തെലങ്കാനയിലെ മെഹബൂബാബാദില്‍ താന്‍ ആവശ്യപ്പെട്ട മട്ടന്‍കറി പാചകം ചെയ്യാന്‍ വിസമ്മതിച്ച ഭാര്യയെ രോഷാകുലനായ ഭര്‍ത്താവ് മര്‍ദിച്ചു കൊലപ്പെടുത്തി.
മലോത്ത് കലാവതി (35) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രില്‍ വീട്ടില്‍ മറ്റാരുമില്ലാത്ത നേരത്ത് കലാവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കലാവതിയുടെ മാതാവ് ആരോപിച്ചു.
ഇവര്‍ തമ്മിലുള്ള തര്‍ക്കം അക്രമത്തിലേക്ക് നീങ്ങുകയും കലാവതിയുടെ മരണത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തെത്തുടര്‍ന്നു അധികൃതര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പോലീസ് തെളിവുകള്‍ ശേഖരിക്കുകയും അന്വേഷണമാരംഭിക്കുകയും ചെയ്തു.