Travel

തായ്‌ലന്റില്‍ പോകുന്നോ? ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാന്‍ സുവര്‍ണാവസരം

ന്യൂഡല്‍ഹി: തായ് ടൂറിസം അനുസരിച്ച് 2023 നവംബര്‍ 10 മുതല്‍ 2024 മെയ് 10 വരെ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ തായ്ലന്‍ഡ് സന്ദര്‍ശിക്കാം, 30 ദിവസം വരെ അവിടെ തങ്ങാം. ഇവിടെ നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെ ലഭിക്കുന്നതിനായി ഇന്ത്യന്‍, തായ്വാനിലെ പൗരന്മാര്‍ക്ക് രാജ്യം ഇപ്പോള്‍ വിസ നിര്‍ബ്ബന്ധം ഒഴിവാക്കിയിട്ടുണ്ട്. സെപ്റ്റംബറില്‍ ചൈനീസ് പൗരന്മാര്‍ക്ക് ഈ സൗകര്യം ഒരുക്കിക്കൊടുത്തിരുന്നു.

ഇന്ത്യന്‍ ഗ്ലോബ്ട്രോട്ടര്‍മാരെ സംബന്ധിച്ചിടത്തോളം, ഒരാഴ്ചയ്ക്കുള്ളില്‍ ഇത്തരത്തില്‍ രണ്ടാമത്തെ വാര്‍ത്തയാണിത്. 2024 മാര്‍ച്ച് 31 വരെയുള്ള പൈലറ്റ് പദ്ധതിയുടെ ഭാഗമായി ഇന്ത്യ, ചൈന, റഷ്യ എന്നിവയുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസ രഹിത പ്രവേശനം ശ്രീലങ്ക അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം കോവിഡിന് ശേഷം, നിരവധി രാജ്യങ്ങളിലെ ടൂറിസം ബോര്‍ഡുകള്‍ ഇന്ത്യന്‍ യാത്രക്കാരെ ലക്ഷ്യമിട്ട് ഇത്തരം ഓഫറുകള്‍ നല്‍കുന്നുണ്ട്. ഈ വര്‍ഷം ഇന്ത്യാക്കാര്‍ ഏറെയെത്തിയ തായ്ലന്‍ഡിലെ ടൂറിസത്തിന്റെ് നാലാമത്തെ വലിയ വരുമാന ഉറവിടമായിരുന്നു ഇന്ത്യ. ഇതുവരെ ഏകദേശം 12 ലക്ഷം പേര്‍ എത്തി. മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നിവയാണ് ഈ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍.

വിദേശയാത്ര നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണവും കൂടിയിട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 2011-ല്‍ 1.4 കോടിയില്‍ നിന്ന് 2019-ല്‍ 2.7 കോടിയായി ഉയര്‍ന്നു. പിന്നീട് രണ്ട് പാന്‍ഡെമിക് വര്‍ഷത്തെ യാത്രാ നിയന്ത്രണങ്ങള്‍ക്കും ക്ലോസ്ഡ് ഓര്‍ഡറുകള്‍ക്കും ശേഷം 2022-ല്‍ അത് വീണ്ടും 2.1 കോടിയായി ഉയര്‍ന്നിരുന്നു.

യുഎഇ (ഏകദേശം 59 ലക്ഷം അല്ലെങ്കില്‍ 28%); സൗദി അറേബ്യ (24 ലക്ഷം / 11.5%); യുഎസ്എ (17 ലക്ഷം / 8%); സിംഗപ്പൂര്‍ (9.9 ലക്ഷം / 4.7%); തായ്ലന്‍ഡ് (9.3 ലക്ഷം / 4.4%); യുകെ (9.2 ലക്ഷം / 4.3%); ഖത്തര്‍ (8.7 ലക്ഷം / 4.1%); കുവൈറ്റ് (8.3 ലക്ഷം / 3.9%); കാനഡ (7.7 ലക്ഷം / 3.6%), ഒമാന്‍ (7.2 ലക്ഷം / 3.4%). എന്നിവയാണ് ഇന്ത്യന്‍ സഞ്ചാരികള്‍ പോയ ഏറ്റവും മികച്ച 10 രാജ്യങ്ങള്‍.