പിതാവിനോടുള്ള ഇഷ്ടം പ്രകടിപ്പിക്കാന്‍ അച്ഛന്റെ ചിതാഭസ്മത്തില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തി അതാണ് താന്‍ വലിക്കുന്നതെന്ന് വെളിപ്പെടുത്തി യൂട്യൂബര്‍ വിവാദത്തി. കുക്കറി ഷോയിലൂടെ ലോകത്തുടനീളം വന്‍ ആരാധകരെ നേടിയെടുത്ത യൂട്യൂബറും അമേരിക്കക്കാരിയുമായ റോസന്ന പാന്‍സിനോയുടേതാണ് വെളിപ്പെടുത്തല്‍. തന്റെ ഒരു പോഡ്കാസ്റ്റിലായിരുന്നു വെളിപ്പെടുത്തല്‍. പിതാവിന്റെ ആഗ്രഹത്തെ മാനിച്ചാണ് താന്‍ ഇതു ചെയ്യുന്നതെന്നാണ് റോഡിക്യുലസ് എന്ന തന്റെ പുതിയ പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡില്‍ അവര്‍ വ്യക്തമാക്കിയത്. അഞ്ച് വര്‍ഷം മുമ്പ് രക്താര്‍ബുദം ബാധിച്ചായിരുന്നു പിതാവ് മരിച്ചതെന്നും പറയുന്നു. ‘ഒരു കഞ്ചാവ് ചെടി Read More…
Tag: youtuber
ആരാധകരുടെ 47 മില്യന്‍ പൗണ്ട് തട്ടി യൂട്യൂബിലെ ‘മോഹനസുന്ദരി’; ഒടുവില്‍ വിനയായത് ദേശീയഗാനം അറിയാത്തത്
താരപ്രഭയില്‍ ഒളിഞ്ഞിരുന്ന ഒരു തട്ടിപ്പിന്റെ കഥയെ കുറിച്ചറിയാമോ? ആരാധകരെ വലയിലാക്കി 47 മില്യന്‍ പൗണ്ട് തട്ടിയെടുത്ത് രണ്ട് വര്‍ഷം ഒളിവില്‍ കഴിഞ്ഞ യുട്യൂബ് താരമായിരുന്ന നഥമോണ്‍ കോഗ്ചാക്ക് പോലീസിന്റെ പിടിയിലായി. ഇവര്‍ ഇന്തോനേഷ്യയിലെ ദ്വീപിലായിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്നത്.ഡിസൈനര്‍ ബാഗുകളും വിദേശയാത്രകളും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വാസവുമൊക്കെയായി ആഡംബര ജീവിതം നയിച്ചിരുന്ന നഥയോണ്‍ ‘ നോട്ടി നട്ടി’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.ഫോറിന്‍ എക്സചേഞ്ച് ട്രേഡര്‍ ആയിട്ടാണ് സ്വയമേ അവതരിപ്പിച്ചിരുന്നനതെങ്കിലും ഇത് തട്ടിപ്പിനായുള്ള വെറും ഒരു മറ മാത്രമായിരുന്നുവെന്ന് രാജ്യന്തര മാധ്യമങ്ങള്‍ Read More…
ഒരു കിലോ മുളക് സോസ് കഴിച്ചത് വെറും 3 മിനിറ്റില്‍; ഗിന്നസ് റെക്കോര്‍ഡിട്ട് യൂട്യൂബര്‍
പല തരത്തിലുള്ള ലോകറെക്കോഡുകളും കണ്ടിട്ടുണ്ട്. ഇപ്പോഴിതാ വെറും മൂന്ന് മിനിറ്റ് കൊണ്ട് ഒരു കിലോയിലേറെ മുളക് സോസ് അകത്താക്കി റെക്കോര്‍ഡിട്ടിരിക്കുകയാണ് മൈക്ക് ജാക്ക്. ഇദ്ദേഹം ഒരു യൂട്യൂബര്‍ കൂടിയാണ്. സ്പൈസി സോസായ സിറാച്ചയാണ് ഇഷ്ട ഭക്ഷണം. ഇത് മുളകും ഉപ്പും വിനാഗിരിയും വെളുത്തുള്ളിയും ചേര്‍ത്തുള്ള ഒരു തായി സോസാണ്. മത്സ്യ വിഭവങ്ങള്‍ രുചി കൂട്ടാനായി ഇത് ഉപയോഗിക്കാറുണ്ട്. മൈക്കിന്റെ റെക്കോര്‍ഡ് സോസ് തീറ്റ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അവരുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ പങ്കുവച്ചിട്ടുണ്ട്. രണ്ട് കുപ്പിയിലുള്ള സോസ് Read More…
ഇതാകണം റിപ്പോര്‍ട്ടിംഗ്; വെള്ളപ്പൊക്കത്തില്‍ IAF ഹെലികോപ്റ്ററിന്റെ അടിയന്തര ലാന്‍ഡിംഗ്, ദൃശ്യങ്ങളുമായി വ്ളോര്‍
ബീഹാറില്‍ വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുകയാണ്. പല സ്ഥലങ്ങളിലും കടുത്ത നാശമാണ് വെള്ളപ്പൊക്കം മൂലം ഉണ്ടായിരിക്കുന്നത്. ഇതിനിടയില്‍ ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ നിന്നും പുറത്തുവരുന്ന അപ്രതീക്ഷിതമായ ഒരു നിമിഷത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്., വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ (IAF) ഹെലികോപ്റ്റര്‍ ഔറായ് ബ്ലോക്കിലെ വെള്ളക്കെട്ടുള്ള പ്രദേശത്ത് അടിയന്തര ലാന്‍ഡിംഗ് നടത്തിയതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. വെള്ളത്തില്‍ ഭാഗികമായി മുങ്ങിയ ഹെലികോപ്റ്ററിന്റെ വീഡിയോ ദൃശ്യം രാജ്യത്തിന്റെ പലഭാഗത്തുനിന്നുമുള്ള ആളുകള്‍ ഏറെ കൗതുകത്തോടെയാണ് നോക്കി കണ്ടത്. Read More…
വമ്പന്‍ ട്രാന്‍ഫോര്‍മേഷന്‍! യൂട്യൂബറായ തന്മയ് ഭട്ട് 50 കിലോ ഭാരം കുറച്ചത് ഇങ്ങനെ
അമിത ഭാരം പലവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തലും കളിയാക്കലുകളുമൊക്കെ കൊണ്ട് അമിത വണ്ണമുള്ളവരില്‍ പലവരും മടുത്തിട്ടുണ്ടാകാം. കോമഡിയനും എ ഐ ബി എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനുമായി ഭട്ടിന്റെ ശരീരഭാരത്തിലുണ്ടായ മാറ്റം വളരെ അവിശ്വസിനീയമായിരുന്നു. ചിട്ടയായ ജീവിതശൈലിയും വ്യായാമവും കൊണ്ട് കുറച്ചത് 50 കിലോ ഭാരമാണ്.അടുത്തിടെ തന്മയ് ഒരു പോഡ്കാസ്റ്റില്‍ ഈ മാറ്റത്തിലേക്ക് നയിച്ച 5 കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ആരോഗ്യത്തിന് മുഖ്യ പരിഗണന നല്‍കുകയെന്നതാണ് അതിലാദ്യം. എല്ലാദിവസും 2 മണിക്കൂര്‍ ജിമ്മിലും ബാഡ്മിന്റണ്‍ Read More…
യൂട്യൂബ് താരമായി മാറിയ ട്രക്ക് ഡ്രൈവര്‍; ഫുഡ് വ്‌ലോഗിംഗിലൂടെ പ്രതിമാസ സമ്പാദ്യം 10 ലക്ഷം
ഇന്ത്യന്‍ ഹൈവേകളിലൂടെ ട്രക്കുമായി കുതിച്ചു പാഞ്ഞിരുന്ന ഡ്രൈവര്‍ ഇപ്പോള്‍ ഒന്നാന്തരം യൂട്യൂബര്‍. അനേകര്‍ക്ക് പ്രചോദനമാകുന്ന രാജേഷ് റവാനി എന്ന ട്രക്ക് ഡ്രൈവര്‍ പാചകവീഡിയോയുമായി യൂട്യൂബില്‍ വൈറലാണ്. ട്രക്കിന്റെ ഗീയര്‍മാറ്റി മൂമ്പോട്ട് പോയിരുന്ന ഹെവി ഡ്രൈവര്‍ പെട്ടെന്നൊരുന്നാള്‍ യൂട്യൂബ് വീഡിയോയിലേക്ക് മാറിയത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തന്നെ ഗീയര്‍ മാറ്റി. തന്റെ പാചകക്കുറിപ്പുകള്‍ ഓണ്‍ലൈനില്‍ കാണിക്കുകയും പങ്കിടുകയും ചെയ്യുന്നത് വിനോദമായി മാറിയതോടെ അദ്ദേഹം ഇപ്പോള്‍ യൂട്യൂബ് ചാനലില്‍ താരരാജാവായി. റവാനിയുടെ ചാനലായ ആര്‍ രാജേഷ് വ്‌ലോഗ്‌സിന് 1.86 ദശലക്ഷത്തിലധികം വരിക്കാരുണ്ട്. Read More…
ഉറക്കമില്ലാതെ 12ദിവസം നീണ്ട ലൈവ് സ്ട്രീമിങ്, യുവാവിന് യുട്യൂബിന്റെ താക്കീത്, പിന്നാലെ പോലീസ് നടപടി
യൂട്യൂബില്‍ ഒന്നു വൈറലാകാന്‍ വേണ്ടി എന്തുചെയ്യാന്‍ മടിക്കാത്ത ആളുകളാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഇവിടെ ഉറക്കംപോലുമില്ലാതെ പന്ത്രണ്ട് ദിവസം യുട്യൂബില്‍ ലൈവ് സ്ട്രിമിങ് നടത്തി നോര്‍മ് എന്ന യൂട്യൂബര്‍. മയങ്ങിപോകാതിരിക്കാനായി വെള്ളം ഒഴിക്കല്‍, എഴുന്നേറ്റ് നില്‍ക്കല്‍, അലാറം വയ്ക്കല്‍ തുടങ്ങി സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാതെയാണ് ഈ യുട്യൂബറുടെ ജീവിതം. ഉറങ്ങാതെ നോര്‍മിനെ സഹായിക്കാന്‍ സഹോദരനും ഉണ്ടായിരുന്നെന്നതാണ് ഏറെ വിചിത്രം. സ്ട്രീമിങ് മണിക്കൂറുകള്‍ കഴിയുമ്പോള്‍ നോര്‍മിന്റെ അസ്വസ്ഥതകള്‍ കാഴ്ച്ചക്കാരെയും ബാധിച്ചു. വീഡിയോ കണ്ട ചില വ്യക്തികൾ നോര്‍മിന് വൈദ്യസഹായം Read More…
‘പരമ്പരാഗത മയില്‍ കറി’യുണ്ടാക്കുന്ന വീഡിയോ പങ്കുവച്ച യൂട്യൂബറിനെതിരെ കേസ്
യൂട്യൂബ് വീഡിയോ കൊണ്ട് തട്ടിയും മുട്ടിയും നടക്കാന്‍ പറ്റാത്ത കാലമാണ്. അതില്‍ തന്നെ കുക്കിംങ് വീഡിയോകള്‍ക്ക് പ്രത്യേകം ഫാന്‍സുണ്ട്. അത്തരത്തില്‍ മയിലിനെ കറിവച്ച് വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസെടുത്തു. തെലുങ്കനയിലെ പ്രണയ് കുമാര്‍ എന്ന യൂട്യൂബര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാളാവട്ടെ പരമ്പരാഗത മയില്‍ കറി റെസിപ്പി എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പങ്കുവച്ചത് . പിന്നീട് ഈ യുവാവിനെ തേടിയുള്ള തിരച്ചിലായി. ഇന്ത്യയുടെ ദേശീയ പക്ഷിയും 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിത പക്ഷിയുമാണ് Read More…
നടി സുനൈനയ്ക്ക് അക്കരെ നിന്നൊരു മാരന്‍, അറബി വ്ലോഗർ ആദ്യഭാര്യയില്‍ നിന്നും മോചനം നേടി!
പ്രശസ്ത തമിഴ്‌നടി സുനൈന ദുബായ് ആസ്ഥാനമാക്കിയുള്ള അറബിയെ വിവാഹം കഴിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇരുവരും പങ്കിട്ട സമീപകാല ഫോട്ടോകള്‍ ബന്ധം സ്ഥിരീകരിക്കുകയും വിവാഹ ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള പ്രശസ്ത യൂട്യൂബര്‍ ഖാലിദ് അല്‍ അമേരിയുമായി നടി വിവാഹനിശ്ചയം നടത്തിയതായിട്ടാണ് വിവരം. ജൂണ്‍ 5 ന്, തന്റെ വിവാഹനിശ്ചയത്തെ സൂചിപ്പിക്കുന്ന ലോക്ക് ഇമോജിയുടെ അകമ്പടിയോടെ കൈകള്‍ പരസ്പരം പിടിച്ചിരിക്കുന്നതായി കാണിക്കുന്ന ഒരു ഫോട്ടോ സുനൈന തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. എന്നിരുന്നാലും, തന്റെ പ്രതിശ്രുത Read More…