ആരാധകരില്‍ നിറയുന്നത്. ഭൂമിയില്‍ താരത്തിന് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള ഒരു ആഡംബര വസ്തുവുണ്ട്. അത് ആധുനിക സൗകര്യങ്ങളോട് കൂടിയ കാറുകളാണ്. മിനി കൂപ്പര്‍ എസ്, ഓഡി എ8 മുതല്‍ റോള്‍സ് റോയ്സ് ഗോസ്റ്റ് വരെ ലോകത്തെ ഏറ്റവും വിലയേറിയ അനേകം കാറുകളുള്ള ദളപതി വിജയ് യുടെ ശേഖരത്തിലേക്ക് ഏറ്റും പുതിയതായി എത്തിയിരിക്കുന്ന അതിഥി ‘ബിഎംഡബ്ളൂ വിന്റെ ഐ 7 എക്സ് ഡ്രൈവ് 60 യാണ്. ഏകദേശം രണ്ടു മുതല്‍ 2.3 കോടിയോളം വരുന്ന ഇത് ഇന്ത്യയില്‍ അപൂര്‍വമായ ഒരു ഇലക്ട്രിക് മോഡലാണ്.
അതേസമയം കാറുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ താരം പുറത്തുവിട്ടിട്ടില്ലെന്ന് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം വംശി പൈടിപ്പള്ളിയുടെ വാരിസുവുമായി തുടങ്ങിയ വിജയ് ലോകേഷ് കനകരാജിന്റെ ലിയോയുടെ വന്‍ വിജയത്തോടെയാണ് അവസാനിപ്പിച്ചത്. ഈ വര്‍ഷം വെങ്കിട്പ്രഭുവിന്റെ ഗോട്ടിലൂടെ വിജയങ്ങളുടെ തുടര്‍ച്ചയ്ക്കാണ് താരം ഒരുങ്ങുന്നത്. മാനാട്, മങ്കാത്ത തുടങ്ങിയ കോളിവുഡിലെ ഏറ്റവും പുതിയ സിനിമകള്‍ നിര്‍മ്മിച്ചതിന് പ്രശസ്തനായ വെങ്കട്ട് പ്രഭുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മീനാക്ഷി ചൗധരി, മൈക്ക് മോഹന്‍, യോഗി ബാബു, പ്രഭുദേവ, പ്രശാന്ത്, ജയറാം എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
എജിഎസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ അര്‍ച്ചന കലപതിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം ഗോട്ടിന് ശേഷം, വിജയ് തന്റെ അഭിനയ ജീവിതത്തില്‍ നിന്ന് അല്‍പ്പം ഇടവേള എടുത്തേക്കുമെന്നും കേള്‍ക്കുന്നുണ്ട്. തമിഴ്നാട്ടിലെ രാഷ്ട്രീയത്തിലേക്ക് കടന്ന് ജീവിതത്തിന്റെ അടുത്ത ഘട്ടം തുടങ്ങാന്‍ കാത്തിരിക്കുന്ന താരം ഗോട്ടിന് ശേഷം ആ നിലയ്ക്കുള്ള നീക്കങ്ങളില്‍ ഏര്‍പ്പെടുമെന്നാണ് കരുതുന്നത്. വെങ്കട്ട് പ്രഭുവിന്റെ ചിത്രത്തിന് ശേഷം താരം ഒരു സിനിമയും ഒപ്പിട്ടിട്ടില്ല. അതേസമയം ലിയോയുടെ രണ്ടാംഭാഗവും കാര്‍ഡില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാകേഷ് കനകരാജും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍, നമുക്ക് കാത്തിരുന്ന് കാണേണ്ടി വരും.