Crime

റസ്റ്റോറന്‍റില്‍ ആട്ടിറച്ചിക്ക് പകരം ബീഫ് വിളമ്പി പറ്റിച്ചു; മലയാളികള്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍

ഉത്തരേന്ത്യയിലും മറ്റും ഗോസംരക്ഷകർ വാഹനങ്ങൾ തടയുന്നതും ആളുകളെ ആക്രമിക്കുന്നതുമായ വാർത്തകൾ സ്ഥിരമായി പുറത്തുവരുന്ന സാഹചര്യത്തിൽ ബീഫ് വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ചതാണ് ഇതിന് പ്രധാന കാരണം. അതേസമയം, ചിലയിടങ്ങളിൽ ആട്ടിറച്ചിക്ക് വലിയ ആവശ്യക്കാരുണ്ടെങ്കിലും കോഴിയിറച്ചിയേക്കാളും പന്നിയിറച്ചിയേക്കാളും ഇതിന് വില കൂടുതലാണ്. എന്നാൽ, ബംഗളൂരുവിൽ ആട്ടിറച്ചിക്ക് പകരം ബീഫ് നൽകി ഉപഭോക്താക്കളെ പറ്റിച്ച മലയാളി യുവാക്കൾ ഇപ്പോൾ പോലീസിന്റെ പിടിയിലായിരിക്കുകയാണ്. ബൊമ്മനഹള്ളിയിലെ കായലോരം റസ്റ്റോറന്റിലാണ് ഈ സംഭവം നടന്നത്. കഴിഞ്ഞ ഒന്നര വർഷമായി പ്രവർത്തിക്കുന്ന Read More…

Healthy Food

മട്ടൺ കറി ഇഷ്ടമാണോ? ചുവന്ന മാംസം കുടലിന്റെ ആരോഗ്യം വഷളാക്കുമെന്ന പഠനം

നല്ല ആരോഗ്യത്തിന്റെ പ്രാഥമിക സൂചകങ്ങളിലൊന്നാണ് കുടലിന്റെ ആരോഗ്യം. ദഹനം, പ്രതിരോധശേഷി തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഇത് അത്യാവശ്യമാണ്. കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും വഷളാക്കാനും സാധ്യതയുള്ള ഭക്ഷണങ്ങൾ തിരിച്ചറിയാൻ വൈദ്യശാസ്ത്ര സമൂഹം നിരന്തരം പ്രവർത്തിക്കുന്നുണ്ട്. കുടലിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന ഒന്നാണ് ചുവന്ന മാംസം. പോർക്ക്, ബീഫ്, മട്ടൺ എന്നിവയുൾപ്പെടെയുള്ള ചുവന്ന മാംസം അടങ്ങിയ ഭക്ഷണം കുടലിൽ വീക്കം ഉണ്ടാക്കി അതിനെ ദോഷകരമായി ബാധിക്കുമെന്ന് ‘മോളിക്യുലാർ ന്യൂട്രീഷൻ & ഫുഡ് റിസർച്ച്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. Read More…

Crime

മട്ടന്‍ കറി പാചകം ചെയ്യാന്‍ വിസമ്മതിച്ചു; യുവതിയെ ഭര്‍ത്താവ് തല്ലിക്കൊന്നു

തെലങ്കാനയിലെ മെഹബൂബാബാദില്‍ താന്‍ ആവശ്യപ്പെട്ട മട്ടന്‍കറി പാചകം ചെയ്യാന്‍ വിസമ്മതിച്ച ഭാര്യയെ രോഷാകുലനായ ഭര്‍ത്താവ് മര്‍ദിച്ചു കൊലപ്പെടുത്തി. മലോത്ത് കലാവതി (35) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രില്‍ വീട്ടില്‍ മറ്റാരുമില്ലാത്ത നേരത്ത് കലാവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കലാവതിയുടെ മാതാവ് ആരോപിച്ചു. ഇവര്‍ തമ്മിലുള്ള തര്‍ക്കം അക്രമത്തിലേക്ക് നീങ്ങുകയും കലാവതിയുടെ മരണത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തെത്തുടര്‍ന്നു അധികൃതര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പോലീസ് തെളിവുകള്‍ ശേഖരിക്കുകയും അന്വേഷണമാരംഭിക്കുകയും ചെയ്തു.