Crime

കശ്മീരി പണ്ഡിറ്റ് നഴ്‌സിനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; ഭീകരന്‍ യാസിൻ മാലിക് സൂത്രധാരൻ, 36 വര്‍ഷത്തിനുശേഷം കുറ്റപത്രം

ശ്രീനഗർ: ജമ്മു കശ്മീരിൽ 36 വർഷം മുൻപ് നഴ്‌സിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെ.കെ.എൽ.എഫ്.) മുൻ തലവൻ യാസിൻ മാലിക് ഉൾപ്പെടെ അഞ്ച് പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. സംസ്ഥാന അന്വേഷണ ഏജൻസി (എസ്.ഐ.എ.) 737 പേജുകളുള്ള വിശദമായ കുറ്റപത്രം പ്രത്യേക കോടതിയിൽ സമർപ്പിച്ചു. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ നഴ്‌സായിരുന്ന സർള ഭട്ട് (27) കൊല്ലപ്പെട്ട കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ട സർള ഭട്ടിനെ Read More…